കുറവിലങ്ങാട്: ദേവമാതാ കോളേജിൽ പൂർവ്വ വിദ്യാർത്ഥി സമ്മേളനം 14-12- 24 ശനിയാഴ്ച രാവിലെ 9.30ന് ആരംഭിക്കും. മുട്ടുചിറ ഫൊറോന പള്ളി വികാരിയും പൂർവ്വ വിദ്യാർത്ഥിയുമായ ഫാദർ അബ്രാഹം കൊല്ലിത്താനത്തുമലയിൽ ഉത്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ. സുനിൽ സി. മാത്യു അധ്യക്ഷത വഹിക്കും. മാനേജർ റവ.ഡോ. അഗസ്റ്റിൻ കൂട്ടിയാനിയിൽ അനുഗ്രഹ പ്രഭാഷണം നടത്തും. സമ്മേളനത്തിൽ പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡുകൾ സമ്മാനിക്കും. സിറിയക് പാറ്റാനി ,ഫാ.ഡോ.സാജു ജോർജ്, പി. ജെ. സക്കറിയാസ് എന്നിവരാണ് പൂർവ്വ വിദ്യാർത്ഥി രത്നം അവാർഡിന് Read More…
Author: Web Editor
പാലക്കാട് കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞു; 4 കുട്ടികള്‍ക്ക് ദാരുണാന്ത്യം
കല്ലടിക്കോട് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ കല്ലടിക്കോട് പനയമ്പാടത്താണ് സംഭവം. മണ്ണാര്‍കാട് ഭാഗത്തേക്ക് സിമന്റുമായി പോയ ലോറിയാണ് മറിഞ്ഞത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥികളായ നിദ, റിദ, ഇർഫാന, ആയിഷ എന്നിവരാണ് മരിച്ചത്. മൂന്ന് പേരുടെ മൃതദേഹം ഇസാഫ് ആശുപത്രിയിലും ഒരു കുട്ടിയുടെ മൃതദേഹം മദർ കെയർ ഹോസ്പിറ്റലിലുമാണ്. മൂന്ന് കുട്ടികള്‍ സംഭവ സ്ഥലത്ത് വെച്ചും ഗുരുതരമായി പരിക്കേറ്റ ഒരുകുട്ടി ആശുപത്രിയില്‍ Read More…
എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ മാർച്ചും ധർണ്ണയും നടത്തി
പൂഞ്ഞാർ: തൊഴിലുറപ്പ് പദ്ധതിയെ തകർക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങൾക്കെതിരെ സംസ്ഥാന വ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായി എൻ ആർ ഇ ജി വർക്കേഴ്സ് യൂണിയൻ പൂഞ്ഞാർ ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ പൂഞ്ഞാർ പോസ്റ്റ് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും സംഘടിപ്പിച്ചു. ധർണ യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം രമേശ് ബി വെട്ടിമറ്റം ഉദ്ഘാടനം ചെയ്തു. തൊഴിൽ ദിനങ്ങൾ 200 ആയി വർധിപ്പിക്കുക,പ്രതിദിന കൂലി 600 ആയി വർധിപ്പിക്കുക, അർഹരായ മുഴുവൻ തൊഴിലാളികൾക്കും തൊഴിൽ ഉറപ്പു വരുത്തുക,തൊഴിൽ സമയം Read More…
സ്വാഗത സംഘ രൂപീകരണ യോഗം നടത്തി
മുരിക്കുംവയൽ ഗവ: വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കുളിൽ വി എച്ച് എസ് ഇ യുടെ ആഭിമുഖ്യത്തിൽ ഡിസംമ്പർ 21 മുതൽ നടത്തുന്ന എൻ എസ് എസ് സപ്ത ദിന ക്യാമ്പ് മുരിക്കുംവയൽ ഗവ: എൽ പി സ്കൂളിൽ നടത്താൻ തീരുമാനിച്ചു. പി ടി എ പ്രസിഡൻ്റ് കെ റ്റി സനിൽ അധ്യക്ഷത വഹിച്ചു. ഹയർ സെക്കൻ്ററി പ്രിൻസിപ്പാൾ ഡോ: ഡി. ജെ സതീഷ് ഉദ്ഘാടനം ചെയ്തു. എൽ പി സ്കൂൾ പ്രസിഡൻ്റ് സജിമോൻ പി ജെ, എം Read More…
അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും
അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജസ് കോളേജിൽ വിവിധ ഡിപ്പാർട്ട്മെന്റുകളുടെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ സെമിനാറുകളും ജൂബിലി പ്രഭാഷണ പരമ്പരയും സംഘടിപ്പിച്ചു. മനുഷ്യാവകാശ ദിനാഘോഷങ്ങളുടെ ഭാഗമായി കോളേജിലെ മാസ് കമ്മ്യൂണിക്കേഷൻ വിഭാഗം സംഘടിപ്പിച്ച മനുഷ്യാവകാശ സെമിനാർ ഹൈക്കോടതി അഡ്വക്കേറ്റ് ജിതിൻ തോമസ് ഉദ്ഘാടനം ചെയ്തു. സൈബർ കുറ്റകൃത്യങ്ങളും മനുഷ്യാവകാശവും കേരളത്തിൽ എന്ന വിഷയത്തിലാണ് സെമിനാർ സംഘടിപ്പിച്ചത്. ആഗോള മനുഷ്യാവകാശ വ്യവസ്ഥാപനം എന്ന വിഷയത്തിൽ കോളേജിലെ പൊളിറ്റിക്കൽ സയൻസ് ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സെമിനാർ മുൻ പൊളിറ്റിക്കൽ സയൻസ് വിഭാഗം Read More…
വിവിധ അപകടങ്ങളിൽ 3 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടത്ത് വച്ച് ജീപ്പും ബൈക്കും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരനായ നെടുങ്കണ്ടം സ്വദേശി എബ്രഹാം കെ.എമ്മിന് ( 52) പരുക്കേറ്റു. ഇന്ന് രാവിലെയായിരുന്നു അപകടം. കറുകച്ചാൽ നെടുങ്കന്നത്ത് വച്ച് സ്കൂട്ടറുകൾ കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരൻ നെടുംങ്കുന്നം സ്വദേശി എസ്.സന്തോഷിന് പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. മേവട ഭാഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എസ്.എൻ.പുരം സ്വദേശി അജിത് കുമാറിന് ( Read More…
സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ ശക്തി കൂടിയ ന്യൂനമർദ്ദം സ്ഥിതി ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ മഴ ശക്തമാകും. ഇടുക്കി ,എറണാകുളം, തൃശൂര്‍ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ജലജീവൻ പദ്ധതി: നീലൂരിൽ മീനച്ചില്‍ – മലങ്കര കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള 45 ദശലക്ഷം ലിറ്റർ പ്രതിദിന ശേഷിയുള്ള ജല ശുദ്ധീകരണശാല; നിർമാണോദ്ഘാടനം ഡിസം.14 ന്
പാലാ: ജലജീവൻ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന മീനച്ചിൽ – മലങ്കര ശുദ്ധജല വിതരണ പദ്ധതിക്കായി കടനാട് പഞ്ചായത്തിലെ നീലൂരിൽ നിർമ്മിക്കുന്ന ജല ശുദ്ധീകരണശാലയുടെ നിർമ്മാണത്തിന് ഡിസംബർ 14 ന് തുടക്കമാകും. ശനിയാഴ്ച വൈകുന്നേരം 5.30ന് നീലൂരിലുള്ള സൈറ്റിൽ വച്ച് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ തറക്കല്ലിടും. 1243 കോടിയുടെ മീനച്ചില്‍ – മലങ്കര കുടിവെള്ള പദ്ധതിയിലൂടെ മീനച്ചില്‍ താലൂക്കിന്റെ 13 പഞ്ചായത്തുകളിലായി 42230 വീടുകള്‍ക്ക് പുതിയതായും നിലവിൽ കണക്ഷൻ ഉള്ളവർ ഉൾപ്പെടെ മുഴുവൻ Read More…
വി.ജെ. ബേബി പാലായുടെ അഭിമാനം: സജി മഞ്ഞക്കടമ്പിൽ
പാലാ: രാജ്യത്തെ മികച്ച ഏലം കർഷകനുള്ള ദേശിയപുരസ്കാരം കേന്ദ്ര മന്ത്രി നിധിൻ ഗഡ്ഗരിയിൽ നിന്നും ഏറ്റുവാങ്ങിയ വി.ജെ. ബേബി വെള്ളിയേപ്പള്ളി പാലായുടെ അഭിമാനമാണെന്ന് കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു. കാർഷിക മേഘലയിലെ ഒട്ടേറെ പ്രതിസന്ധികൾ മറികടന്ന് മികച്ച കർഷക അവാർഡ് നേടിയ ഈ മാത്യക കർഷകനെ പ്രോൽസാഹിപ്പിക്കാനും അനുമോദിക്കാനും മുൻസിപ്പാലിറ്റി ഉൾപ്പടെ ഉള്ള തദ്ദേശ സ്ഥാപനങ്ങളും ജനപ്രതിനിധികളും മുൻ കൈയ്യേടുക്കണമെന്നും സജി ആവശ്യപ്പെട്ടു. കേരള കോൺഗ്രസ് ഡെമോക്രാറ്റിക്ക് പാർട്ടിയുടെ നേത്യത്വത്തിൽ അദ്ധേഹത്തിന്റെ വ്യാപാര Read More…
പാലാ ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു
പാലാ: കഴിഞ്ഞ 5 ദിവസമായി പുഴക്കര മൈതാനിയിൽ നടന്നു വന്നിരുന്ന ഫുഡ് ഫെസ്റ്റ് 2024 സമാപിച്ചു. സമാപന സമ്മേളനം നഗരസഭ ചെയർമാൻ ഷാജു വി.തുരുത്തൻ ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ ലീനാ സണ്ണി സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ ബൈജു കൊല്ലംപറമ്പിൽ, കെ.വി.വി.ഇ എസ് സെക്രട്ടറി വി.സി ജോസഫ്, യൂത്ത് വിംഗ് പ്രസിഡൻ്റ് ജോൺ ദർശന, സെക്രട്ടറി എബിസൺ ജോസ്, ട്രഷറർ ജോസ്റ്റ്യൻ വന്ദന, ഫ്രെഡി നടുത്തൊട്ടിയിൽ, ആൻ്റണി കുറ്റിയാങ്കൽ എഡി ബാങ്ക് പ്രസിഡൻ്റ് ഔസേപ്പച്ചൻ വാളി പ്ലാക്കൽ Read More…











