General

കേരള സ്റ്റേറ്റ് സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി

വെള്ളികുളം: കേരള സ്പോർട്സ് കൗൺസിൽ വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് സ്പോർട്സ് കിറ്റ് കൈമാറി. തീക്കോയി ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് നടപ്പിലാക്കുന്ന പദ്ധതിയാണിത്.തീക്കോയി ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ സ്പോർട്സ് കിറ്റ് വെള്ളികുളം സിൽവർ സ്റ്റാർ സ്പോർട്സ് ക്ലബ്ബിന് നൽകി വികാരി ഫാ.സ്കറിയ വേകത്താനം ഉദ്ഘാടനം നിർവഹിച്ചു. തീക്കോയിഗ്രാമപഞ്ചായത്ത് മെമ്പർ സണ്ണി കണിയാം കണ്ടത്തിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ആദ്യഘട്ടത്തിൽ ക്രിക്കറ്റ്, ഫുട്ബോൾ, വോളിബോൾ തുടങ്ങിയ കളികൾക്കാണ് സ്പോർട്സ് കിറ്റ് നൽകിയത്.വാർഡ് മെമ്പർ ജിബിൻ സെബാസ്റ്റ്യൻ Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വാ​ഗമണ്ണിൽ വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് വാ​ഗമൺ സ്വദേശി ഡാനിയൽ എം.സാമിന് (18) പരുക്കേറ്റു. ഇന്നു പുലർച്ചെയായിരുന്നു അപകടം. എലിവാലി ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രവിത്താനം സ്വദേശി അലക്സ് ആന്റണിക്ക് (18) പരുക്കേറ്റു. ഇന്ന് പുലർച്ചെയായിരുന്നു അപകടം.

Erattupetta

എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തിലെത്തും: കെ. സുരേഷ് കുറുപ്പ് എക്സ് എം.പി

ഈരാറ്റുപേട്ട : എല്‍.ഡി.എഫ്. സര്‍ക്കാര്‍ മൂന്നാം തവണയും ഭരണത്തിലെത്തുമെന്ന് കെ. സുരേഷ് കുറുപ്പ് എക്സ് എം.പി. പറഞ്ഞു. കഴിഞ്ഞ പത്ത് വര്‍ഷക്കാലമായി സര്‍ക്കാര്‍ നടത്തിയ ജനക്ഷേമപരമായ വികസനപ്രവര്‍ത്തനങ്ങള്‍ ഇതിന് തെളിവുകളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂഞ്ഞാര്‍ എം.എല്‍.എ. അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നയിക്കുന്ന എല്‍.ഡി.എഫ്. വികസനസന്ദേശയാത്ര ഈരാറ്റുപേട്ടയില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇ.കെ. മുജീബ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജാഥാ ക്യാപ്റ്റന്‍ അഡ്വ. സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ., ജാഥാ മാനേജര്‍ കെ. രാജേഷ്, വൈസ് ക്യാപ്റ്റന്‍ എം,.ജി. Read More…

Erattupetta

പൂഞ്ഞാറിന് വികസന കുതിപ്പ്: ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ യാഥാർത്ഥ്യമാകുന്നു

ഈരാറ്റുപേട്ട :ഏറെ വിവാദങ്ങൾക്കും, തർക്ക വിതർക്കങ്ങൾക്കും ഒടുവിൽ തടസ്സങ്ങളും,പ്രതിസന്ധികളും പരിഹരിച്ച് ഈരാറ്റുപേട്ട മിനി സിവിൽ സ്റ്റേഷൻ നിർമ്മാണ സജ്ജമാകുന്നു. 2022-23 സാമ്പത്തിക വർഷത്തെ സംസ്ഥാന ബഡ്ജറ്റിൽ പൂഞ്ഞാർ എംഎൽഎ അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കലിന്റെ പ്രൊപ്പോസൽ പരിഗണിച്ച് അനുവദിച്ച 10 കോടി രൂപ വിനിയോഗിച്ചാണ് മിനി സിവിൽ സ്റ്റേഷൻ നിർമ്മിക്കുക. ഔപചാരിക നിർമ്മാണ ഉദ്ഘാടനം ഒമ്പതാം തീയതി തിങ്കളാഴ്ച രാവിലെ 9:30 ന് നിർദിഷ്ട മിനി സിവിൽ സ്റ്റേഷൻ സൈറ്റിൽ വെച്ച് സംസ്ഥാന റവന്യൂ വകുപ്പ് മന്ത്രി കെ രാജൻ Read More…

Obituary

തടിക്കൽ അന്നക്കുട്ടി ജോസഫ് (അച്ചാമ്മ) നിര്യാതയായി

കൊണ്ടൂർ: തടിക്കൽ അന്നക്കുട്ടി ജോസഫ് (അച്ചാമ്മ – 65) നിര്യാതയായി. മൃതസംസ്കാര ശുശ്രുഷകൾ ഇന്ന് (07/03/2026) ഉച്ചകഴിഞ്ഞ് 4.45 ന് ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ്ജ് ഫൊറോന പള്ളിയിൽ സംസ്കരിക്കുന്നതുമാണ്.

Pala

ഇലവീഴാപൂഞ്ചിറ ടൂറിസം വികസനം – മുനിയറയിലേയ്ക്ക് പാലത്തിനും ചെക്ക് ഡാമിനും 2 കോടി അനുവദിച്ചു. ജോസ്.കെ.മാണി എം.പി

പാലാ: കോട്ടയം ജില്ലയിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ഇലവീഴാപൂഞ്ചിറയുടെ ടൂറിസം വികസനത്തിൻ്റെ ഭാഗമായി ഇലവീഴാപൂഞ്ചിറയുടെ ടൂറിസം സർക്യൂട്ട് സെൻ്ററായ കനാൻ നാട് ജംഗ്ഷനിൽ നിന്ന് മുനിയറ ഗുഹയിലേയ്ക്കും മലങ്കര ഡാം വ്യൂ പോയിൻ്റിലേയ്ക്കും പോകുന്ന ഇലവീഴാപൂഞ്ചിറ – കനാൻ നാട് – മുനിയറ ഗുഹ റോഡിൻ്റെ തുടക്ക ഭാഗമായ കനാൻ തോടിന് കുറുകെ പാലവും ചെക്ക് ഡാമും നിർമ്മിക്കുവാൻ രണ്ട് കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോസ് കെ. മാണി എം.പി.അറിയിച്ചു. സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി Read More…

Aruvithura

അരുവിത്തുറ കോളേജിൽ ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും

അരുവിത്തുറ : അരുവിത്തുറ കോളേജ് എൻ എസ് എസ് യൂണിറ്റിന്റെയും വിമൻസെല്ലിന്റെയും കോട്ടയം ജില്ല ഹരിത മിഷൻ്റെയും ആഭിമുഖ്യത്തിൽ വനിതാദിനാഘോഷങ്ങളുടെ ഭാഗമായി ആർത്തവ ശുചിത്വ ബോധവൽക്കരണവും മെൻസ്ട്രൽ കപ്പ് വിതരണവും സംഘടിപ്പിച്ചു. പരിപാടിയുടെ ഉദ്ഘാടനം ഈരാറ്റുപേട്ട നഗരസഭ ഉപാദ്ധ്യക്ഷ ഫാത്തിമ അൻസർ നിർവഹിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോളേജ് ബര്‍സാര്‍ റവ ഫാ. ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ ജിലു ആനി ജോൺ ,വിമൻസ് സെൽ കോർഡിനേറ്റർ Read More…

Aruvithura

അരുവിത്തുറ ജംഗ്ഷനിൽ ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു

അരുവിത്തുറ :എംഎൽഎ ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ അനുവദിച്ച് അരുവിത്തുറ പള്ളി ജംഗ്ഷനിൽ നിർമ്മാണം പുറത്തീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം അഡ്വ:സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. മുൻസിപ്പൽ ചെയർമാൻ അഡ്വ:വി പി നാസർ അധ്യക്ഷത വഹിച്ചു. അരുവിത്തുറ പള്ളി വികാരി ഫാ. മാത്യു ചന്ദ്രൻകുന്നേൽ കൗൺസിലർമാരായ ജെയിംസ് കുന്നേൽ, സവാദ് ഇഞ്ചക്കാടൻ, മുൻ കൗൺസിലർമാരായ അനസ് പാറയിൽ, ലീന ജെയിംസ്, പൊതുപ്രവർത്തകരായ അഡ്വ:ജെയിംസ് വലിയവീട്ടിൽ, സോജൻ ആലക്കുളം, പി എസ് എം റംലി, പി Read More…

General

വെള്ളികുളം ഇടവകയിലെ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ മാതൃവേദി സ്വാശ്രയ സംഘം, എസ്. എം. വൈ. എം. തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തിൽ ലോക വനിതാദിനം ആചരിച്ചു. വെള്ളികുളം സെൻ്റ് തോമസ് ഹാളിൽ വെച്ച് നടന്ന പൊതു സമ്മേളനത്തിൽ ഫിലോമിന പുത്തൻപുരയ്ക്കൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ജസി ഷാജി ഇഞ്ചയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു. മഞ്ജു ജോബി കൊല്ലിയിൽ ആമുഖപ്രഭാഷണം നടത്തി. വെള്ളികുളം പള്ളി വികാരി ഫാ.സ്കറിയ വേകത്താനം, മദർ സിസ്റ്റർ ജീസാ മരിയ അടയ്ക്കാപ്പാറ സി.എം.സി .തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം Read More…

Pala

മരിയസദനത്തിലെ ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷന്റെ ധനസഹായം

പാലാ: പാലാ മരിയാസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിൽ പ്രവർത്തിക്കുന്ന ഒക്ക്യൂപേഷണൽ തെറാപ്പി യൂണിറ്റിന് കേരള വനിത വികസന കോർപ്പറേഷൻ സി. എസ്. ആർ ഫണ്ടിൽ നിന്ന് അനുവദിച്ച എട്ട് ലക്ഷം രൂപയുടെ സഹായം കൈമാറി. മരിയസദനത്തിൽ സംഘടിപ്പിച്ച യോഗത്തിൽ അഡ്മിനിസ്ട്രേറ്റർ ശ്രീ നിഖിൽ സെബാസ്റ്റ്യൻ സ്വാഗതം ആശംസിച്ചു. തുടർന്ന് കേരള വനിത വികസന കോർപ്പറേഷൻ എംഡി ശ്രീമതി ബിന്ധു വി.സി അനുവദിച്ച തുക പാലാ മരിയസദനം സൈക്കോസോഷ്യൽ റീഹാബിലിറ്റേഷൻ സെന്ററിന്റെ അസിസ്റ്റന്റ് ഡയറക്ടർ ശ്രീമതി മിനി സന്തോഷിന് Read More…