ദുബൈ: ഡിസംബർ 22 ആം തിയതി ഞായറാഴ്ച വൈകിട്ട് 5 മണിക്കു നടക്കുന്ന ആദ്യ മത്സരത്തിൽ Al Mamzar Auto Spare parts സ്പോൺസർ ചെയ്യുന്ന തെക്കേക്കര കിംഗ്സ് Blaze care സ്പോൺസർ ചെയ്യുന്ന വടക്കേക്കര വാരിയേഴ്സുമായി ഏറ്റുമുട്ടുകയാണ്. 7 മണിക്ക് നടക്കുന്ന രണ്ടാമത്തെ മത്സരത്തിൽ calicut spices Trading സ്പോൺസർ ചെയ്യുന്ന നടക്കൽ റോയലസ് , vibco star സ്പോൺസർ ചെയ്യുന്ന ഈരാറ്റുപേട്ട സെൻട്രൽ ചലഞ്ചേഴ്‌സിനെ നേരിടുന്നു 9 മണിക്ക് EPL ന്റെ മൂന്നാം സീസണിന്റെ Read More…
Author: Web Editor
കെ.എസ്.കെ.റ്റി.യു എ .കണാരൻ അനുസ്മരണവും ശുചീകരണ പ്രവർത്തനവും നടത്തി
പൂഞ്ഞാർ: കേരള സംസ്ഥാന കർഷക തൊഴിലാളി യൂണിയൻ പൂഞ്ഞാർ തെക്കേക്കര മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ അധ്വാനിക്കുന്ന കർഷക തൊഴിലാളികൾക്കുവേണ്ടി വിശ്രമമില്ലാതെ പോരാടിയ എ. കണാരൻ അനുസ്മരണം നടത്തി. അനുസ്മരണ യോഗത്തോട് അനുബന്ധിച്ച് കല്ലേക്കുളം നഗറിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു. യോഗം കെ.എസ്.കെ.റ്റി.യു ഏരിയ സെക്രട്ടറി ടി.എസ് സിജു ഉദ്ഘാടനം ചെയ്തു. ജില്ല കമ്മറ്റി അംഗം ബിന്ദു സുരേന്ദ്രൻ, മേഖല സെക്രട്ടറി രാജി വിജയൻ, ബ്രാഞ്ച് സെക്രട്ടറി സജി വി.റ്റി, സുജ ജോസ് , കുഞ്ഞമ്മ ജോർജ് ഭാസ്കരൻ Read More…
തിരുവചനം വെളിച്ചം പകരേണ്ടതാണ്: മാര്‍ ജോസഫ് കല്ലറങ്ങാട്ട്
പാലാ : ദൈവം പിറക്കുന്നത് പാര്‍ശ്വവല്‍ക്കരിപ്പെട്ട ഇടങ്ങളിലാണെന്നും വലിയ സത്രങ്ങളിലല്ലയെന്നും മംഗള വാര്‍ത്ത കാലം നമ്മെ ഓര്‍മ്മിപ്പിക്കുന്നതായി ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്‌ബോധിപ്പിച്ചു. പാലാ രൂപത 42ാമത് ബൈബിള്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്പ്. ഈശോ എന്ന കുഞ്ഞിനെ കുറിച്ചുള്ള ഭയമാണ് ഹേറോദോസിനുണ്ടായിരുന്നത്. അസൂയ വളര്‍ന്നു മക്കളെയും ബന്ധുക്കളെയും കൊല്ലാന്‍ മടിയില്ലാത്ത ഹേറോദിയന്‍ മനോഭാവം ഇപ്പൊൾ സാധാരണമാണ്. അതിനെതിരെയുള്ള ശക്തി മംഗലവര്‍ത്ത കാലത്തില്‍ നാം സ്വീകരിക്കണം. അസൂയ ഒരു വലിയ രോഗമാണ്. അസൂയ Read More…
ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് അപകടം
പാലാ: ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചു പരുക്കേറ്റ ഓട്ടോ യാത്രികൻ പൊൻകുന്നം സ്വദേശി ജസ്റ്റിൻ ജോസഫിനെ ( 22 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ഉച്ചയോടെ പാലാ – പൊൻകുന്നം റൂട്ടിൽ അട്ടിക്കൽ ജംഗ്ഷന് സമീപമായിരുന്നു അപകടം.
പ്ലാറ്റിനം ജൂബിലി വർഷത്തിൽ മൂലമറ്റം സെൻറ് ജോർജ് മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ
മൂലമറ്റം : പ്ലാറ്റിനം ജൂബിലി വർഷത്തിൽ സെൻറ് ജോർജ് യു.പി സ്കൂൾ മൂന്ന് അവാർഡുകളുടെ തിളക്കത്തിൽ. പാലാ കോർപ്പറേറ്റിൻ്റെ അവാർഡുകളാണ് സ്കൂളിനെ തേടിയെത്തിയത്. മികച്ച കാർഷിക പ്രവർത്തനം , അധിക നൈപുണ്യ വികസനം എന്നിവയ്ക്ക് പുറമെ മികച്ച ടീച്ചർ കോ – ഓർഡിനേറ്റർ അവാർഡ് ഈ സ്കൂളിലെ അധ്യാപിക യായ ജാസ്മിസ് ജോസിനും ലഭിച്ചു. പാലാ കത്തീഡ്രൽ ബിഷപ് വയലിൽ പാരീഷ് ഹാളിൽ നടന്ന അധ്യാപക മഹാ സംഗമത്തിൽ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഹെഡ്മിസ്ട്രസ് സിസ്റ്റർ Read More…
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കോടതി ; നാളെ ശിക്ഷ വിധിക്കും
കാഞ്ഞിരപ്പള്ളി ഇരട്ട കൊലപാതക കേസിൽ പ്രതി ജോർജ് കുര്യൻ കുറ്റക്കാരനാണെന്ന് കണ്ടെത്തി. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ പ്രതി തന്നെ ചെയ്താണെന്ന് കോടതിക്ക് ബോധ്യപ്പെട്ടു. കോട്ടയം സെഷൻസ് കോടതി നാളെ ശിക്ഷ വിധിക്കും. സ്വത്ത് തർക്കത്തെ തുടർന്ന് സഹോദരൻ രഞ്ജു കുര്യൻ, മാതൃസഹോദരൻ മാത്യൂ സ്കറിയ എന്നിവരെ വെടിവച്ചു കൊന്നുവെന്നാണ് കേസ്. ഒന്നരവർഷം നീണ്ട വിചാരണ നടപടികൾക്ക് ഒടുവിലാണ് പ്രതിയായ കരിമ്പനാൽ ജോർജ് കുര്യൻ കുറ്റക്കാരൻ ആണെന്ന് കോടതി കണ്ടെത്തിയത്. കൊലപാതകം ,അതിക്രമിച്ചു കടക്കൽ,ആയുധം ദുരുപയോഗം ചെയ്യൽ, ആയുധം Read More…
കൊഴുവനാൽ സെന്റ്.ജോൺ നെപുംസ്യാൻസ് സ്കൂളിൽ ഗ്ലോറിയ 2024
കൊഴുവനാൽ: സെന്റ് ജോൺ നെപുംസ്യാൻസ് സ്കൂളിൽ ഈ വർഷത്തെ ക്രിസ്മസ് ആഘോഷം ഗ്ലോറിയ 2024 ന് വേദിയൊരുങ്ങി. ഇരുപതാം തീയതി നടക്കുന്ന വിപുലമായ ക്രിസ്മസ് ആഘോഷങ്ങൾക്ക് മുന്നോടിയായി പുൽക്കൂടും ക്രിസ്മസ് ട്രീയും തയ്യാറാക്കാനുള്ള ഉത്സാഹത്തിലാണ് വിദ്യാർത്ഥികൾ. രാവിലെ 10.30 ന് ആരംഭിക്കുന്ന ക്രിസ്മസ് കൂട്ടായ്മയിൽ കൊഴുവനാൽ സെന്റ് ജോൺ നെപുസ്യാനസ് പള്ളി അസിസ്റ്റന്റ് വികാരി റവ. ഫാ. ജെയിംസ് ആണ്ടാശ്ശേരിയിൽ ക്രിസ്മസ് സന്ദേശം നൽകും. തുടർന്ന് കുട്ടികളുടെ കരോൾ ഗാന മത്സരം, പാപ്പാ മത്സരം, സദ് വാർത്ത Read More…
കാട്ടുമൃഗങ്ങളുടെ ശല്യം ; ശക്തമായ നടപടികളുമായി തീക്കോയി ഗ്രാമപഞ്ചായത്ത്
തീക്കോയി : ഗ്രാമപഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന കാട്ടുമൃഗങ്ങളുടെ ശല്യം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കൃഷിക്കാരുടെയും അംഗീകൃത ഷൂട്ടർമാരുടെയും യോഗം ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേർന്നു. ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിട്ടുള്ള 15 ഓളം ഷൂട്ടർമാർ യോഗത്തിൽ പങ്കെടുത്തു. വന്യമൃഗങ്ങളുടെ ശല്യം കൂടുതലുള്ള പ്രദേശങ്ങളിൽ ഷൂട്ടർമാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തനം നടത്തും. ഷൂട്ടർമാരായി നിയോഗിച്ചിട്ടുള്ളവരുടെ പേരും മേൽവിലാസവും ഫോൺ നമ്പറും അടങ്ങിയ ലിസ്റ്റ് പഞ്ചായത്ത് കർഷകർക്കായി പ്രസിദ്ധീകരിക്കും. ജനപ്രതിനിധികൾ, ഷൂട്ടർമാർ, ഫോറസ്റ്റ് ഉദ്യോഗസ്ഥർ, കർഷകർ, Read More…
കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ നടന്നു
ഏറ്റൂമാനൂർ: കെറ്റിയുസിബി കോട്ടയം ജില്ലാ കൺവൻഷൻ കെ റ്റി യു സി ബി കോട്ടയം ജില്ലാ കമ്മിറ്റി ജില്ലാ പ്രസിഡണ്ട് ശ്രീ സുനു സി പണിക്കരുടെ അധ്യക്ഷതയിൽ ഏറ്റുമാനൂർ സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിൽ ചേർന്നു. ജില്ലാ ജനറൽ സെക്രട്ടറി ശ്രീ: കെവിൻ ജോസഫ് യോഗത്തിന് സ്വാഗതം ആശംസിച്ചു സംസ്ഥാന പ്രസിഡണ്ട് ശ്രീ മനോജ് കുമാർ മഞ്ചേരിയിൽ യോഗം ഉദ്ഘാടനം ചെയ്തു സംസാരിച്ചു. തൊഴിലാളികൾക്കുള്ള അപകട ഇൻഷുറൻസിനെ കുറിച്ചുള്ള കാര്യങ്ങളും, തെക്കൻ മേഖലാ സമ്മേളനത്തെ കുറിച്ചും, ക്ഷേമനിധിയിൽ Read More…
കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു
ഇലക്കാട് : കെ.സി.വൈ.എം പട്ടിത്താനം മേഖല സമ്മേളനം സമാപിച്ചു. മേഖലയിലെ 11 യൂണിറ്റുകളിൽ നിന്നും 70 ഓളം യുവജങ്ങൾ പങ്കെടുത്ത യോഗം വിജയപുരം രൂപത സഹായ മെത്രാൻ അഭി. ജസ്റ്റിൻ മഠത്തിൽപ്പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ.സി.വൈ.എം സംസ്ഥാന വൈസ് പ്രസിഡന്റ് അനു ഫ്രാൻസിസ് മുഖ്യാതിഥിയായിരുന്നു. 2025 പ്രവർത്തന വർഷത്തേക്കുള്ള ഭാരവാഹികളായി പ്രസിഡന്റ് – എബിൻ ജോസഫ് (പാലാ യൂണിറ്റ്), വൈസ് പ്രസിഡന്റ് – ഷെറിൻ കെ സി (മണ്ണക്കനാട് യൂണിറ്റ്), സെക്രട്ടറി – ധന്യ മോഹൻരാജ് (വെട്ടിമുകൾ Read More…











