തീക്കോയി: ഇടയാടിയിൽ മാത്യു ചെറിയാൻ (മാത്തച്ചൻ–56) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (തിങ്കൾ) 10ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: മരിയ കിഴക്കേക്കര. മക്കൾ: അലീന, അലൻ (യുകെ), ആൽബി. മരുമക്കൾ: ഗിൽറോയി ആർപ്പത്താനത്ത് കാളിയാർ, അലീന വലിയപറമ്പിൽ (യുകെ).
Author: Web Editor
കോട്ടയം റാഗിങ് കേസിൽ കുറ്റപത്രം അടുത്തയാഴ്ച; കോടതിയിൽ സമർപ്പിക്കും മുൻപ് നിയമോപദേശം തേടും
കോട്ടയം : കോട്ടയം ഗവ. നഴ്സിങ് കോളജിലെ ഒന്നാം വർഷ വിദ്യാർഥികളെ സീനിയർ വിദ്യാർഥികൾ ക്രൂരമായി റാഗ് ചെയ്ത സംഭവത്തിൽ അടുത്ത ആഴ്ച കുറ്റപത്രം സമർപ്പിക്കാൻ പൊലീസ്. കേസിൽ തെളിവെടുപ്പ്, സാക്ഷിമൊഴി, ശാസ്ത്രീയ തെളിവുശേഖരണം എന്നിവ വേഗത്തിൽ പൂർത്തിയാക്കിയ പൊലീസ് പ്രതികൾക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്ന പഴുതടച്ചുള്ള കുറ്റപത്രമാണ് തയാറാക്കിയിരിക്കുന്നത്. വിവാദമായ കേസ് ആയതിനാൽ നിയമോപദേശം കൂടി തേടിയതിനു ശേഷമാകും കുറ്റപത്രം കോടതിയിൽ സമർപ്പിക്കുക. കേസിലെ പ്രതികൾ ഒരാഴ്ച മുൻപ് ജാമ്യാപേക്ഷ സമർപ്പിച്ചെങ്കിലും കോടതി തള്ളിയിരുന്നു. കേസിൽ Read More…
സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് നടത്തി
മേലുകാവ് : അഭയം ചാരിറ്റബിൾ സൊസൈറ്റി, പൂഞ്ഞാർ ഏരിയ കമ്മറ്റിയും കോട്ടയം ഗവ: ഡെന്റൽ കോളേജ്, സംയുക്തമായി സൗജന്യ ദന്ത ചികിത്സ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. മേലുകാവ് സർവീസ് സഹകരണ ബാങ്ക് 3183 ഹാളിൽ നടന്ന ക്യാമ്പ് സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലാലിച്ചൻ ജോർജ് ഉദ്ഘാടനം ചെയ്തു. സഞ്ചരിക്കുന്ന ദന്താശുപത്രിയും ഉണ്ടായിരുന്നു. ദന്തൽ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ.ബിന്ദു വി ഭാസ്കർ , ഡോ.വൃന്ദ റ്റി വി, ഡോ. പാർവതി ജയപ്രകാശ് എന്നിവർ ദന്ത സംരക്ഷണ Read More…
ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ നിര്യാതയായി
തലനാട് : ആലയ്ക്കവയലിൽ തങ്കമ്മ കുട്ടപ്പൻ (84) അന്തരിച്ചു. സംസ്കാരം നാളെ (ഞായറാഴ്ച) 2.30 ന് വീട്ടുവളപ്പിൽ. ഭർത്താവ്: കുട്ടപ്പൻ. മക്കൾ:ശശി, വിജയൻ, രാധാമണി, ബിന്ദു, സിന്ധു. മരുമക്കൾ: ശാന്തമ്മ, രമ, ബിജു, രാജു, സജീവ്.
വിശപ്പടക്കാൻ ശ്രമിക്കുന്നത് പുണ്യകർമ്മം: ഗവർണർ പി എസ് ശ്രീധരൻപിള്ള
കോട്ടയം: ഈശ്വരസേവയെന്നാൽ മാനവസേവയാണെന്നും വിശക്കുന്ന മനുഷ്യൻ്റെ വിശപ്പടക്കാൻ ശ്രമിക്കുമ്പോൾ അത് പുണ്യകർമ്മമാണെന്നും ഗോവാ ഗവർണർ പി എസ് ശ്രീധരൻപിള്ള പറഞ്ഞു. സ്നേഹക്കൂട് അഭയമന്ദിരത്തിൻ്റെ പത്താം വാർഷികത്തോടനുബന്ധിച്ചു സംഘടിപ്പിച്ച കാരുണ്യ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വിശപ്പടക്കാനും പ്രാഥമികമായ ചികിത്സ ലഭിക്കാനും കയറിക്കിടക്കാൻ ഒരു കൂരയും ഭക്ഷണവും വെള്ളവും വായുവും നമ്മുടെ രാജ്യത്തെ എല്ലാ പൗരന്മാർക്കും അവകാശപ്പെട്ടതാണെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. യഥാർത്ഥ ഗാന്ധിയൻ പ്രവർത്തനങ്ങളുടെ അടിവേരുകൾ പരിശോധിക്കുമ്പോൾ 1947 ൽ ബ്രിട്ടനിൽ നിന്ന് ഇന്ത്യ സ്വാതന്ത്ര്യം പ്രാപിച്ചപ്പോൾ Read More…
ശുചിത്വ- മാലിന്യ നിർമ്മാർജ്ജനം, ആരോഗ്യം എന്നിവയുടെ വികസനത്തിനും ലഹരിവിരുദ്ധ പ്രചരണത്തിനും ഊന്നൽ നൽകി കരൂർ ഗ്രാമപഞ്ചായത്ത് ബജറ്റ് അവതരിപ്പിച്ചു
പാലാ : ശുചിത്വ മാലിന്യ നിർമാർജ്ജനത്തിന് ഒരു കോടി 40 ലക്ഷം രൂപയും ആരോഗ്യമേഖലക്കായി പാലിയേറ്റീവ് കെയർ, ഓപ്പൺ ജിം, എന്നിവ ഉൾപ്പെടെ 50 ലക്ഷം രൂപയും ഭവന പദ്ധതിക്കായി 1 കോടി രൂപയും. ദാരിദ്ര്യ നിർമാർജനത്തിന് 3 കോടി 25 ലക്ഷം രൂപ ഉൾപ്പെടുത്തിക്കൊണ്ടും കരൂർ പഞ്ചായത്തിൻ്റെ അടിസ്ഥാന വികസന പദ്ധതിയായി കരൂർ ശർക്കര, കരൂർ ബ്രാൻഡ് റൈസ് എന്നിവയ്ക്ക് ഊന്നൽ നൽകികൊണ്ട് കാർഷിക വാണിജ്യ മേഖലയിൽ 90 ലക്ഷം രൂപ വകയിരുത്തുകയും വനിതാ ഘടക Read More…
ഓട്ടോക്കാരൻ ചെങ്ങായി പദ്ധതിയുമായി ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ
ഈരാറ്റുപേട്ട: ദിവസവും നൂറുകണക്കിന് യാത്രക്കാരെ സുരക്ഷിതമായി ലക്ഷ്യസ്ഥാനത്ത് എത്തിക്കുകയും, പല അടിയന്തരസാഹചര്യങ്ങളിലും മുൻ നിരയിൽ നിന്ന് പ്രവർത്തിക്കുകയും ചെയ്യുന്ന ചെങ്ങായ്മാരാണ് നമ്മുടെ ഓട്ടോ ഡ്രൈവേഴ്സ്. ഈ ചെങ്ങായിമാരുടെ ആരോഗ്യവും കുടുംബ സുരക്ഷയും മുൻനിർത്തി “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി അവതരിപ്പിചിരിക്കുകയാണ് ഈരാറ്റുപേട്ട സൺറൈസ് ഹോസ്പിറ്റൽ സൺറൈസ് ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസ് ക്ലസ്റ്റർ സി.ഇ.ഓ ശ്രീ. പ്രകാശ് മാത്യുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഷെഫ്‌ന അമീൻ “ഓട്ടോക്കാരൻ ചെങ്ങായി” പദ്ധതി Read More…
സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി
പാലാ : സംസ്ഥാന സർക്കാരിന്റെ മാലിന്യ മുക്ത നവകേരളം 2025 പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭയുടെ നേതൃത്വത്തിൽ മാസ്സ് ക്ലീനിങ് പരിപാടി മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു. നഗരസഭ കൗൺസിലർ ലീന സണ്ണി, ആരോഗ്യകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ലിസ്സികുട്ടി മാത്യു,വികസനകാര്യാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അധ്യക്ഷൻ സാവിയോ കാവുകട്ട്, മുനിസിപ്പാലിറ്റി ആരോഗ്യ വകുപ്പ് ചുമതല വഹിക്കുന്ന HS ആഷ്‌ലി, നഗരസഭ ശുചീകരണ തൊഴിലാളികൾ എന്നിവർ സന്നിഹിതരായിരുന്നു.
മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിൽ ജി ബിൻ വിതരണം ചെയ്തു
പൂഞ്ഞാർ: മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലേ ജി ബിൻ വിതരണം പഞ്ചായത്ത് പ്രസിഡന്റ് . ഗീത നോബിൾ ഉദ്ഘാടനം ചെയ്തു. കരാറുകാരായ ഇ -നാട് കോ -ഓപ്പറേറ്റീവ് സൊസൈറ്റിയിൽ നിന്നും ഉദ്യോഗസ്ഥർ ജി ബിൻ ഉപയോഗിക്കേണ്ട രീതി ഗുണഭോക്താക്കൾക്ക് വിശദീകരിച്ചു നൽകി. ആരോഗ്യ വിദ്യാഭ്യാസ കമ്മിറ്റി ചെയർപേഴ്സൺ ലിസമ്മ സണ്ണി അധ്യക്ഷയായി. ക്ഷേമകാര്യകമ്മിറ്റി ചെയർമാൻ മോഹനൻ നായർ, പഞ്ചായത്തംഗം വിഷ്ണു രാജ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി, എന്നിവർ സംസാരിച്ചു.
തൊടുപുഴയിൽ നിന്ന് കാണാതായ ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി, കാറ്ററിങ് ഗോഡൗണിലെ മാൻഹോളിൽ തള്ളിയ നിലയിൽ
തൊടുപുഴയിൽ നിന്ന് കാണാതായ ചുങ്കം സ്വദേശി ബിജു ജോസഫിന്റെ മൃതദേഹം കണ്ടെത്തി. ഗോഡൌണിലെ മാൻഹോളിൽ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. വ്യാഴാഴ്ച പുലർച്ചെ വീട്ടിൽ നിന്നിറങ്ങിയ ബിജുവിനെ കാണാതാകുകയായിരുന്നു. ഇന്നലെ ബന്ധുക്കൾ കാണ്മാനില്ലെന്ന പരാതി തൊടുപുഴ പൊലീസിൽ നൽകി. പൊലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ ബിജുവിന്റെ കാറ്ററിങ് ബിസിനസ് പങ്കാളിയടക്കം മൂന്ന് പേർ കസ്റ്റഡിയിലായി. ഇവരിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കലയന്താനിയിലെ ഗോഡൌണിലെ മാൻഹോളിലാണ് മൃതദേഹം കണ്ടെത്തിയത്. ഭക്ഷണാവശിഷ്ടങ്ങൾ തള്ളുന്ന മാലിന്യ സംസ്കരണ കുഴിയിലേക്ക് പോകുന്ന മാൻഹോളിനാണ് Read More…











