Accident

കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം: മൂന്ന് പേർ മരിച്ചു

മോനിപ്പള്ളിയിൽ കോട്ടയത്ത് വാഹനാപകടത്തിൽ മൂന്ന് മരണം. എംസി റോഡിൽ മോനിപ്പള്ളിയിൽ ആണ് കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം ഉണ്ടായത്. ഇന്ന് രാവിലെ പത്തരയോടെ ആയിരുന്നു അപകടം. കാറിലുണ്ടായിരുന്ന നീണ്ടൂർ പ്രാവട്ടം സ്വദേശികളാണ് മരിച്ചത്. മരിച്ചവരിൽ 11 വയസ്സുള്ള ഒരു കുട്ടിയും ഉണ്ട്. അപകടത്തിന് തൊട്ടു പിന്നാലെ നാട്ടുകാർ എത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും മൂന്നുപേരുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇവർക്കൊപ്പം കാറിൽ ഉണ്ടായിരുന്ന മൂന്നു പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ബസ്സിൽ ഉണ്ടായിരുന്ന മൂന്നുപേർക്കും പരുക്കേറ്റിട്ടുണ്ട്. അപകടത്തിൽ കാർ Read More…

Erattupetta

ഈരാറ്റുപേട്ട മുസ്ലിം ഗേൾസ് സ്കൂളിൽ ഓപ്പൻ ജിം നഗരസഭാ ചെയർമാൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : മുസ് ലിം ഗേൾസ് ഹയർ സെക്കണ്ടറി സ്കൂൾ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സ്കൂൾ മാനേജ് കമ്മിറ്റി 6 ലക്ഷം മുടക്കി സ്കൂൾ ഗ്രൗണ്ടിൽ ഏർപ്പെടുത്തിയ ഓപ്പൻ ജിം നഗരസഭ ചെയർമാൻ അഡ്വ.വി.പി.നാസർ ഉദ്ഘാടനം ചെയ്തു സ്കൂൾ മാനേജർ എം.കെ.അൻസാരി അധ്യക്ഷത വഹിച്ചു.വാർഡ് കൗൺസിലർ നസീറ ടീച്ചർ മുഖ്യ പ്രഭാഷണം നടത്തി. എം.ഇ.റ്റി ചെയർമാൻ പ്രൊഫ .എം.കെ.ഫരീദ്, പി.റ്റി.എ പ്രസിഡൻ്റ് പി.വി.ലാലി. എം.ഇ.റ്റി സെക്രട്ടറി പി.കെ. കൊച്ചുമുഹമ്മദ് ,ട്രഷറർ എം.എസ്.കൊച്ചുമുഹമ്മദ്, ഷെരീഫ് കെ.എസ്., എം.എഫ് Read More…

Kottayam

കോട്ടയം ജില്ലയിലെ മുഴുവൻ പത്താം ക്ലാസ്സ് കുട്ടികൾക്കും കൈറ്റിന്റെ റോബോട്ടിക്സ് പരിശീലനം

കോട്ടയം: ജില്ലയിലെ മുഴുവൻ പത്താം ക്ലാസ് വിദ്യാർത്ഥികൾക്കും ജനുവരി പതിനഞ്ചിനകം കൈറ്റിൻ്റെ ആഭിമുഖ്യത്തിൽ റോബോട്ടിക്സിൽ പരിശീലനം നൽകും . പത്താം ക്ലാസ്സിലെ പുതുക്കിയ ഐ.ടി പാഠപുസ്തകത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള റോബോട്ടിക്സ് പാഠഭാഗങ്ങൾ പ്രായോഗികമായി പഠിക്കാനും ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും കുട്ടികൾക്ക് അധിക പിന്തുണ എന്ന നിലയിലാണ് ലിറ്റിൽ കൈറ്റ്സ്‌ ഐടി ക്ലബുകളുടെ നേതൃത്വത്തിൽ പരിശീലനം നടത്തുന്നത്. രണ്ട് സെഷനുകളിലായാണ് പരിശീലനം. ആദ്യ സെഷനിൽ റോബോട്ടിക്സിന്റെ പ്രാധാന്യം, വിവിധ മേഖലകളിലെ ഉപയോഗം, റോബോട്ടിക് സിസ്റ്റത്തിന്റെ അടിസ്ഥാന ഘടകങ്ങളായ Read More…

Crime

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തി

കാഞ്ഞിരപ്പള്ളിയിൽ വീടിനുള്ളിൽ വീട്ടമ്മയേയും യുവാവിനേയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ഷേർളിയെ കൊന്ന ശേഷം ജോബ് ആത്മഹത്യ ചെയ്തുവെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം. ആറ് മാസം മുൻപാണ് ഇവർ കോട്ടയത്തെ കൂവപ്പള്ളിയിൽ താമസിക്കാനായി എത്തിയത്. യുവാവ് ഇടയ്ക്ക് മാത്രമേ വീട്ടിലെത്തിയിരുന്നുള്ളൂവെന്നും മരിച്ച യുവാവും ഷേർളിയും തമ്മിൽ അടുപ്പത്തിലായിരുന്നുവെന്നും പൊലീസ് പറയുന്നു. കോട്ടയം ആലുംമൂട് സ്വദേശി ജോബ് ആണ് മരിച്ച യുവാവ്. ഇടുക്കി കല്ലാർഭാഗം സ്വദേശിയാണ് മരിച്ച ഷേർലി മാത്യു. ഷേർലിയെ വീടിനുള്ളിൽ കഴുത്തറത്ത Read More…

Melukavu

മേലുകാവ് പോലീസ് സ്റ്റേഷനിലും ഇടമറുകു (CHC) കുടുംബാരോഗ്യ കേന്ദ്രത്തിലും കേരളകൗമുദി പത്രം വിതരണം ചെയ്തു

മേലുകാവ് : അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കെ എസ് തോമസ് കടപ്ലാക്കൽ മെമ്മോറിയൽ ചാരിറ്റിയുടെ ഭാഗമായി മേലുകാവ് പോലീസ് സ്റ്റേഷനിലും ഇടമറുക് (CHC) കുടുംബാരോഗ്യ കേന്ദ്രത്തിലും കേരളകൗമുദി പത്രം വിതരണം ചെയ്തു. പരുപാടിയുടെ ഉദ്ഘാടനം മേലുകാവ് പോലീസ് സ്റ്റേഷൻ എസ് ഐ രാജീവ് മോന്റെ അധ്യക്ഷതയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിൻസി ടോമി നിർവഹിച്ചു , ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്റർ, സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി, പ്രൊഫസർ റോയ് തോമസ് കടപ്ലാക്കൽ വിഷയം Read More…

Pala

സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ്

nപാലാ രൂപത കോർപറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ്. തോമസ് കോളേജ് പാലയും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ തിങ്കളാഴ്ച രാവിലെ 9 മണിക്ക് പാല സെൻ്റ് തോമസ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയരായ സെന്റ് തോമസ് സ്കൂൾ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് സ്കൂളിനെയും ഉച്ചയ്ക്ക് ശേഷം കൂട്ടിക്കൽ സെൻ്റ് ജോർജ് സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന മത്സരത്തിൽ ആതിഥേയർ കഞ്ഞിരത്തനം സെന്റ് ജോൺസ് സ്കൂളിനെയും നേരിടും. നിലവിൽ അറക്കുളം സെന്റ്. മേരീസ്‌ സ്കൂൾ പോയിൻ്റ് Read More…

Erattupetta

നേത്ര പരിശോധനാ ക്യാമ്പ് നടത്തി

ഈരാറ്റുപേട്ട: ചാന്തുഖാൻപറമ്പിൽ ഫാമിലി അസോസിയേഷൻ്റെ നേതൃത്വത്തിൽ സെൻ്റ് ജോർജ് കണ്ണാശുപത്രിയുടെ സഹകരണത്തോടെ നേത്ര പരിശോധനാ ക്യാമ്പ് നടത്തി.നഗരസഭാ ചെയർമാൻ അഡ്വ. വി. പി.നാസർ ഉദ്ഘാടനം ചെയ്തു. ഫാമിലി അസോസിയേഷൻ പ്രസിഡൻ്റ് ഷിജു കല്ലോലപ്പറമ്പ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി വി. എം. അബ്ദുള്ള ഖാൻ,ഡോ.ജോസഫ് ഫ്രാൻസിസ്, റിഫാന റഹീം, റാഷിദ് ഖാൻ, സി.ടി.ബഷീർ എന്നിവർ പ്രസംഗിച്ചു.

Poonjar

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി

പൂഞ്ഞാർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഈരാറ്റുപേട്ട മേഖല സമ്മേളനം നടത്തി. മേഖല കമ്മറ്റി അംഗം ഡി രാജപ്പൻ ഒഴാങ്കൽ അധ്യക്ഷത വഹിച്ച യോഗത്തിൽ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുൻ ജില്ലാ സെക്രട്ടറി കെ.എൻ ബിജു സംഘടനാ രേഖാ അവതരണവും മേഖല സമ്മേളന ഉദ്ഘാടനവും നിർവ്വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എ സനൽകുമാർ, ജില്ല സെക്രട്ടറി വിഷ്ണു ശശിധരൻ, പൂഞ്ഞാർ തെക്കേക്കര ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് ഇ.എ മോഹനൻ, മേഖല പ്രസിഡൻ്റ് പി.ജി പ്രമോദ് Read More…

Erattupetta

വിമൺ ഇന്ത്യ മൂവ്മെൻ്റ് സ്ഥാപക ദിനം ആചരിച്ചു

ഈരാറ്റുപേട്ട : ഭീതിയുടെരാഷ്ട്രീയത്തിനെതിരെ ചെറുത്തുനിൽപ്പിന്റെ പത്ത് വർഷങ്ങൾ എന്ന പ്രമേയത്തിൽ വിമൺ ഇന്ത്യ മൂവ്മെന്റ് ഈരാറ്റുപേട്ട | മുനിസിപ്പൽ കമ്മിറ്റിയുടെ കീഴിൽ പാർട്ടിയുടെപത്താം സ്ഥാപക ദിനാചരണം വിവിധ പരിപാടികൾ നടത്തി. പതിറ്റാണ്ടുകളായി പാർശ്വവത്ക്കരിക്കപ്പെട്ട സ്ത്രീകളുടെ ശബ്ദമായി മാറുകയും സ്ത്രീ ശാക്തികരണത്തിനും സാമൂഹിക നീതിക്ക് വേണ്ടിയുള്ള സുസ്ഥിരമായ പോരാട്ടത്തിൻ്റ് പത്ത് വർഷങ്ങൾ ആണ് പൂർത്തിയാക്കിയത് എന്ന്കോട്ടയം ജില്ലാ ഖജാൻജിസബിത സത്താർ സ്ഥാപദിന പതാക ഉയർത്തി കൊണ്ട്പറഞ്ഞു. ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റിപ്രസിഡന്റ് അമീന നൗഫൽ, സെക്രട്ടറി സുമയ്യ ളഹറുദ്ധീൻ, വൈസ് Read More…

Pala

സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗ് അറക്കുളം സെന്റ്. മേരീസ്‌ സ്കൂളിൻ്റെ തേരോട്ടം

പാലാ: പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയും സെന്റ് തോമസ് കോളേജ് പാലായും സംയുക്തമായി നടത്തുന്ന സീപ്പ് ഫുട്ബോൾ സൂപ്പർ ലീഗിൽ 6ാം ദിനം , ആതിഥേയരായ അറകുളം സെന്റ്. മേരീസ്‌ സ്കൂൾ എതിരില്ലാത്ത അഞ്ച് ഗോളുകൾക്ക് കാഞ്ഞിരത്താനം സെന്റ് ജോൺസ്സ്കൂളിനെ തോല്പിച്ചു. അറക്കുളം സെന്റ്. മേരീസ്‌ സ്കൂൾ ആധികാരികമായ വിജയത്തോടെ പോയിൻ്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുയർന്നു. മത്സരത്തിൽ ഹാട്രിക്ക് ഉൾപ്പെടെ 4 ഗോളുകൾ നേടി ടീമിനെ വിജയത്തിലേക്ക് നയിച്ച അറക്കുളം ടീമിൻ്റെ താരമായ ആദിത്യൻ Read More…