Kanjirappally

കെ.കരുണാകരൻപിള്ള അനുസ്മരണം സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി :കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ, കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും കോൺഗ്രസ് നേതാവുമായിരുന്ന കെ.കരുണാകരൻ പിള്ള യുടെ ചരമവാർഷികദിനത്തിൽ കെ.എസ്.എസ്.പി.എ കാഞ്ഞിരപ്പള്ളി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്മരണാഞ്ജലി അർപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് എം.എസ്.ഷിബു അദ്ധൃക്ഷനായിരുന്നു..ജില്ലാ വൈസ് പ്രസിഡന്റ് കെ.കെ.ശശീന്ദ്രബാബു അനുസ്മരണ പ്രഭാഷണം നടത്തി. സംസ്ഥാന ആഡിറ്റർ എ.ജെ.ജോർജ്, ജില്ലാ ജോയിന്റ് സെക്രട്ടറി കെ.ജെ.ജോസഫ്, ചിറക്കടവ് മണ്ഡലം പ്രസിഡൻറ് പി.എൻ ദാമോദരൻ പിള്ള,വെള്ളാവൂർ മണ്ഡലം പ്രസിഡൻറ് കെ.എം സുരേന്ദ്രൻ, വാഴൂർ മണ്ഡലം പ്രസിഡൻറ് Read More…

Kanjirappally

വിദ്യാർഥികൾക്കായി ഏകദിന ശില്പശാല സംഘടിപ്പിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം ലീഗൽ സർവീസ് അതോറിറ്റിയുടെയും കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി താലൂക്കിലെ തെരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് വേണ്ടി ഏകദിന നിയമശില്പശാല സംഘടിപ്പിച്ചു. അഡ്വ :രാജ്മോഹൻ അധ്യക്ഷതയിൽ നടന്ന ശില്പശാല ബഹു:കാഞ്ഞിരപ്പള്ളി മുൻസിഫ് മജിസ്ട്രേറ്റ് സ്മിത സൂസൻ മാത്യു ഉദ്ഘാടന കർമ്മം നിർവഹിച്ചു. കാഞ്ഞിരപ്പള്ളി താലൂക്ക് ലീഗൽ സർവീസ് കമ്മിറ്റി പാനൽ അഡ്ക്കേറ്റുമാരായ അഡ്വ നിയാസ്, അഡ്വ. ജയസൂര്യ, അഡ്വ.മുഹമ്മദ് സാലി, അഡ്വ.കുമാരി മാളവിക, തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ നയിച്ചു. റ്റിഎൽസി സെക്രട്ടി Read More…

Mundakayam

എംഇഎസ് താലൂക്ക് കമ്മിറ്റി സിവിൽ സർവീസ് റാങ്ക് ജോതാക്കളെ അനുമോദിച്ചു

മുണ്ടക്കയം: സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ, നെസ്രിയ ഫസീം, സോണറ്റ് ജോസ് എന്നിവരെ എംഇഎസ് താലൂക്ക് കമ്മിറ്റി നേതൃത്തിൽ അനുമോദിച്ചു. താലൂക്ക് കമ്മിറ്റി പ്രസിഡന്റ് നൗഷാദ് പഴയതാവളം , എംഇഎസ് ജില്ലാ പ്രസിഡന്റ് റ്റി എസ് റെഷീദ്, സെക്രട്ടറി സക്കീർ കട്ടൂപ്പാറ, ജില്ലാ കമ്മിറ്റി അംഗങ്ങളായ സി യു അബ്ദുൽ കരീം, പി.എ ഇർഷാദ്, വി.റ്റി അയൂബ് ഖാൻ,താലൂക്ക് സെക്രട്ടറി ആഷിക്, ട്രഷറര്‍ മുഹമ്മദ്‌ സലീം,ഇർഷാദ് പറമ്പിൽ നാസർ കോട്ടവാതുക്കൽ തുടങ്ങിയവർ പരിപാടികളിൽ പങ്കാളികളായി.

General

ശാരീരിക പരിമിതിയുള്ള രതീഷ് വേമ്പനാട്ട് കായൽ 7കിലോമീറ്റർ ദൂരം നീന്തി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ ഇടംനേടി

” ഇനിയൊരു മുങ്ങി മരണം സംഭവിക്കാതിരിക്കട്ടേ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന സന്ദേശവുമായി കഴിഞ്ഞ 16 വർഷമായി 15000 അധികം ആളുകളെ സൗജന്യമായി നീന്തൽ പരിശീലിപ്പിച്ച ശ്രീ സജി വാളശ്ശേരിയുടെ ശിക്ഷണത്തിൽ 2025 മെയ് 4 ഞായാറാഴ്ച്ച രാവിലെ 7:31 ന് ആലുവ കോട്ടപ്പുറം മേത്തശ്ശേരി വീട്ടിൽ ശ്രീ. രതീഷ് N P. ആലപ്പുഴ ജില്ലയിലെ വടക്കുംകര അമ്പലക്കടവിൽ നിന്നും കോട്ടയം ജില്ലയിലെ വൈക്കം ബീച്ചിലേക്ക് 9:31 ന് നീന്തിക്കയറി വേൾഡ് വൈഡ് ബുക്ക്‌ ഓഫ് റെക്കോർഡ്സിൽ Read More…

Accident

ജീപ്പ് നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം

പാലാ : ജീപ്പ് നിയന്ത്രണം വിട്ട് തിട്ടയിൽ കയറി മറിഞ്ഞ് ഗുരുതര പരുക്കേറ്റ വണ്ടിപ്പെരിയാർ സ്വദേശി സൂരജ് എ.എസിനെ (40 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ വണ്ടി പെരിയാറിൽ വച്ചായിരുന്നു അപകടം.

Bharananganam

ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി

ഭരണങ്ങാനം : വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങി കാണാതായ 2 പേരിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കടവിന് 200 മീറ്റര്‍ മാത്രം മാറി അമ്പലക്കടവിന് സമീപത്തുനിന്നാണ് മൃതദേഹം കിട്ടിയത്. മുണ്ടക്കയം സ്വദേശിയായ ആബിന്‍ ജോസഫിന്റെ മൃതദേഹമാണ് ലഭിച്ചത്. ഇന്നലെയും ഇന്നുമായി പലതവണ ഈ ഭാഗത്ത് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും ഇരുവരെയും കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഇന്നലെ രാത്രി വൈകിയതോടെ കാഴ്ചാ പരിമിതി മൂലമാണ് തിരച്ചില്‍ നിര്‍ത്തിയത്. ഇനി കണ്ടെത്താനുള്ളത് അടിമാലി പൊളിഞ്ഞപാലം കൈപ്പൻപ്ലാക്കൽ ജോമോൻ ജോസഫിന്റെ മകൻ അമൽ കെ.ജോമോൻ (18) Read More…

Top News

പ്രകോപനം തുടർന്ന് പാകിസ്താൻ; വേണ്ടിവന്നാൽ ആണവായുധങ്ങളുൾപ്പെടെ പ്രയോഗിക്കുമെന്ന് പാക് നയതന്ത്ര പ്രതിനിധി

ഇന്ത്യക്കെതിരെ ആണവായുധമടക്കം എല്ലാ ശക്തിയും പ്രയോഗിക്കുമെന്ന് പാകിസ്താൻ. റഷ്യയിലെ പാക് നയതന്ത്ര പ്രതിനിധി മുഹമ്മദ് ഖാലിദ് ജമാലിയുടേതാണ് ഭീഷണി. പാകിസ്താൻ റേഞ്ചർ ബിഎസ്എഫ് കസ്റ്റഡിയിലാണെന്ന് പാകിസ്താൻ സ്ഥിരീകരിച്ചു. സംഘർഷ സാഹചര്യം തുടരുന്നതിനിടെ പാകിസ്താൻ നാളെ പാർലമെന്റ് സമ്മേളനം ചേരും. വാർത്താ ഏജൻസിക്ക് നൽകിയ അഭിമുഖത്തിലാണ് ഇന്ത്യക്കെതിരെ ആണവായുധമടക്കമുള്ള എല്ലാ ശക്തികളും ഉപയോഗിക്കുമെന്ന റഷ്യയിലെ പാക് അംബാസഡർ മുഹമ്മദ് ഖാലിദ് ജമാലിയുടെ പരാമർശം. പാകിസ്താനെതിരെ ഇന്ത്യ നടപടികൾ കടുപ്പിക്കുന്നതിനിടെയാണ് ഭീഷണി. ബഹാവൽനഗർ, ഡോംഗ ബോംഗ – സുഖൻവാല ചെക്ക്‌പോസ്റ്റിനടുത്തുനിന്ന് Read More…

Erattupetta

അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു

ഈരാറ്റുപേട്ട: അയൽവാസികൾ തമ്മിലുള്ള തർക്കത്തിൽ യുവതിക്ക് വെട്ടേറ്റു. ഈരാറ്റുപേട്ട നടയ്ക്കൽ വഞ്ചാങ്കൽ യൂസഫിന്റെ ഭാര്യ ലിമിന (43)ക്കാണ് വെട്ടേറ്റത്. മകള്‍ അഹ്സാനക്ക് (13) സംഘർഷത്തിനിടയിൽ വീണ് പരിക്കേൽക്കുകയും ചെയ്തു. കഴിഞ്ഞ മാസം 30നു രാത്രി എട്ടോടെയാണ് സംഭവം. തലയ്ക്കും ചെവിക്കും പരിക്കേറ്റ ലിമിനയുടെ ചെവി വെട്ടിന്റെ ആഘാതത്താൽ മുറിഞ്ഞു പോയി. ഇത് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തുന്നിച്ചേർത്തു. തടയാൻ ശ്രമിക്കുന്നതിനിടയിൽ വീണ് അഹ്സാനയുടെ കാല്‍മുട്ടിനാണ് പരിക്കേറ്റത്. വൈകുന്നേരം നാല് മണിയോടെ ആരംഭിച്ച വാക് തർക്കം രാത്രി Read More…

Obituary

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ അന്തരിച്ചു

സാക്ഷരതാ പ്രവർത്തക പത്മശ്രീ ജേതാവ് കെ വി റാബിയ വിടവാങ്ങി. മലപ്പുറം തിരൂരങ്ങാടി സ്വദേശിയാണ്. 59 വയസായിരുന്നു. 2022ലാണ് രാജ്യം പത്മശ്രീ നൽകി ആദരിച്ചത്. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിൽ കഴിയുകയായിരുന്നു. ശരീരത്തോടൊപ്പം മനസും വീണുപോകുന്ന സാഹചര്യങ്ങളിൽ നിന്നും അതിജീവനത്തിൻ്റെ അമ്പരിപ്പിക്കുന്ന ജീവിതകഥയാണ് റാബിയയുടേത്. പത്താം ക്ലാസിൽ പഠിക്കുമ്പോഴാണ് പോളിയോ ബാധിച്ച് അരക്ക് താഴേക്ക് തളർന്ന് പോകുന്നത്. തുടർന്ന് വീൽചെയറിലായിരുന്നു ഇവരുടെ ജീവിതം. തിരൂരങ്ങാടി പിഎസ്എംഒ കോളജിൽ വെച്ചാണ് പ്രീഡിഗ്രി പഠനം നടത്തിയിരുന്നത്. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് നിർത്തിയിരുന്നു. Read More…

Bharananganam

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി

ഭരണങ്ങാനം: മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ഥികളെ കാണാതായി. ഭരണങ്ങാനം വിലങ്ങുപാറയില്‍ മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ അമല്‍ കെ. ജോമോന്‍, ആല്‍ബിന്‍ ജോസഫ് എന്നിവരെയാണ് കാണാതായത്. ഇന്ന് വൈകിട്ട് 5 മണിയോടെ ആയിരുന്നു സംഭവം. ഇവര്‍ക്കായി ഫയര്‍ ഫോഴ്‌സ് തിരച്ചില്‍ തുടങ്ങി.