chemmalamattam

ഇന്ത്യ ഗവൺമെൻ്റിൻ്റെ ഇന്നവേഷൻ മാരത്തോണിൽ ചെമ്മലമറ്റം സ്കൂളിന് വൻ നേട്ടം

ചെമ്മലമറ്റം: ഇന്ത്യ ഗവൺമെൻറിൻ്റെ മിനിസ്ട്രി ഓഫ് എഡ്യൂക്കേഷൻ നടത്തിയ ഇന്നവേഷൻ മാരത്തോൺ മത്സരത്തിൽ ലിറ്റിൽ ഫ്ലവർ ഹൈസ്കൂൾ തിരഞ്ഞെടുക്കപ്പെട്ടു. പത്താം ക്ലാസിലെ വിദ്യാർഥികളായ ഐവിൻ ഷെറിൻ തയ്യിൽ, ഫെലിക്സ് ബോബൻ, ജോർജ്കുട്ടി ലോറൻസ്, എന്നീ കുട്ടികൾ ചേർന്ന് സമർപ്പിച്ച പ്രോജക്ട് ആണ് ദേശീയതലത്തിൽ തെരഞ്ഞെടുത്തത്. റബർ പാൽ സംഭരണവുമായി ബന്ധപ്പെട്ട നൂതനമായ കണ്ടെത്തലാണ് അവർ നടത്തിയത്. സ്കൂളിൽ പ്രവർത്തിക്കുന്ന എ.ടി.ൽ ലാബിൽ പരിശീലനം നേടിയ വിദ്യാർത്ഥികൾ ആയിരുന്നു മൂവരും. ജൂലൈ മാസം ഡൽഹിയിൽ നടക്കുന്ന ഇന്നവേഷൻ മാരത്തോൺ Read More…

Obituary

മരിയസദനം സന്തോഷിന്റെ സഹോദരി കൊച്ചുറാണി തോമസ് നിര്യാതയായി

പാലാ: പുലിയന്നൂർ വട്ടക്കുടിയിൽ പരേതനായ തോമസിന്റെ ഭാര്യ കൊച്ചുറാണി തോമസ് (63) അന്തരിച്ചു. മൃതദേഹം ഇന്ന് 4ന് കാനാട്ടുപാറ മരിയസദനത്തിനു സമീപം സഹോദര വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (9/5/ 2025) 2ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം മുണ്ടാങ്കൽ സെന്റ് ഡൊമിനിക് പള്ളിയിൽ. മക്കൾ: സ്നേഹ, ആബേൽ, സമീര, പരേതയായ സൗമ്യ. മരുമക്കൾ: സോണി അലിങ്കൽത്താഴെ കണ്ണൂർ, ബിബിൻ കുമ്പളാനിക്കൽ കണ്ണൂർ, ആഷ്ലി പൊറ്റേടം കട്ടച്ചിറ.

Crime

കാറിടിച്ചു യുവതി മരിച്ച സംഭവം; യുവതിയുടെ സുഹൃത്തും സഹായിയും അറസ്റ്റിൽ

കറുകച്ചാൽ: കാറിടിച്ചു യുവതി മരിച്ച സംഭവം കൊലപാതകമെന്നു തെളിഞ്ഞു. യുവതിയുടെ സുഹൃത്തിനെയും കൊലപാതകത്തിനു സഹായിച്ചയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പള്ളി മേലാറ്റുതകിടി അമ്പഴത്തിനാൽ അൻഷാദ് കബീർ (37), സഹായിച്ച കാഞ്ഞിരപ്പള്ളി ചാവടിയിൽ ഉജാസ് അബ്ദുൽ സലാം (35) എന്നിവരെയാണു കറുകച്ചാൽ പൊലീസ് അറസ്റ്റ് ചെയ്തത്. കൂത്രപ്പള്ളി പുതുപ്പറമ്പിൽ നീതു ആർ.നായർ (35) ചൊവ്വാഴ്ച കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ചൊവ്വാഴ്ച രാവിലെ 8.45നു വെട്ടിക്കാവുങ്കൽ–പൂവൻപാറപ്പടി റോഡിലായിരുന്നു സംഭവം. ചങ്ങനാശേരിക്കുള്ള ബസിൽ കയറാൻ നടന്നുപോകുമ്പോഴാണു കാറിടിച്ചത്. ഭർത്താവുമായി പിരിഞ്ഞു കഴിയുന്ന Read More…

General

കടനാട് മേയ് 10ന് ഫുട്ബോൾ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു

കടനാട്: യുണൈറ്റഡ് ഫുട്ബോൾ ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ വൺഡേ ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നു. മെയ് 10 നു ശനിയാഴ്ച രാവിലെ 9 മുതൽ കടനാട് സെൻ്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻ്ററി സ്കൂൾ ഗ്രൗണ്ടിലാണ് ഷൂട്ടൗട്ട് മാമാങ്കം നടത്തുന്നത്. വിജയികൾക്ക് ക്യാഷവാർഡും ട്രോഫികളും വിതരണം ചെയ്യും. പത്തിന് രാവിലെ 9 മണി വരെ രജിസ്ട്രേഷൻ നടത്താവുന്നതാണ്. വിശദ വിവരങ്ങൾക്കു 7034484538, 9745346346 എന്നീ നമ്പരുകളിൽ ബന്ധപ്പെടണമെന്ന് ഭാരവാഹികളായ ജിൻസ് ഫ്രാൻസീസ്, ഷൈൻ മാത്യു എന്നിവർ അറിയിച്ചു.

Ramapuram

അഡ്മിഷൻ ഹെൽപ് ഡെസ്ക് ആരംഭിച്ചു

രാമപുരം മാർ ആഗസ്തീനോസ് കോളേജിൽ അഡ്മിഷൻ ഹെല്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെല്പ് ഡെസ്കിൽ ഈ വർഷത്തെ പ്രവേശനം സംബന്ധിച്ച ഏകജാലക രജിസ്‌ട്രേഷൻ സൗകര്യം വിദ്യാർഥികൾക്ക് കോളേജിൽ ലഭ്യമാണ്. ഹെല്പ് ഡെസ്ക് ഉദ്‌ഘാടനം എം ജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് അംഗം ഡോ. ജോജി അലക്സ് നിർവ്വഹിച്ചു. കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം, പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ, വൈസ് പ്രിൻസിപ്പൽ മാരായ ഫാ. ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ രാജീവ് Read More…

Pala

മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പ്, യു. ഡി. എഫ് നേതൃത്വത്തിലുള്ള സഹകരണ ജനാധിപത്യ മുന്നണി സ്ഥാനാർഥികൾ മത്സരിക്കും

പാലാ: മെയ്‌ 16 ന് നടക്കുന്ന മീനച്ചിൽ താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ തിരഞ്ഞെടുപ്പിൽ യു. ഡി. എഫ്. നേതൃത്വം നൽകുന്ന സഹകരണ ജനാധിപത്യ മുന്നണി പാനൽ മത്സരിക്കും. പ്രാഥമിക കാർഷിക വായ്‌പ്പാ സംഘങ്ങളിൽ നിന്നും ഭരണ സമിതി അംഗങ്ങളുടെ പ്രതിനിധി കളായി ജോസ്.പി.മറ്റം (കൊഴുവനാൽ സർവീസ് സഹ. ബാങ്ക്)ജോർജ് സിറിയക് (കുടക്കച്ചിറ സർവീസ് സഹ. ബാങ്ക്) റോജിൻ തോമസ് (തലപ്പലം സർവീസ് സഹ. ബാങ്ക്) എന്നിവർ സ്ഥാനാർഥികളായി. ഇതര സംഘങ്ങളുടെ ഭരണസമിതിയിൽ നിന്ന് ⁠ജോർജ് ജോസഫ് Read More…

Obituary

മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ) നിര്യാതയായി

കാഞ്ഞിരപ്പള്ളി:പൊടിമറ്റം പുൽക്കുന്ന് മണ്ണൂപ്പറമ്പിൽ ത്രേസ്സ്യാമ്മ ജോസഫ് (ലീലാമ്മ-70) നിര്യാതയായി. സംസ്കാര ശുശ്രൂഷകൾ 08/05/2025 വ്യാഴാഴ്ച ഉച്ചക്ക് 2 മണിക്ക് വീട്ടിൽ ആരംഭിച്ച് പൊടിമറ്റം സെന്റ്‌ ജോസഫ്സ് പള്ളിസെമിത്തേരിയിൽ. മക്കൾ : സിബി ജോസഫ് , സിജോ ജോസഫ്. മരുമക്കൾ : ജിഷ സിബി (പാലമ്പ്ര) , ആശ സിജോ (പൊന്മല)

Thidanad

ഫലസമൃദ്ധി പദ്ധതി ഉദ്ഘാടനം മേയ് 9 ന് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ

ഈരാറ്റുപേട്ട : യുവാക്കളെ കൃഷിയിലേക്ക് ആകർഷിക്കുക, വിപുലമായ സാധ്യതകൾ ഉള്ള ഫല വർഗ കൃഷികൾ പ്രോത്സാഹിപ്പിച്ച് മൂല്യ വർധിത ഉൽപ്പന്നങ്ങൾ ഉണ്ടാക്കി കാർഷിക രംഗം ലാഭകരമാക്കുക എന്നീ ലക്ഷ്യങ്ങളോടെ സംസ്ഥാന കൃഷി വകുപ്പും എം.എൽ.എ സർവീസ് ആർമി പൂഞ്ഞാറും സംയുക്തമായി നടപ്പിലാക്കുന്ന ഫലവൃക്ഷ കൃഷി പ്രോത്സാഹന പദ്ധതിയായ ഫലസമൃദ്ധി പദ്ധതിയുടെ ഉദ്ഘാടനം മെയ് 9 വെള്ളിയാഴ്ച രാവിലെ 10 മണിക്ക് തിടനാട് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ വച്ച് സംസ്ഥാന കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് നിർവഹിക്കും. Read More…

Mundakayam

മുണ്ടക്കയം കോയിയ്ക്കൽ ഇല്ലത്ത് സർപ്പപൂജ നടത്തി

മുണ്ടക്കയം: അഖില ഭാരത അയ്യപ്പ സേവാ സംഘം 205-ാം നമ്പർ പാറത്തോട് ശാഖ ശ്രീ ഭുവനേശ്വരി – ശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുണ്ടക്കയം കോയിയ്ക്കൽ ഇല്ലത്ത് ബ്രഹ്മശ്രീ തുളസീധരൻ പോറ്റിയുടെ കാർമ്മികത്വത്തിൽ സർപ്പപൂജ നടത്തി.

General

ഓപ്പറേഷൻ സിന്ദൂർ: ‘കേന്ദ്രത്തിനും പ്രതിരോധ സേനകൾക്കും പൂർണ പിന്തുണ’; മുഖ്യമന്ത്രി

തീവ്രവാദത്തിനെതിരായി യൂണിയൻ സർക്കാരും നമ്മുടെ പ്രതിരോധ സേനകളും സ്വീകരിക്കുന്ന നടപടികൾക്ക് പൂർണ്ണ പിന്തുണയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം നടപടികളോടൊപ്പം തന്നെ പഹൽഗാമിൽ 26 നിരപരാധികളെ കൊലപ്പെടുത്തിയവരെ നിയമത്തിനു മുന്നിൽ എത്തിക്കാനും കേന്ദ്രസർക്കാർ ശ്രമിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പാകിസ്ഥാനിലെ ഭീകര ക്യാമ്പുകൾ ഇല്ലാതാക്കാൻ നയതന്ത്ര ഇടപെടലുകൾ ശക്തിപ്പെടുത്തണമെന്നും മുഖ്യമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും സംരക്ഷിക്കാൻ എല്ലാവരും ഒരുമിച്ച് നിൽക്കേണ്ട സമയമാണിതെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അതേസമയം പഹല്‍ഗാം ഭീകരാക്രമത്തിനുള്ള ഇന്ത്യന്‍ തിരിച്ചടിയില്‍ പകച്ച് പാകിസ്താന്‍. ഇരുപത്തിനാല് Read More…