കെ. സി. വൈ. എൽ. ന്റെ സ്ഥാപകനായ മാർ തോമസ് തറയിൽ പിതാവിന്റെ 50-ാം മത് ചരമവാർഷികത്തോട് അനുബന്ധിച്ച് കെ.സി വൈ.എൽ കോട്ടയം അതിരൂപത സമിതിയുടെ നേതൃത്വത്തിൽ, കാരിത്താസ് സെക്കുലർ ഇൻസ്റ്റിറ്റ്യൂട്ട് സിസ്റ്റേഴ്സിന്റെ സഹകരണത്തോടെ,പാലത്തുരുത്ത് സെന്റ് ത്രേസ്യ ക്നാനായ കത്തോലിക്ക ദൈവാലയത്തിൽ വെച്ച് 2025 ജൂൺ 8 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2:00 മണിക്ക് സംഘഗാന മത്സരം നടത്തപ്പെട്ടു. അതിരൂപത ഡയറക്‌ടർ ശ്രീ. ഷെല്ലി ആലപ്പാട്ട് ജോയിന്റ് ഡയറക്ടർ സ്റ്റെഫി തോമസ് എന്നിവർ ചേർത്ത് പതാക ഉയർത്തി Read More…
Author: Web Editor
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു
മുണ്ടക്കയത്ത് ഷോപ്പിംഗ് കോംപ്ലക്സിന് തീപിടിച്ചു. പഞ്ചായത്തിന്റെ കീഴിലുള്ള കോംപ്ലക്സിലാണ് തീപിടിത്തം ഉണ്ടായത്. ഹരിത കർമസേന മാലിന്യങ്ങൾ അടക്കം സൂക്ഷിച്ച സ്ഥലത്താണ് തീ പടർന്നത്. സ്ഫോടന ശബ്ദത്തോടെ തീ പടരുകയായിരുന്നെന്ന് ദൃസാക്ഷികൾ പറഞ്ഞു. സ്ഥലത്തെ തീ അണയ്ക്കാൻ ഫയർഫോഴ്‌സ് ശ്രമം തുടങ്ങി.
എസ്.എം.വൈ.എം. പാലാ രൂപത സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു
പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം.- കെ.സി.വൈ.എം. പാലാ രൂപതയുടെയും, ഭരണങ്ങാനം ഫൊറോനയുടെയും, പ്ലാശനാൽ യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ പ്ലാശനാല്‍ സെൻറ് ആൻറണീസ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ വച്ച് കുടക്കച്ചിറ അന്തോനി കത്തനാർ മെമ്മോറിയൽ സ്പോർട്സ് മീറ്റ് നടത്തപ്പെട്ടു. ഭരണങ്ങാനം ഫൊറോന ഡയറക്ടർ ഫാ. ജോസഫ് താന്നിക്കാപ്പാറയുടെ സാന്നിധ്യത്തിൽ, രൂപത ആനിമേറ്റർ സി. നിർമ്മൽ തെരേസ് സ്പോട്സ് മീറ്റ് ഉദ്ഘാടനം ചെയ്തു. പതിനേഴ് ഫൊറോന ടീമുകൾ പങ്കെടുത്ത മീറ്റിൽ എസ്.എം.വൈ.എം. ഇലഞ്ഞി ഫൊറോന ടീം ചാമ്പ്യന്മാരായി. ഭരണങ്ങാനം ഫൊറോന Read More…
കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ ആഘോഷിച്ചു
പാലാ: കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ സെൻ്റ് തോമസ് കത്തീഡ്രൽ നടന്ന പന്തക്കുസ്ത തിരുനാളിൻ്റെ ഉദ്ഘാടനം മാർ.ജോസഫ് കല്ലറങ്ങാട്ട് നിർവഹിച്ചു. കത്തീഡ്രൽ പള്ളി വികാരി ഫാ.ജോസ് കാക്കല്ലിൽ, പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ റവ. ഫാ ജോസഫ് അരിമറ്റത്ത്, പാലാ രൂപത ഇവാഞ്ചലൈസേഷൻ അസിസ്റ്റൻ്റ് ഡയറക്ടർ ഫാ.ആൽബിൻ പുതുപ്പറമ്പിൽ, റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN തുടങ്ങിയവർ പങ്കെടുത്തു.
സര്‍ക്കാര്‍ തുടരുന്നത് അപകടകരമായ മദ്യനയം: കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി
സംസ്ഥാന സര്‍ക്കാര്‍ തുടരുന്നത് ചരിത്രത്തിലെ ഏറ്റവും അപകടകരമായ മദ്യനയമെന്ന് പാലാരിവട്ടം പി.ഒ.സിയില്‍ നടന്ന കെ.സി.ബി.സി. മദ്യവിരുദ്ധ സമിതിയുടെ സംസ്ഥാന നേതൃസമ്മേളനം. ഈ സര്‍ക്കാര്‍ മദ്യശാലകളോട് ഉദാര സമീപനമാണ് സ്വീകരിക്കുന്നത്. നാടൊട്ടുക്കും ബാറുകളും ബിവറേജസ്-കണ്‍സ്യൂമര്‍ഫെഡ് ഔട്ട്‌ലെറ്റുകളും കള്ളുഷാപ്പുകളും യഥേഷ്ടം തുറന്നുകൊടുക്കുന്നു. പാലക്കാട്ടെ ഇലപ്പുള്ളിയില്‍ ഡിസ്റ്റിലറി-ബ്രൂവറി സ്ഥാപിക്കുന്നതിനായി ഉപതെരഞ്ഞെടുപ്പ് കഴിയാന്‍ കാത്തിരിക്കുന്നു. കള്ളുഷാപ്പുകളില്‍ കുടുംബസമേതം വരാവുന്ന സാഹചര്യമൊരുക്കുമെന്ന് വരെ എക്‌സൈസ് വകുപ്പ് മന്ത്രി പരസ്യമായി പ്രഖ്യാപിക്കുന്നു. സര്‍ക്കാരിന്റെ ഈ നടപടികള്‍ ജനത്തോടുള്ള വെല്ലുവിളിയാണ്. അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് Read More…
വൈക്കം വേമ്പനാട് സ്വിമ്മിംഗ് അക്കാദമിയുടെ അവധിക്കാല നീന്തൽ പരിശീലന ക്ലാസിന്റെ സർട്ടിഫിക്കറ്റ് വിതരണം നടത്തി
ഏപ്രിൽ മെയ് മാസങ്ങളിലായി വേമ്പനാട് സ്വിമ്മിംഗ് അക്കാദമി സങ്കെടുപ്പിച്ച അവധിക്കാല നീന്തൽ പരിശീലനത്തിൽ പരിശീലനം പൂർത്തിയാക്കിയ നാൽപതോളം വിദ്യാർഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. വിവിധ പ്രായത്തിലുള്ള അമ്പതോളം വിദ്യാർഥികൾക്ക് പലബാച്ചുകളിലായി കോച്ച് വി എം രാജേഷിന്റെ നേതൃത്വത്തിലാണ് പരിശീലനം പൂർത്തിയാക്കിയത്. കുട്ടികൾക്ക് ജലാശയങ്ങളിലെ അപകടങ്ങളിൽനിന്നുമുള്ള സ്വയരക്ഷയ്ക്കും വരുന്ന അധ്യായനവർഷത്തിലെ സ്കൂൾതലങ്ങളിലെ നീന്തൽമത്സരത്തിൽ കുട്ടികളെ പങ്കെടുപ്പിക്കുക എന്നീ രണ്ടുലക്ഷ്യങ്ങൾ മുമ്പിൽകണ്ടുകൊണ്ടാണ് പരിശീലനം പൂർത്തീകരിച്ചത്. ഇനി വരുന്ന എല്ലാ അവധിദിവസങ്ങളിലും പുതിയതായി ചേരുന്ന കുട്ടികൾക്കുൾപ്പെടെ പരിശീലനം നൽകുമെന്ന് അക്കാദമി അറിയിച്ചു. Read More…
സംസ്ഥാനത്ത് ഒരിടവേളയ്ക്ക് ശേഷം വീണ്ടും മഴയെത്തുന്നു; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്
കേരളത്തിൽ ഒരിടവേളയ്ക്ക് ശേഷം വീണ്ടും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. ജൂണ്‍ 10 മുതൽ 12 വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രവചിച്ചത്. ജൂണ്‍ 10ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് യെല്ലോ അലർട്ട്. ജൂണ്‍ 11ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ മഞ്ഞ അലർട്ടാണ്. ജൂണ്‍ 12ന് ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് Read More…
നിക്ഷേപകരെ വരവേൽക്കാൻ ഒരുങ്ങി പൂഞ്ഞാർ: നിക്ഷേപ വാഗ്ദാനം 2350 കോടി
പൂഞ്ഞാർ നിയോജകമണ്ഡലത്തിന്റെ സമഗ്രമായ പുരോഗതി ലക്ഷ്യമിട്ട് അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ നേതൃത്വത്തിൽ സംസ്ഥാന വ്യവസായ വകുപ്പിന്റെ ആഭിമുഖ്യത്തിൽ “റൈസിംഗ് പൂഞ്ഞാർ 2K25 ” എന്ന പേരിൽ ഈരാറ്റുപ്പേട്ടയിൽ നടക്കുന്ന നിക്ഷേപ സംഗമത്തിൻ്റെ ഒരുക്കങ്ങയെല്ലാം പൂർത്തിയായി. നാളെ (09/06/ 2025) രാവിലെ ഈരാറ്റുപേട്ട നടക്കൽ ഉള്ള ബർക്കത്ത് സ്ക്വയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന നിക്ഷേപ സംഗമം വ്യവസായ വകുപ്പ് മന്ത്രി ശ്രീ. പി. രാജീവ് ഉദ്ഘാടനം ചെയ്യും. നിക്ഷേപ സംഗമത്തിൽ രാവിലെ 9 മണിക്ക് രജിസ്ട്രേഷനും. തുടർന്ന് വ്യവസായ Read More…
രാജ്യത്തെ കൊവിഡ് കേസുകൾ 6000 കടന്നു; കേരളത്തിൽ രോഗികളുടെ എണ്ണം 1950 ആയി
രാജ്യത്തെ കോവിഡ് കേസുകൾ 6000 കടന്നു. 6133 ആക്ടീവ് കേസുകൾ കണ്ടെത്തി. രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിൽ 6 കൊവിഡ് മരണങ്ങൾ സംഭവിച്ചു. കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് കോവിഡ് മരണങ്ങൾ രേഖപ്പെടുത്തി. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 1950 ആയി. കർണാടകയിൽ രണ്ടു മരണവും തമിഴ്നാട്ടിൽ ഒരു മരണവും റിപ്പോർട്ട് ചെയ്തു. സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് കേസുകൾ കൂടുതൽ റിപ്പോർട്ട് ചെയ്യുന്നുണ്ടെങ്കിലും ഇവ നേരിയ സ്വഭാവമുള്ളതാണെന്നും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്നും Read More…
പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവം: ‘ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും’: മന്ത്രി വി ശിവന്‍കുട്ടി
നിലമ്പൂരില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥി അനന്തു പന്നിക്കെണിയില്‍ നിന്നും ഷോക്കേറ്റ് മരിച്ച സംഭവം ദാരുണവും വേദനാജനകവുമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കേസിലെ പ്രതി വിനീഷ് പൊലീസ് പിടിയിലായി കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രാഷ്ട്രീയ മുതലെടുപ്പിന് കേരളത്തിലെ പ്രതിപക്ഷം തയ്യാറാകുന്നു എന്നത് ഏറെ ഞെട്ടിക്കുന്ന കാര്യമാണ് – അദ്ദേഹം പറഞ്ഞു. ഈ സമയത്ത് കുടുംബത്തിന്റെ ദുഃഖത്തോടൊപ്പമാണ് നാം നില്‍ക്കേണ്ടത്. കുട്ടിക്ക് ഷോക്കേറ്റ സംഭവത്തില്‍ ഏതെങ്കിലും തരത്തിലുള്ള ഗൂഢാലോചന ഉണ്ടോ എന്നത് അന്വേഷണ ഏജന്‍സികള്‍ പരിശോധിക്കും. Read More…











