Erattupetta

ജില്ലാ നേതൃസംഗമം

ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു. പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് Read More…

Pala

“മനുഷ്യാവകാശ ഫോറം കോട്ടയം ജില്ലാ കൺവെൻഷൻ” സംഘടിപ്പിച്ചു

പാലാ: ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടോംസ് ചേംബർ ഹാളിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ കൺവെൻഷൻ പലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. HRF കോട്ടയം ജില്ലാ പ്രസിഡൻറ് പ്രിൻസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ് വിഷയാവതരണം നടത്തി. മനുഷ്യാവകാശ പ്രവർത്തനം എന്നത് ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. Read More…

Teekoy

തീക്കോയിൽ കർഷക മാർക്കറ്റ് ആരംഭിച്ചു

തീക്കോയി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ (FPO) ആഭിമുഖ്യത്തിൽ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയിളപ്പിലെ ആദം ആർക്കേഡിൽ കർഷക മാർക്കറ്റിന്റെ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. കൃഷിയാധിഷ്ഠിത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സമീപ പഞ്ചായത്തുകളിലെ ഉൾപ്പെടെയുള്ള ഒരു കൂട്ടം കർഷകർ രൂപംകൊടുത്ത സംരംഭമാണിത്. കർഷകർ ഉത്പാദിപ്പിക്കുന്ന പഴം,പച്ചക്കറി വിത്തുകൾ,ഫലവൃക്ഷത്തൈകൾ ജൈവവളങ്ങൾ, ചെടിച്ചട്ടികൾ, മറ്റു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുവാനും വിൽക്കുവാനും സംരംഭത്തിലൂടെ സാധ്യമാണ്. കർഷക മാർക്കറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി Read More…

Pala

പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം

പാലാ: പാലാ രൂപതയിലെ ആദ്യകാല കുരിശിൻ്റെ വഴി തീർത്ഥാടന കേന്ദ്രമായ കവീക്കുന്ന് പാമ്പൂരാംപാറ വിശുദ്ധ വ്യാകുലമാതാ തീർത്ഥാടന കേന്ദ്രത്തിൽ നാൽപതാംവെള്ളി ആചരണം ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ നാളെ (11/04/2025) നടക്കുമെന്ന് വികാരി ഫാ ജോസഫ് വടകര അറിയിച്ചു. ഇടപ്പാടി ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിൽ നിന്നും രാവിലെ 9 നു കുരിശിൻ്റെ വഴി ആരംഭിക്കും. തുടർന്നു പാമ്പൂരാംപാറ പളളിയിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധകുർബാന അർപ്പിച്ച് സന്ദേശം നൽകും. 12 ന് നേർച്ചക്കഞ്ഞി Read More…

Kottayam

പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചൊറിയുന്നു: സജി മഞ്ഞക്കടമ്പിൽ

കോട്ടയം: മധ്യപ്രദേശിലെ ജബൽപൂരിൽ ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ അകാരണമായി ആക്രമണം നടത്തിയ സംഘ പരിവാറുകാരെ ന്യായികരിക്കാൻ ഇറങ്ങിയിരിക്കുന്ന പി.സി.ജോർജ് തീക്കൊള്ളി കൊണ്ട് തല ചെറിയുകയാണെന്ന് തൃണമൂൽ കോൺഗ്രസ് സംസ്ഥാന ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. തീർത്ഥാടനത്തിന് പോയവർ ക്ഷേത്രത്തിന് മുമ്പിൽചെന്ന് മര്യാദകേട്കാട്ടി എന്ന കള്ളപ്രചരണം നടത്തി തീവ്രവാധികളെ വെള്ളപൂശാനാണ് ജോർജിന്റെ ശ്രമം എന്നും, ഒഡിഷാ ജൂബ ഇടവക വികാരി ഫാ.ജോഷി വലിയ കുളത്തിനെയും , അസീ വികാരി ഫാ:ദയനുദിനെയും പള്ളി കോമ്പൗണ്ടിൽ തല്ലിച്ചതച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ Read More…

Erattupetta

മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്ക് ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട : ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി തലപ്പലം ഗ്രാമപഞ്ചായത്തിലെ മേലമ്പാറയില്‍ നിര്‍മ്മാണം പൂര്‍ത്തീകരിച്ച ടേക്ക് എ ബ്രേക്കിന്റെ ഉദ്ഘാടനം ബഹു. പാലാ എം.എല്‍.എ മാണി സി കാപ്പന്‍ നിര്‍വഹിച്ചു. ഇതോടൊപ്പം നിര്‍മ്മിച്ച സംരംഭം ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ശ്രീകല.ആര്‍ നിര്‍വഹിച്ചു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് മറിയാമ്മ ഫെര്‍ണാണ്ടസ് അദ്ധ്യക്ഷത വഹിച്ച യോഗം വൈസ് പ്രസിഡന്‍റ് കുര്യന്‍ തോമസ് നെല്ലുവേലി‍ല്‍ സ്വാഗതം ആശംസിച്ചു. തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ആനന്ദ് ജോസഫ് Read More…

Aruvithura

അദ്ധ്യാപക ഒഴിവ്

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോര്‍ജ്‌സ് കോളേജില്‍ എയ്ഡഡ് വിഭാഗത്തില്‍, മാത്തമാറ്റിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ഇംഗ്ലീഷ്, പൊളിറ്റിക്കല്‍ സയന്‍സ്, ഹിന്ദി വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരെ ആവശ്യമുണ്ട്. അപേക്ഷകര്‍ കോട്ടയം ഡിഡി ഓഫിസില്‍ ഗസ്റ്റ് ലക്ചറര്‍ പാനലില്‍ പേര് രജിസ്റ്റര്‍ ചെയ്തിരിക്കണം. നെറ്റ്/പി.എച്ച്.ഡി. യോഗ്യത ഉള്ളവര്‍ക്ക് മുന്‍ഗണന. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ഏപ്രില്‍ 26 ന് മുന്‍പായി കോളേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം.

Erattupetta

വേദനയുടെ തീരാക്കയത്തിൽ രണ്ടു വയസ്സുകാരി ജിയാന; സഹായം തേടി കുടുംബം

ഈരാറ്റുപേട്ട :ജനിച്ചു വീണപ്പോൾ മുതലുള്ള വേദനയുടെ തീരാക്കയത്തിലാണ് രണ്ടു വയസുകാരി ജിയാന ജിജോ. വാകക്കാട് ഉപ്പിടുപാറയിൽ ഷെറിൻ ആന്റണിയുടെ കുട്ടിയാണ് ജിയാന. മുച്ചൊടിയുമായാണ് ജനനം. മുച്ചൊടിമൂലം മുലപ്പാൽ കുടിക്കാൻ ആയില്ല. പിന്നീട് ട്യൂബിലൂടെയായിരുന്നു ഭക്ഷണം. ഒന്നരമാസം പ്രായമുള്ളപ്പോൾ ന്യുമോണിയ ബധിച്ചു മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കേണ്ടി വന്നു ഹൃദയത്തെയും ബാധിച്ചിരുന്നു തുടർന്ന് നടത്തിയ പരിശോധനയിൽ ഹൃദയത്തിന് ദ്വാരം ഉള്ളതായി കണ്ടെത്തി. ഇതിന് ഓപ്പറേഷനും കഴിഞ്ഞു. എന്നാൽ തുടർച്ചയായി ഉണ്ടാകുന്ന ശ്വാസംമുട്ടൽ മൂലം ആശുപത്രിയിൽ നിന്നും ഇറങ്ങാൻ ആവാത്ത അവസ്ഥയിലാണ്. Read More…

Accident

ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു

തിടനാട് : ബൈക്കിന് പിന്നിൽ കെഎസ്ആർടിസി ബസിടിച്ച് ഗൃഹനാഥൻ മരിച്ചു. മൂന്നാനപ്പള്ളിൽ ജോസഫ് സെബാസ്റ്റ്യൻ (ബേബി 63 )ആണ് മരിച്ചത്. ഇന്നലെ (8/ 4/ 2025) രാവിലെ 10 മണിയോടെ ചെമ്മലമറ്റം പള്ളിക്ക് മുൻവശത്ത് ആയിരുന്നു അപകടം. പിണ്ണാക്കനാടുനിന്നും തിടനാട്ടേക്ക് പോകുകയായിരുന്ന ബേബി സഞ്ചരിച്ചിരുന്ന ബൈക്കിന്റെ പിന്നിൽ, തെങ്കാശിയിൽ നിന്നും പാലായിലേക്ക് പോവുകയായിരുന്ന, കെഎസ്ആർടിസി ബസ്സ് ഇടിച്ചാണ് അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ബേബിയെ, കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി എട്ടരയോടെ മരിച്ചു. സംസ്കാരം പിന്നീട്. ഭാര്യ Read More…

Pala

ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു

പാലാ : ലാഭേഛയില്ലാതെ കർമ്മം ചെയ്യുക എന്നതാണ് ഭാരത പാരമ്പര്യമെന്ന് കേന്ദ്ര സഹ മന്ത്രി ജോർജ് കുര്യൻ അഭിപ്രായപ്പെട്ടു. ആരോരുമില്ലാത്തവരുടെ പിതാവാണ് ഞാൻ എന്ന ദൈവവചനം പൂർത്തിയാക്കുന്ന ഇടമാണ് പാലാ മരിയസദനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മരിയസദനത്തിൽ പുതുതായി നിർമ്മിച്ച പുതിയ പാലിയേറ്റീവ് മന്ദിരത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യൻ എന്ന അളവ് കോൽ ഉപയോഗിച്ച് നിർമ്മിച്ച കെട്ടിടങ്ങളാണ് മരിയസദനത്തിൻ്റെ സവിശേഷതയെന്ന് അനുഗ്രഹ പ്രഭാഷണം നടത്തിയ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു. കരുണ കരകവിയുന്ന ഭവനം തൊട്ടുകൂടായ്മയുടെ Read More…