സംസ്ഥാനത്ത് വ്യാപകമായിരിക്കുന്ന മാരക രാസ-മയക്കുമരുന്നുകളുടെ മറവില്‍ മദ്യശാലകള്‍ക്ക് ഇളവുകള്‍ പ്രഖ്യാപിക്കുകയും മാന്യവത്ക്കരിക്കുകയും ചെയ്യുന്ന സര്‍ക്കാര്‍ നയത്തെ അംഗീകരിച്ചുകൊടുക്കാനാവില്ലെന്ന് കെ.സി.ബി.സി. മദ്യ-ലഹരിവിരുദ്ധ സമിതി സംസ്ഥാന നേതൃയോഗം. ‘എരിതീയില്‍ എണ്ണയൊഴിക്കുന്ന മദ്യനയമാണ്’ സംസ്ഥാന സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്നത്. മയക്കുമരുന്നുകള്‍ മാത്രമാണ് വില്ലന്‍ എന്ന സമീപനം സ്വീകരിക്കാനാണ് സര്‍ക്കാരിനും അബ്കാരികള്‍ക്കും മദ്യപനും താല്പര്യം. ലഹരിയുടെ പട്ടികയില്‍ നിന്നും മദ്യത്തെ ലളിതവത്ക്കരിക്കുന്നത് നികുതി വരുമാനം ലക്ഷ്യംവച്ചാണ്. ഡ്രൈ ഡേ പൂര്‍ണ്ണമായും പിന്‍വലിക്കുന്നതിനുള്ള ‘ടെസ്റ്റ് ഡോസ്’ ആണ് ത്രീ സ്റ്റാറിന് മുകളിലുള്ള ബാറുകള്‍ക്ക് ഇളവുകള്‍. സംസ്ഥാനത്ത് Read More…
Author: Web Editor
വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കുടുംബശ്രീ വിപണനമേള
വിഷുവിനോടനുബന്ധിച്ചു കുടുംബശ്രീ കോട്ടയം ജില്ലാ മിഷന്റെ നേതൃത്വത്തിലുള്ള വിപണനമേള ജില്ലാപഞ്ചായത്ത് അങ്കണത്തിൽ തുടങ്ങി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 9, 10, 11 തീയതികളിലാണ് മേള. ആദ്യവിൽപന ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ്. ഷിനോയ്ക്ക് പച്ചക്കറി കൈമാറി പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. കോട്ടയത്ത് ആദ്യമായി കുടുംബശ്രീ വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്ത തണ്ണിമത്തനും 150 ഏക്കറിൽ കൃഷിചെയ്ത കണിവെള്ളരിയുമാണ് ഇത്തവണത്തെ ആകർഷണം. ജില്ലയിലെ വിവിധ സി.ഡി.എസുകളിൽ നിന്നുള്ള സംഘകൃഷി ഗ്രൂപ്പുകളുടെ കാർഷിക Read More…
വെള്ളികുളത്ത് നാളെ മോക്ഡ്രിൽ
ദേശീയ ദുരന്തനിവാരണ അതോറിറ്റിയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും ചേർന്ന് നാളെ (ഏപ്രിൽ 11)മോക്ക്ഡ്രിൽ നടത്തും. കോട്ടയം ജില്ലയിൽ മുണ്ടക്കയം പഞ്ചായത്തിലെ കോസ്‌വേ ബ്രിഡ്ജ്, തീക്കോയി പഞ്ചായത്തിലെ വെള്ളികുളം എന്നിവിടങ്ങളിൽ യഥാക്രമം വെള്ളപ്പൊക്കം, ഉരുൾ പൊട്ടൽ എന്നിവ ആസ്പദമാക്കിയാണ് മോക്ക്ഡ്രിൽ നടത്തുന്നത്. രാവിലെ എട്ടിന് ആരംഭിച്ച് 12 മണിയോടെ സമാപിക്കും. ഉച്ചകഴിഞ്ഞ് വിലയിരുത്തൽ നടത്തും. മോക്ഡ്രില്ലിനു മുന്നോടിയായുള്ള ടേബിൾ ടോപ്പ് യോഗം ചൊവ്വാഴ്ച സംസ്ഥാന- ജില്ലാ- താലൂക്ക് തല അടിയന്തിരഘട്ട കാര്യനിർവഹണ കേന്ദ്രങ്ങളുടെ നേതൃത്വത്തിൽ നടത്തി. ദുരന്ത Read More…
ഞള്ളംപുഴ എൻ.എം.മാത്യു (കുഞ്ഞൂഞ്ഞ്) നിര്യാതനായി
തീക്കോയി: ഞള്ളം പുഴ എൻ.എം.മാത്യു (കുഞ്ഞൂഞ്ഞ്-85) അന്തരിച്ചു. മൃതദേഹം ഇന്ന് വൈകുന്നേരം 5ന് വസതിയിൽ കൊണ്ടുവരും. സംസ്കാരം നാളെ (വെള്ളി) 10.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അമ്പാറ പ്ലാത്തോട്ടം മേരി മാത്യു. മക്കൾ: ജിജി, ജിജോ, ജീന. മരുമക്കൾ: ലോച്ചൻ കെ.ജോസഫ് കൈപ്പട്ടിയിൽ ഇലഞ്ഞി (എൻആൻഡ്ടി ചെന്നൈ), ബിനി ജിജോ കളപ്പുരയിൽ (മൂലമറ്റം), കെ.എം.ആന്റണി കൂട്ടിയാനിയിൽ (മൂവാറ്റുപുഴ).
കെ.എം. മാണിയുടെ ആറാം ചരമ വാര്‍ഷിക ദിനത്തില്‍ കേരള കോണ്‍ഗ്രസ് (എം) ‘സ്മൃതിസംഗമം’ സംഘടിപ്പിച്ചു
കോട്ടയം : പ്രിയ നേതാവിന്റെ ഓര്‍മകള്‍ക്കു മുന്നില്‍ ഒരിക്കല്‍ കൂടി കേരളം ഒത്തു ചേര്‍ന്നു. കെ.എം. മാണിയുടെയും കേരള കോണ്‍ഗ്രസിന്റെയും രാഷ്ട്രീയ പോരാട്ടങ്ങളില്‍ നിര്‍ണായകമായ സ്ഥാനമുള്ള കോട്ടയം തിരുനക്കര മൈതാനത്ത് മണ്‍മറഞ്ഞ നേതാവിനുള്ള ആദരവ് അര്‍പ്പിക്കുന്നതിനായി ആയിരങ്ങള്‍ ഒത്തു കൂടി. ആറാമത് ‘കെ.എം. മാണി സ്മൃതി സംഗമം’ വന്‍ ജനാവലിയുടെ സാന്നിധ്യം കൊണ്ടും സംഘാടന മികവും കൊണ്ടും ശ്രദ്ധേയമായി. രാവിലെ തുടങ്ങിയ പുഷ്പാര്‍ച്ചന നിശ്ചിത സമയവും കടന്നു മുന്നോട്ട് പോയത് കെ എം മാണിയോടുള്ള പ്രവര്‍ത്തകരുടെ സ്‌നേഹത്തിന്റെ Read More…
ജയിൽ അന്തേവാസികൾക്കായി ബഹുഭാഷാ ലൈബ്രറി തുറന്നു
കോട്ടയം : ജില്ലാ ജയിലിലെ അന്തേവാസികൾക്ക് കൂട്ടായി ഇനി നാലായിരം പുസ്തകങ്ങൾ. ജയിലിൽ നവീകരിച്ച ബഹുഭാഷാ ലൈബ്രറിയുടെ ഉദ്ഘാടനം ജില്ലാ ലീഗൽ സർവ്വീസ് അതോറിട്ടി സെക്രട്ടറിയും സബ് ജഡ്ജുമായ ജി. പ്രവീൺ കുമാർ നിർവഹിച്ചു. വായനയിലൂടെ സമാഹരിച്ച അറിവുകൾ ജീവിതത്തിലും ജീവിതനിലവാരത്തിലും മാറ്റങ്ങൾ വരുത്തുമെന്ന് അദ്ദേഹം പറഞ്ഞു. വായനയിലൂടെ അന്തേവാസികളുടെ മാനസികാരോഗ്യം ലക്ഷ്യമിട്ട് ജില്ലാ സബ് കളക്ടർ ഓഫീസും തമിഴ്നാട്ടിലെ കൃഷ്ണഗിരി കുക്കു ഫോറസ്റ്റ് സ്‌കൂളും ചേർന്നാണ് ബഹുഭാഷാ ലൈബ്രറി ഒരുക്കിയത്. ഒമ്പത് ഭാഷകളിലായി നിലവിൽ നാലായിരത്തോളം Read More…
കോട്ടയം ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം ഉഴവൂരിന്
കോട്ടയം: ജില്ലയിലെ ഏറ്റവും വൃത്തിയുള്ള ടൗണിനുള്ള പുരസ്കാരം കോട്ടയംതിരുനക്കര മൈതാനത്ത് വച്ച് നടന്ന ചടങ്ങിൽ മന്തി വി. എം. വാസവനിൽ നിന്നും ഉഴവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് തങ്കച്ചൻ കെ. എം., സെക്രട്ടറി സുനിൽ എസ്. എന്നിവർ ഏറ്റുവാങ്ങി. സംസ്ഥാനത്തെ മാലിന്യമുക്തമാക്കുന്നതിന്റെ ഭാഗമായുള്ള മാലിന്യമുക്തം നവകേരളം പ്രവർത്തനങ്ങളിൽ ഏറ്റവും മികച്ച രീതിയിൽ ടൌണുകളെ മാലിന്യമുക്തമാക്കുന്ന പഞ്ചായത്തിനുള്ള പുരസ്കാരമാണ് ഉഴവൂർ ഗ്രാമപഞ്ചായത്തിന് ലഭിച്ചത്. ടൗൺ വൃത്തിയാക്കുന്നതിനോടൊപ്പം, ഉഴവൂരിനെ മാലിന്യമുക്തമാക്കുന്നതിനായി ഓട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി – വ്യവസായി ഏകോപന Read More…
ജില്ലാ നേതൃസംഗമം
ഈരാറ്റുപേട്ട: നാടിൻ്റെ നൻമയ്ക്ക് നമ്മളൊന്നാകണം എന്ന തലക്കെട്ടിൽ വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡണ്ട് റസാഖ് പാലേരി നയിക്കുന്ന ഏപ്രിൽ 19 മുതൽ മെയ് 30 വരെ തിരുവനന്തപുരത്ത് നിന്നും കാസർഗോഡ് വരെയുള്ള സാഹോദര്യ കേരള പദയാത്രയുടെ ജില്ലാതല സംഘാടക സമിതിയുടെ നേതൃസംഗമം ഈരാറ്റുപേട്ട അൽമനാർ പബ്ലിക് സ്ക്കൂളിൽ നടന്നു. ജില്ലാ പ്രസിഡണ്ട് KKM സാദിഖ് ഉത്ഘാടനം ചെയ്തു.ജില്ലാ ജനറൽ സെക്രട്ടറി PA നിസാം അധ്യക്ഷത വഹിച്ചു. പദയാത്രയുടെ ജില്ലാ കൺവീനർ വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് Read More…
“മനുഷ്യാവകാശ ഫോറം കോട്ടയം ജില്ലാ കൺവെൻഷൻ” സംഘടിപ്പിച്ചു
പാലാ: ഹ്യൂമൻ റൈറ്റ്സ് ഫോറം കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പാലാ ടോംസ് ചേംബർ ഹാളിൽ സംഘടിപ്പിച്ച കോട്ടയം ജില്ലാ കൺവെൻഷൻ പലാ നഗരസഭ ചെയർമാൻ തോമസ് പീറ്റർ ഉദ്ഘാടനം നിർവഹിച്ചു. HRF കോട്ടയം ജില്ലാ പ്രസിഡൻറ് പ്രിൻസ് തയ്യിൽ അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ ജനറൽ സെക്രട്ടറി ഒ എ ഹാരിസ് വിഷയാവതരണം നടത്തി. മനുഷ്യാവകാശ പ്രവർത്തനം എന്നത് ഏറ്റവും പ്രസക്തമായ കാലഘട്ടത്തിലൂടെയാണ് കടന്നു പോകുന്നത്. Read More…
തീക്കോയിൽ കർഷക മാർക്കറ്റ് ആരംഭിച്ചു
തീക്കോയി: കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെ സഹായത്തോടെ ഫാർമേഴ്സ് പ്രൊഡ്യൂസർ ഓർഗനൈസേഷന്റെ (FPO) ആഭിമുഖ്യത്തിൽ തീക്കോയി ഗ്രാമപഞ്ചായത്തിലെ ആനിയിളപ്പിലെ ആദം ആർക്കേഡിൽ കർഷക മാർക്കറ്റിന്റെ ഔട്ട്ലെറ്റ് പ്രവർത്തനം ആരംഭിച്ചു. കൃഷിയാധിഷ്ഠിത വികസന പദ്ധതിയിൽ ഉൾപ്പെടുത്തി സമീപ പഞ്ചായത്തുകളിലെ ഉൾപ്പെടെയുള്ള ഒരു കൂട്ടം കർഷകർ രൂപംകൊടുത്ത സംരംഭമാണിത്. കർഷകർ ഉത്പാദിപ്പിക്കുന്ന പഴം,പച്ചക്കറി വിത്തുകൾ,ഫലവൃക്ഷത്തൈകൾ ജൈവവളങ്ങൾ, ചെടിച്ചട്ടികൾ, മറ്റു മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ വാങ്ങുവാനും വിൽക്കുവാനും സംരംഭത്തിലൂടെ സാധ്യമാണ്. കർഷക മാർക്കറ്റിന്റെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി Read More…











