പ്രവിത്താനം: ലോക ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ലഹരി വിരുദ്ധ ക്ലബ്ബിന്റെയും കൊല്ലപ്പള്ളി ലയൺസ് ക്ലബ്ബിന്റെയും സംയുക്താഭിമുഖ്യത്തിൽ ജൂൺ 26 വ്യാഴം രാവിലെ 11:30 ന് പാലാ കെ. എസ്. ആർ. ടി. സി. ബസ് സ്റ്റേഷനിൽ വച്ച് വിദ്യാർത്ഥികൾ ഫ്ലാഷ് മോബ്’ അവതരിപ്പിക്കുന്നു. എക്സൈസ് ഡിപ്പാർട്ട്മെന്റ് പാലാ, ADARRT പാലാ,KSRTC പാലാ,BRC പാലാ എന്നിവരുടെ പിന്തുണയോടെ നടത്തുന്ന പരിപാടി മാണി സി. കാപ്പൻ എം.എൽ.എ. ഉദ്ഘാടനം ചെയ്യും. തുടർന്ന് 12.15 Read More…
Author: Web Editor
ലഹരിവിരുദ്ധ ബോധവത്കരണത്തിന്റെ ഭാഗമായി വോളിബോൾ മത്സരം നടത്തി
കോട്ടയം :ജില്ലാ സാമൂഹികനീതി ഓഫീസ്, നശാമുക്ത് ഭാരത് അഭിയാൻ (എൻ.എം.ബി.എ.) ക്യാമ്പയിന്റെ ഭാഗമായി കോട്ടയം ജില്ലാ സ്പോർട്സ് കൗൺസിലിന്റെ സഹകരണത്തോടെ ജില്ലാതല വോളിബോൾ മത്സരം നടത്തി. നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ടീം അംഗങ്ങൾക്ക് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മത്സരത്തിന്റെ ഉദ്ഘാടനവും അദ്ദഹം നിർവഹിച്ചു. ജില്ലാ സാമൂഹികനീതി ഓഫീസർ പി. പ്രദീപ്, സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് ഡോ. ബൈജു വർഗ്ഗീസ് ഗുരുക്കൾ, സെക്രട്ടറി മായാദേവി, ജില്ലാ സാമൂഹ്യനീതി Read More…
യോഗാദിനാചരണം
വിളക്കുമാടം: വിളക്കുമാടം സെൻ്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂളിലെ യോഗാദിനാചാരണം ശ്രദ്ധേയമായി. വിപുലമായ പരിപാടികളോടെ നടത്തപ്പെട്ട യോഗാ ദിനാചരണം സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഷൈനി ജോസ് ഉദ്ഘാടനം ചെയ്തു. അസോസിയേറ്റ് NCC ഓഫിസർ ശ്രീ ജേക്കബ് ജോസ്, കുമാരി അനിറ്റ റോയി, അധ്യാപക പരിശീലനാർഥികൾ എന്നിവർ നേതൃത്വം നൽകി.
കാറും ബൈക്കും കൂട്ടിയിടിച്ച് 2 വയസ്സുകാരന് പരുക്ക്
പാലാ: കാറും ബൈക്കും കൂട്ടിയിടിച്ച് പരുക്കേറ്റ പൂഞ്ഞാർ സ്വദേശിയായ 2 വയസ്സുകാരൻ ദിഷാനെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പിതാവിനൊപ്പം ബൈക്കിൽ യാത്രചെയ്യുന്നതിനിടെ ഒരു മണിയോടെയായിരുന്നു അപകടം.
ആഗോള ലഹരിവിരുദ്ധ ദിനാചരണത്തിന് മാസാചരണ പരിപാടികളോടെ 26-ന് പാലായില്‍ തുടക്കമാകും
പാലാ : ആഗോള ലഹരിവിരുദ്ധ ദിനമായ ജൂണ്‍ 26-ന് പാലാ രൂപത കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ മാസാചരണ പരിപാടികള്‍ക്ക് പാലായില്‍ തുടക്കം കുറിക്കും. 26-ന് വ്യാഴാഴ്ച 11.30 ന് പാലാ അല്‍ഫോന്‍സാ കോളേജിലാണ് രൂപതാതല പരിപാടികളുടെ ഉദ്ഘാടനം നടക്കുന്നത്. രൂപതാ പ്രസിഡന്റും സംസ്ഥാന സെക്രട്ടറിയുമായ പ്രസാദ് കുരുവിള അധ്യക്ഷത വഹിക്കുന്ന സമ്മേളനം ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി., മാണി സി. കാപ്പന്‍ എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ Read More…
പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഒ പി സമയം 6 മണി വരെ ആക്കണമെന്നാവശ്യപെട്ട് നിവേദനം നൽകി
പൂഞ്ഞാർ: പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ ഒ പി സമയം, 6 മണി വരെ ആക്കണമെന്നാവശ്യപെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കരയിൽ പ്രവർത്തിച്ചു വരുന്ന പൂഞ്ഞാർ കുടുംബരോഗ്യ കേന്ദ്രത്തിൽ, ഒ പി സമയം, 6 മണി വരെ ആക്കണമെന്നാവശ്യപെട്ടുകൊണ്ട്, പൂഞ്ഞാർ തെക്കേക്കര മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസർക്ക് നിവേദനം നൽകി. നിലവിൽ 4 ഡോക്ടർ മാരും, 3 നേഴ്‌സ് മാരുമുള്ള ഈ ഹോസ്പിറ്റലിന്റെ പ്രവർത്തനം, ഉച്ച കഴിഞ്ഞ് 4 മണിക്ക് അവസാനിക്കുകയാണ്. മഴക്കാലമായതോടെ സാധാരണ ജനങ്ങളും, Read More…
നിലമ്പൂരിലെ ചരിത്ര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറവിലങ്ങാട്ടെ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി
നിലമ്പൂരിലെ ചരിത്ര വിജയത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കുറവിലങ്ങാട്ടെ യു ഡി എഫ് പ്രവർത്തകർ ആഹ്ളാദ പ്രകടനം നടത്തി. തുടർന്ന് ഗാന്ധി സ്‌ക്വയറിൽ നടന്ന യോഗത്തിൽ അഡ്വ. ടി ജോസഫ്, തോമസ് കണ്ണന്തറ, ബിജു മൂലംകുഴ, സനോജ് മിറ്റത്താനി, അൽഫോൻസ ജോസഫ്, ബേബി തൊണ്ടാംകുഴി, അനിൽ കാരക്കൽ, ജോയ്‌സ് അലക്സ്, ടെസ്സി സജീവ്, എം എം ജോസഫ്, ടോമി പൂവക്കോട്ട്, ടോമി ചിട്ടക്കോടം, അരുൺ ജോസഫ് എന്നിവർ പ്രസംഗിച്ചു.
റോബോട്ടിക്സ് പഠനം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും ഉറപ്പാക്കും ; ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാരുടെ ജില്ലാതല ശിൽപശാല പൂർത്തിയായി
കോട്ടയം :ഈ അധ്യയനവർഷം പത്താം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിർമിതബുദ്ധിയും റോബോട്ടിക്സും പഠിക്കാനും പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും അവസരമൊരുക്കിയിട്ടുണ്ടെന്ന് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (കൈറ്റ്) സി.ഇ.ഒ: കെ. അൻവർ സാദത്ത് പറഞ്ഞു. കോട്ടയം എം.ഡി. സെമിനാരി ഹയർ സെക്കൻഡറി സ്‌കൂളിൽ നടന്ന ലിറ്റിൽ കൈറ്റ്സ് നോഡൽ ഓഫീസർമാർക്കള്ള ജില്ലാതല ശില്പശാലയിൽ മുഖ്യപ്രഭാഷണം ഓൺലൈനായി നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാലയങ്ങളിലെ കുട്ടികളുടെ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐ.ടി. ക്ലബ്ബുകൾ വഴി ഈവർഷം മുന്തിയ പരിഗണന Read More…
ആഹ്ളാദ പ്രകടനം നടത്തി
പാലാ: നിലമ്പൂർ തെരഞ്ഞെടുപ്പിൽ ആര്യാടൻ ഷൗക്കത്തിൻ്റെ ഉജ്വല വിജയത്തിൽ പാലാ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ പാലായിൽ ആഹ്ളാദ പ്രകടനം നടത്തി. ബ്ലോക്ക് പ്രസിഡൻ്റ് എൻ.സുരേഷ്, സി.ടി രാജൻ, യു ഡി എഫ് ചെയർമാൻ പ്രൊഫ.സതീശ് ചൊള്ളാനി, സാബു അബ്രഹാം, ജോസി പൊയ്കയിൽ,തോമസ് ആർ വി ജോസ്, പ്രിൻസ് വി സി, ഷോജി ഗോപി ,ബിബിൻരാജ്, പ്രേംജിത്ത് ഏർത്തയിൽ, ടോണി തൈപ്പറമ്പിൽ, തോമസ്കുട്ടി നെച്ചിക്കാട്ട്, ആനി ബിജോയി,പയസ് മാണി, സാബു അവുസേപ്പറമ്പിൽ, പ്രദീപ് പ്ലാച്ചേരി, മനോജ് വള്ളിച്ചിറ, Read More…
സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി
ഈരാറ്റുപേട്ട: മുസ്ലിം ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ട സബ് ഇൻസ്പെക്ടർ ബിനോയ് തോമസിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രൊട്ടക്ഷൻ ഗ്രൂപ്പ് യോഗം നടത്തി. പോലീസ് ,വ്യാപാരി പ്രതിനിധികൾ, ടാക്സി ഡ്രൈവർമാർ, ബസ് ഡ്രൈവർമാർ, പിടിഎ ഭാരവാഹികൾ, അധ്യാപക പ്രതിനിധികൾ, വിദ്യാർത്ഥി പ്രതിനിധികൾ , സമീപവാസികൾ,സ്കൂൾ മേലധികാരികൾ എന്നിവർ യോഗത്തിൽ പങ്കെടുത്തു.











