സംസ്ഥാനത്തുണ്ടായ ഏറ്റവും വലിയ ഡീല്‍ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടുള്ള ‘ബാര്‍ ഡീല്‍’ ആണെന്ന് കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറിയും വക്താവുമായ പ്രസാദ് കുരുവിള. മറ്റ് ഡീലുകളുടെ മറവില്‍ ബാര്‍ ഡീല്‍ സംരക്ഷിക്കപ്പെട്ടു. അബ്കാരി-അധികാരി ഡീലാണ് ക്ലാസിഫിക്കേഷന്‍ ഇല്ലാത്ത ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് പുതുക്കി നല്‍കുന്നതും സമയപരിധി ദീര്‍ഘിപ്പിച്ച് നല്കിയതും. രാഷ്ട്രീയ പാര്‍ട്ടികളോ, മുന്നണികളോ ബാര്‍ ഡീലിനെതിരെ പ്രതികരിക്കാത്തത് ‘ഡീല്‍’ കെണിയില്‍പ്പെട്ടതുകൊണ്ടാണ്. 2016 മുതല്‍ 2026 വരെയുള്ള ‘വിമുക്തി മിഷന്റെ ഔട്ട്കം ആണ് ആയിരത്തിലധികം ബാറുകളും 5171 Read More…
സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിക്കെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ സ്വപ്ന സുരേഷിനും പി സി ജോർജിനുമെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചു. തിരുവനന്തപുരം അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം നൽകിയത്. സർക്കാരിനും മുഖ്യമന്ത്രിക്കും എതിരെ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് കുറ്റപത്രം. കെ.ടി ജലീൽ നൽകിയ പരാതിയിലായിരുന്നു കേസെടുത്തത്. വ്യാജ ആരോപണങ്ങൾക്കും ഗൂഢാലോചനയ്ക്കും പിന്നിൽ സ്വപ്നയും, പി.സി ജോർജും എന്നായിരുന്നു പരാതി. സർക്കാരിനും മുഖ്യമന്ത്രിയ്ക്കുമെതിരെ ഗൂഢാലോചന നടന്നുവെന്നും സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമിച്ചുവെന്നടക്കമുള്ള കാര്യങ്ങൾ ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തിൽ പറയുന്നു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിക്ക് Read More…
ഗുരുവായൂര്‍-മധുര എക്സ്പ്രസിൽ ട്രെയിനിൽ യാത്രക്കാരന് പാമ്പ് കടിയേറ്റെന്ന് സംശയം. ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരനാണ് പാമ്പ് കടിയേറ്റതായി പറയുന്നത്. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ ഒരു യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം തോന്നിയത്. തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് Read More…