General

വെള്ളികുളം സ്കൂളിലെ വിദ്യാർഥികൾ പൊതിച്ചോർ – പാഥേയം വിതരണംനടത്തി

വെള്ളികുളം : വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിലെ വിദ്യാർത്ഥികൾ കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി പൊതിച്ചോർ – പാഥേയം വിതരണം ചെയ്തു. സമൂഹത്തിൽ മാനസിക വെല്ലുവിളികൾ നേരിടുന്ന വാഗമൺ ഗുഡ് ന്യൂസ് ആശാഭവനിലെ അംഗങ്ങൾക്കാണ് പൊതിച്ചോർ നൽകിയത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി സ്കൂളിൽ ആരംഭിച്ച കാരുണ്യ സ്പർശനം പദ്ധതിയുടെ ഭാഗമായിട്ടാണ് പൊതിച്ചോർ വിതരണത്തിന് തുടക്കം കുറിച്ചത്. നിരാലംബരും ഉപേക്ഷിക്കപ്പെട്ടവരുമായ മാനസിക വെല്ലുവിളി നേരിടുന്ന മക്കൾക്ക് കൈത്താങ്ങായി വിദ്യാർത്ഥികൾ സമാഹരിച്ച പൊതിച്ചോർ വലിയ ഒരു കാരുണ്യ പ്രവർത്തനമാണെന്ന് ഗുഡ് ന്യൂസ് Read More…

kozhuvanal

കൊഴുവനാലിൻ്റെ പ്രിയ കർഷകന് മാതൃവിദ്യാലയത്തിൻ്റെ ആദരം

കൊഴുവനാൽ: കൊഴുവനാൽ SJNHSS പൂർവ്വ വിദ്യാർത്ഥിയും ജനപ്രിയ കർഷകനുമായ ജോബി മാനുവൽ ചൊള്ളം പുഴയെ മാതൃ വിദ്യാലയം ആദരിച്ചു. കർഷകദിനത്തിന് മുന്നോടിയായി നടത്തിയ ചടങ്ങിൽ സ്കൂൾ ഹെഡ്മാസ്റ്റർ സോണി തോമസ് ശ്രീ ജോബി മാനുവലിനെ പൊന്നാട അണിയിച്ചു. പാലമ്പ്ര അസംഷൻ ഹൈസ്കൂൾ അധ്യാപകൻ ശ്രീ നെൽസൺ മാത്യു ആശംസ പ്രസംഗം നടത്തി. അധ്യാപിക ദിവ്യ ട്രീസ ഷാജി സ്കൂൾ ലീഡർ ആര്യനന്ദന എ.കെ., തുടങ്ങിയവർ പ്രസംഗിച്ചു. പരിപാടികൾക്ക് ബിബിൻ മാത്യു, മിനിമോൾ ജേക്കബ്ബ്, ലിറ്റി. കെ.സി, സിൽജി Read More…

Pala

‘ശംഖൊലി 2025 ‘ സംഘടിപ്പിച്ചു

പാലാ : രാഷ്ട്രീയ സ്വയംസേവക സംഘം മീനച്ചിൽ,രാമപുരം,പൂഞ്ഞാർ ഖണ്ഡ് കളുടെ ആഭിമുഖ്യത്തിൽ അഖണ്ഡ ഭാരത ദിനം ‘ ശംഖൊലി 2025 ‘ വിദ്യാർത്ഥി സംഗമം കൊല്ലപ്പളി അന്തിനാട് ഗൗരി ശങ്കരം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. പാലാ രൂപത DFC,KLM,കെയർ ഹോംസ് ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവ് പുരയിടം അധ്യക്ഷത വഹിച്ച വിദ്യാർത്ഥി സംഗമത്തിൽ മീനച്ചിൽ ഖണ്ഡ് പ്രചാർ പ്രമുഖ് മഹേഷ് ചന്ദ്രൻ സ്വാഗതം പറഞ്ഞു. ദേശീയ അധ്യാപക പരിഷത്ത് സംസ്ഥാന ഉപാധ്യക്ഷൻ ജിഗി മാഷ് മുഖ്യ പ്രഭാഷണം Read More…

Pala

മുരിക്കന്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരിച്ച് പാലാ രൂപത

പാലാ: മാര്‍ ജേക്കബ്ബ് മുരിക്കന്‍ പിതാവിനെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ പ്രതികരണവുമായി പാലാ രൂപത. രൂപതയുടെ പ്ലാറ്റിനം ജൂബിലി ആഘോഷ പരിപാടിയിലും ഭരണങ്ങാനം പള്ളിയിലെ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ തിരുക്കര്‍മ്മങ്ങളിലും മുരിക്കന്‍ പിതാവ് എന്തുകൊണ്ട് പങ്കെടുത്തില്ലെന്നുള്ള വിശദീകരണമാണ് രൂപത പുറത്തുവിട്ടത്. തങ്ങളുടെ ഔദ്യോഗിക സമൂഹമാധ്യമ അക്കൗണ്ടിലൂടെയാണ് രൂപതയുടെ പ്രതികരണം. രൂപതാ ചാന്‍സലര്‍ ഫാ. ജോസഫ് കുറ്റിയാങ്കലാണ് ഔദ്യോഗികമായിട്ടുള്ള അറിയിപ്പ് രൂപതയുടെ ഒഫീഷ്യല്‍ സമൂഹമാധ്യമ പേജില്‍ പ്രസിദ്ധീകരിച്ചത്. വാര്‍ത്താക്കുറിപ്പിന്റെ പൂര്‍ണ്ണരൂപം ചുവടെ: പ്ലാറ്റിനം ജൂബിലി: രൂപതയുടെ അറിയിപ്പ് പാലാ രൂപതയുടെ Read More…

Erattupetta

എറണാകുളത്ത് ഈരാറ്റുപേട്ട സ്വദേശിയായ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

എറണാകുളം പെരുമ്പാവൂരിൽ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലുവയിലെ സ്വകാര്യ ആശുപത്രിയിലെ യുവ ഡോക്ടർ മീനാക്ഷി വിജയകുമാർ ആണ് മരിച്ചത്. ഇന്ന് രാവിലെ ഡോക്ടറെ കാണാതെ വന്നതോടെ ഫ്ലാറ്റിലെ മറ്റു താമസക്കാർ നടത്തിയ അന്വേഷണത്തിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അമിതമായ അളവിൽ മരുന്നു കുത്തിവെച്ച് ഡോക്ടർ ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. കോട്ടയം ഈരാറ്റുപേട്ട സ്വദേശിനിയാണ് ഡോക്ടർ മീനാക്ഷി. സംഭവത്തെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടി സ്വീകരിച്ചു. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് Read More…

General

സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സ്കൂൾ

വെള്ളികുളം :സ്വാതന്ത്ര്യ സ്മരണ പുതുക്കി വെള്ളികുളം സെന്റ് ആന്റണീസ് ഹൈസ്കൂളിൽ സ്വാതന്ത്ര്യ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഭാരത മണ്ണിനെ വൈദേശിക ആധിപത്യത്തിൽ നിന്ന് സ്വാതന്ത്ര്യസമരസേനാനികൾ സമരവീര്യ പോരാട്ടത്തിലൂടെ നേടിയെടുത്ത ചരിത്രമാണ് നമ്മുടേത്. ബ്രിട്ടീഷ് പട്ടാളക്കാരുടെ തോക്കിനു മുമ്പിൽ നെഞ്ചുവിരിച്ച് ജയ് ഭാരത് മാതാ കീ എന്ന് വിളിച്ച് കറയറ്റ ദേശസ്നേഹവും ത്യാഗോജ്വലമായ ആത്മസമർപ്പണവും നടത്തിയവരാണ് സ്വാതന്ത്ര്യ സമര പോരാളികൾ എന്ന് സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം ഓർമ്മപ്പെടുത്തി. ഭാരതത്തിൻറെ ഭാവി തലമുറ എന്ന നിലയിൽ വിദ്യാർത്ഥികൾ Read More…

Ramapuram

രാമപുരം കോളേജിൽ നവാഗത ദിനാഘോഷം നടത്തി

രാമപുരം: മാർ ആഗസ്തീനോസ് കോളേജിൽ നവാഗത ദിനാഘോഷം നടത്തി. യുവത്വം തുടിക്കുന്ന നിരവധി ആഘോഷ പരിപാടികളാണ് നവാഗതർക്കായി സംഘടിപ്പിച്ചത്. നവാഗത വിദ്യാർത്ഥികളുടെ സർഗ്ഗ വാസനങ്ങൾ പ്രകടമാക്കിയ വിവിധ കലാ പരിപാടികൾ വേദിയിൽ അരങ്ങേറി. കോളേജ് സ്റ്റുഡന്റ്സ് കൗൺസിലിന്റെ നേതൃത്വത്തിൽ നടത്തിയ നവാഗത ദിനാഘോഷം കോളേജ് മാനേജർ റവ. ഫാ. ബർക്കുമാൻസ് കുന്നുംപുറം ഉദ്‌ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഡോ. റെജി വർഗീസ് മേക്കാടൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രിൻസിപ്പൽ ജോസഫ് ആലഞ്ചേരിൽ, സ്റ്റാഫ് കോഡിനേറ്റർമാരായ ഷീബ തോമസ് , Read More…

Entertainment

ശ്വേത പ്രസിഡൻ്റ്, കുക്കു സെക്രട്ടറി; അമ്മയുടെ ഭരണം ഇനി വനിതകൾ നിയന്ത്രിക്കും

താരസംഘടനയായ ‘അമ്മ’യുടെ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ശ്വേത മേനോൻ തിരഞ്ഞെടുക്കപ്പെട്ടു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് കുക്കു പരമേശ്വരൻ തിരഞ്ഞെടുക്കപ്പെട്ടു. ഉണ്ണി ശിവപാലാണ് ട്രഷറർ. ജയൻ ചേർത്തല, ലക്ഷ്മി പ്രിയ എന്നിവരാണ് വൈസ് പ്രസിഡൻ്റുമാർ. ആകെയുള്ള 504 അംഗങ്ങളിൽ 298 പേരാണ് വോട്ട് ചെയ്തത്. ഗിന്നസ് പക്രുവാണ് അവസാനമായി വോട്ട് ചെയ്തത്. വോട്ടെണ്ണൽ ആരംഭിച്ചപ്പോൾ തന്നെ ഇരുതാരങ്ങളും ലീഡ് ചെയ്യുന്നുണ്ടായിരുന്നു. ജോയിന്റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തേ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Erattupetta

AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു

ഈരാറ്റുപേട്ട: ഇന്ത്യാ രാജ്യത്തിന്റെ 79 ആം സ്വാതന്ത്ര്യ ദിനത്തിൽ “ഭരണഘടനയെ സംരക്ഷിക്കാം മതേതര ഇന്ത്യയെ വീണ്ടെടുക്കാം” എന്ന മുദ്രാവാക്യമുയർത്തി AIYF പൂഞ്ഞാർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഈരാറ്റുപേട്ടയിൽ “യുവ സംഗമം” സംഘടിപ്പിച്ചു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം സഖാവ് ഒ പി എ സലാം യുവ സംഗമം ഉദ്ഘാടനം ചെയ്തു. AIYF കോട്ടയം ജില്ലാ സെക്രട്ടറി ഷമ്മാസ് ലത്തീഫ് സ്വാതന്ത്ര്യദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. മണ്ഡലം പ്രസിഡൻറ് ബാബു ജോസഫിന്റെ അധ്യക്ഷതയിൽ സെക്രട്ടറി R രതീഷ് സ്വാഗതം പറഞ്ഞു. Read More…

Erattupetta

സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ ആസാദിസ്‌ക്വയർ സംഘടിപ്പിച്ചു

ഈരാറ്റുപേട്ട : ഇന്ത്യയുടെ എഴുപത്തി ഒമ്പതാം സ്വാതന്ത്ര്യ ദിനത്തിൽ എസ് ഡി പി ഐ ഈരാറ്റുപേട്ട മുനിസിപ്പൽ കമ്മിറ്റി സംഘടിപ്പിച്ച ‘ആസാദി സ്‌ക്വയർ ജില്ലാ കമ്മിറ്റി അംഗം സി.എച്ച്. ഹസീബ് ഉദ്ഘാടനം ചെയ്തു. രാജ്യം നേരിടുന്ന ആഭ്യന്തര -ബാഹ്യ വെല്ലുവിളികളെ ജീവൻ നൽകിയും സംരക്ഷിക്കാൻ പൗരസമൂഹം തയ്യാറാകണമെന്നും, വോട്ടുകള്ളന്മാരിൽ നിന്നും ജനാധിപത്യം വീണ്ടെടുക്കണം മുനിസിപ്പൽ കമ്മിറ്റി പ്രസിഡൻ്റ് സഫീർ കുരു വന്നാൽ അധ്യക്ഷത വഹിച്ചു. സുബൈർ വെള്ളാപള്ളിൽ കെ.യു. സുൽത്താൻ,ജെലീൽ കെ.കെ.പി. യാസിർ കാരയ്ക്കാട്, നജീബ് പാറനാനി Read More…