ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ മുൻകൂർ ജാമ്യഹർജിയുമായി നടൻ ശ്രീനാഥ് ഭാസി ഹൈക്കോടതിയെ സമീപിച്ചു. എക്സൈസ് അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും, അറസ്റ്റ് തടയണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. ഹർജി ഹൈക്കോടതി ഇന്നു പരിഗണിക്കും. നടന്‍മാരായ ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും എതിരെയാണ് ആലപ്പുഴയില്‍ ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ യുവതി മൊഴി നൽകിയത്. ഇരുവര്‍ക്കും ലഹരിമരുന്ന് നല്‍കാറുണ്ടെന്ന് കണ്ണൂര്‍ സ്വദേശി തസ്‌ലിമ സുല്‍ത്താന്‍ മൊഴി നല്‍കി. രണ്ടുകോടി രൂപ വിലമതിക്കുന്ന മൂന്ന് കിലോ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് സംഘം Read More…
Author: Web Editor
വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്
പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. നായ കുറുകെ ചാടിയതിനെ തുടർന്നു ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞു മുക്കൂട്ടുതറ സ്വദേശി നവീൻ ശശീന്ദ്രന് (23) പരുക്കേറ്റു. ഇന്നലെ രാത്രി നീലൂർ ഭാഗത്ത് വച്ചായിരുന്നു അപകടം. കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടർ യാത്രക്കാരി ഭരണങ്ങാനം സ്വദേശിനി സുമയ്ക്ക്( 49) പരുക്കേറ്റു. കഴിഞ്ഞ ദിവസം വൈകിട്ട് മേലമ്പാറ ഭാഗത്ത് വച്ചായിരുന്നു അപകടം.
പിതൃസഹോദരനെ കുത്തി നാടുവിട്ട പ്രതി 32 വർഷങ്ങൾക്കുശേഷം അറസ്റ്റിൽ
മുണ്ടക്കയം :പിതൃസഹോദരനെ കുത്തി പരുക്കേൽപിച്ച കേസിൽ നാടുവിട്ട പ്രതി 32 വർഷങ്ങൾക്കു ശേഷം അറസ്റ്റിൽ. കേസിൽ പുനരന്വേഷണം നടത്തിയ പൊലീസ്, പ്രതി സുനിൽ കുമാറിനെ (50) മൂന്നാറിൽനിന്ന് അറസ്റ്റ് ചെയ്തു. ബന്ധുക്കൾക്കു പോലും തിരിച്ചറിയാൻ കഴിയാതിരുന്ന പ്രതിയെ കുടുക്കിയത് പൊലീസിന്റെ രഹസ്യ അന്വേഷണം.1993ലാണ് സംഭവം. പെരുവന്താനം പഞ്ചായത്തിലെ കോരുത്തോട് മൂഴിക്കലിൽ പിതൃസഹോദരനായ വിജയനെ കുത്തിപ്പരുക്കേൽപിച്ച് നാടുവിടുമ്പോൾ സുനിൽ കുമാറിനു 18 വയസ്സ് കഴിഞ്ഞതേയുള്ളൂ. ഐടിഐ കോഴ്സിനു പഠിക്കുന്ന സമയത്തായിരുന്നു സംഭവം. മുണ്ടക്കയത്തുനിന്നു കുമളിക്ക് വണ്ടി കയറി അവിടെനിന്നു Read More…
രാപ്പകൽ സമരം നടത്തി
തലപ്പലം: ത്രിതല പഞ്ചായത്തുകളുടെ ഫണ്ടുകൾ വെട്ടിക്കുറച്ച സർക്കാരിൻ്റെ ജനവിരുദ്ധ നടപടികൾക്കെതിരെ തലപ്പലം മണ്ഡലം യുഡിഎഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാപ്പകൽ സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് എം ഗോപാലകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ച യോഗം എം എൽ എ മാണി സി കാപ്പൻ ഉദ്ഘാടനം ചെയ്തു. കേരളാ കോൺഗ്രസ് സെക്രട്ടറി ജനറൽ ജോയി എബ്രഹാം എക്സ് എം പി, കെ പി സി സി നിർവ്വാഹക സമിതി അംഗം അഡ്വ ടോമി കല്ലാനി , ഡി സി Read More…
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണന: തീക്കോയിൽ യു.ഡി.എഫ് രാപ്പകൽ സമരം
തീക്കോയി : പിണറായി സർക്കാരിന്റെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള അവഗണനക്കെതിരെയും ആശാ വർക്കർമാർ നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ചും വന്യജീവികളുടെ ആക്രമണങ്ങളിൽ സർക്കാരിൻ്റെ നിസ്സംഗതയിൽ പ്രതികരിക്കുന്നതിനും വേണ്ടി യു.ഡി.എഫ് തീക്കോയി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ടൗണിൽ രാപ്പകൽ സമരം സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ജോമോൻ ഐക്കര ഉദ്ഘാടനം ചെയ്തു. അഡ്വ. സതീഷ് കുമാർ, മജു പുളിക്കൻ, കെ.സി. ജെയിംസ്, ജോയി പൊട്ടനാനിയിൽ, ഹരി മണ്ണുമം, പയസ് കവളംമാക്കൽ, എ.ജെ. ജോർജ് അറമത്ത്, എം.ഐ. ബേബി, Read More…
മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുന്നു: മാര്‍ കല്ലറങ്ങാട്ട്
പാലാ :മാരക ലഹരി വസ്തുക്കള്‍ക്ക് മുമ്പില്‍ സര്‍ക്കാര്‍ പകച്ചുനില്‍ക്കുകയാണെന്ന് ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട്. പാലാ രൂപതാ കെ.സി.ബി.സി. മദ്യ-ലഹരി വിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തില്‍ പാലാ ളാലം പഴയപള്ളി പാരിഷ് ഹാളില്‍ സംഘടിപ്പിച്ച മദ്യ-ലഹരി വിരുദ്ധ മഹാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ബിഷപ്. ലഹരി മാഫിയ നമ്മുടെ ചുറ്റുമുണ്ടെന്ന് നമ്മള്‍ കരുതിയിരിക്കണം. വഴികാട്ടികളായി നമ്മുടെ അധ്യാപകരും മതാധ്യാപകരും പൊതുസമൂഹവും മാറണം. നിയമപാലകര്‍ ഗൗരവമായി അവരുടെ ജോലി ചെയ്യേണ്ടതായിട്ടുണ്ട്. വന്‍ലഹരി മാഫിയായെ പിടികൂടാനും ശിക്ഷിക്കാനും കഴിയാത്ത സ്ഥിതിവിശേഷത്തിലേക്ക് നമ്മുടെ ഭരണകൂടം Read More…
‘ഒരു കാരണവുമില്ലാതെ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നു; മാതൃകാപരമായ ശിക്ഷ നടപ്പാക്കണം’; ജോസ് കെ മാണി
ഒരു കാരണവുമില്ലാതെയാണ് ഉത്തരേന്ത്യയിൽ ക്രൈസ്തവർ ആക്രമിക്കപ്പെടുന്നതെന്ന് ജോസ് കെ മാണി എംപി. ഭരണഘടനയെ ചിലർ തകർക്കുന്നു. പല സംസ്ഥാനങ്ങളിലും നടക്കുന്ന സംഭവങ്ങൾ ആസൂത്രിതമാണ്. സംസ്ഥാനങ്ങൾ മാതൃകാപരമായ ശിക്ഷ നടപ്പാക്കണമെന്നും ജോസ് കെ മാണി എംപി പറഞ്ഞു. ഭരണഘടനയെ സംരക്ഷിക്കേണ്ടവർ തന്നെ മർദനത്തിന് മുന്നിൽ നിൽക്കുന്നുവെന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. പല സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്നില്ല എന്നതാണ് വസ്തുത. മതേതരത്വം ഒരു അത്ഭുതമാണ് ഇന്ത്യയിൽ. ക്രൈസ്തവർക്ക് നേരെയുള്ള ആക്രമണങ്ങൾക്ക് പോലീസ് സംരക്ഷണം നൽകുന്നു. ആക്രമണങ്ങൾ ഒറ്റപ്പെട്ടതല്ലെന്ന് ജോസ് Read More…
കോട്ടയത്ത് ഐടി ജീവനക്കാരൻ ഫ്ലാറ്റിൽനിന്നു വീണ് മരിച്ചനിലയിൽ, ജോലി സമ്മർദമെന്ന് പരാതി; കേസെടുത്തു
ഐടി ജീവനക്കാരനായ യുവാവിനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ കണ്ടെത്തി. ജോലി സമ്മർദമാണ് മരണത്തിലേക്കു നയിച്ചതെന്നാണ് പരാതി. എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരൻ ജേക്കബ് തോമസ് (23) ആണ് മരിച്ചത്. കോട്ടയം കഞ്ഞിക്കുഴി മുട്ടമ്പലത്തെ ഫ്ലാറ്റിലാണ് സംഭവം. ഞായറാഴ്ച പുലർച്ചെ അഞ്ചരയോടെയായിരുന്നു സംംഭവം. രാത്രിയിൽ ഏറെ വൈകി ജേക്കബ് ഫ്ലാറ്റിൽ ഇരുന്ന് ജോലി ചെയ്തിരുന്നതായി ബന്ധുക്കൾ പറയുന്നു. അമിത ജോലി സമ്മർദത്തിലായിരുന്നു ജേക്കബെന്നും ബന്ധുക്കൾ പറയുന്നു. പുലർച്ചെ മാതാപിതാക്കൾ എഴുന്നേറ്റപ്പോൾ മകനെ ഫ്ലാറ്റിൽനിന്നു വീണു മരിച്ച നിലയിൽ Read More…
8-ാം ക്ലാസിൽ മിനിമം മാർക്ക് ഇല്ലാത്തവർക്ക് പ്രത്യേക ക്ലാസ്; കൂടുതൽ കുട്ടികൾ തോറ്റത് ഹിന്ദിയിൽ
എട്ടാം ക്ലാസില്‍ മിനിമം മാർക്ക് കിട്ടാത്ത വിദ്യാർത്ഥികൾക്ക് പ്രത്യേക ക്ലാസ് നല്‍കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മിനിമം മാർക്ക് അടിസ്ഥാനത്തിലുള്ള എട്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്നലെ പ്രഖ്യാപിച്ചിരുന്നു. 2241 സ്കൂളിൽ നിന്നുള്ള കണക്കുകളാണ് ഇതുവരെ ലഭ്യമായത്. വയനാട് ജില്ലയിലാണ് കൂടുതൽ തോൽവി ഉള്ളത്. 6.3 ശതമാണ്. കൊല്ലത്ത് കുറവ് തോൽവി. ഹിന്ദിയിലാണ് കൂടുതൽ കുട്ടികൾ തോറ്റത്. ഇംഗ്ലീഷ് വിഷയത്തിലാണ് കുറവ് തോൽവി. ഇനിയും സ്കൂളുകളിൽ നിന്ന് കണക്ക് വരാനുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പ്രതികരിച്ചു. Read More…
കോട്ടയം ജില്ലയെ നാളെ മാലിന്യമുക്ത ജില്ലയായി പ്രഖ്യാപിക്കും
കോട്ടയം: കോട്ടയം ജില്ലയെ മാലിന്യമുക്തമായി നാളെ (ഏപ്രിൽ ഏഴ്) പ്രഖ്യാപിക്കും. തിരുനക്കര മൈതാനത്ത് വൈകിട്ട് അഞ്ചിന് നടക്കുന്ന പരിപാടിയിൽ സഹകരണ-തുറമുഖ-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവനാണ് പ്രഖ്യാപനം നടത്തുക. ഇതോടനുബന്ധിച്ച് നടത്തുന്ന മാലിന്യമുക്ത ഉപാധികളുടെ പ്രദർശനവും ചിത്രരചന മൽസരവും രാവിലെ 10.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ ഉദ്ഘാടനം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് വളപ്പിൽ നിന്നാരംഭിച്ച് തിരുനക്കര മൈതാനത്ത് അവസാനിക്കുന്ന വിളംബരറാലി ജില്ലാ പോലീസ് മേധാവി എ. ഷാഹുൽ ഹമീദ് ഫ്ളാഗ് ഓഫ് ചെയ്യും. Read More…











