പാലാ : മുണ്ടുപാലം കുരിശുപള്ളിയിൽ വിശുദ്ധ അന്തോനീസി ന്റെ തിരുനാളിന് തുടക്കമായി. ളാലം പഴയ പള്ളി വികാരി ഫാ. ജോസഫ് തടത്തിൽ കൊടിയേറ്റ് കർമ്മം നിർവ്വഹിച്ചു. പ്രധാന തിരുനാൾ ദിനമായ 13 ന് പ്രസുദേന്തി വാഴ്ചയും അഘോഷമായ വിശുദ്ധ കുർബാനയും പ്രദക്ഷിണവും നടത്തും. ഞായറാഴ്ചകളിൽ ഒഴികെ എല്ലാ ദിവസവും വൈകിട്ട് 5 ന് ലദീഞ്ഞും വിശുദ്ധ കുർബാനയും നൊവേനയും ഉണ്ടായിരിക്കും. പാസ്റ്ററൽ അസിസ്റ്റന്റ് ഫാ. ജോസഫ് ആലഞ്ചേരി, ഫാ. സ്കറിയ മേനാംപറമ്പിൽ, ഫാ. ആന്റണി നങ്ങാപറമ്പിൽ, കൈക്കാരൻമാരായ Read More…
Author: Web Editor
ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; മണിമല സ്വദേശി അറസ്റ്റിൽ
കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് രണ്ടര ലക്ഷം രൂപ തട്ടിയ കേസിൽ മണിമല സ്വദേശിയെ അറസ്റ്റ് ചെയ്തു. മണിമല പള്ളിത്താഴെ സന്തോഷ് ചാക്കോയെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്. കുറിച്ചി സ്വദേശിക്ക് അമേരിക്കയിൽ നാലു ലക്ഷം രൂപ ശമ്പളമുള്ള ജോലി വാഗ്ദാനം ചെയതു പലതവണകളായി രണ്ടരലക്ഷം രൂപ കൈപ്പറ്റിയശേഷം ജോലി നൽകാതെയും പണം തിരികെ നൽകാതെയും കബളിപ്പിക്കുകയായിരുന്നു. സന്തോഷിനു പള്ളിക്കത്തോട്, പാമ്പാടി, റാന്നി, ചങ്ങനാശേരി, പൊൻകുന്നം, പെരു പെട്ടി പോലീസ് സ്റ്റേഷനുകളിലായി സമാന കേസുകളും അടിപിടി കേസുകളും Read More…
വിവിധ അപകടങ്ങളിൽ 7 പേർക്ക് പരുക്ക്
കാഞ്ഞിരപ്പളളി: മേഖലയിലെ വിവിധയിടങ്ങളിൽ ഇന്ന് ഉണ്ടായ വാഹനാപകടങ്ങളിൽ 7 പേർക്ക് പരിക്കേറ്റു. രാവിലെ പൊടിമറ്റത്തിനു സമീപം ബൈക്കും സ്‌കൂട്ടറും കൂട്ടിയിടിച്ചു പുഞ്ചവയൽ സ്വദേശികളായ 02 പേർക്കും മുണ്ടക്കയം സ്വദേശിനിക്കും പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമേലി കൊരട്ടിക്ക് സമീപം ബൈക്കും കാറും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കുറവാമൂഴി സ്വാദേശിക്ക് (28) പരിക്കേറ്റു. പരിക്കേറ്റവരെ കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുണ്ടക്കയത്തെ മുപ്പത്തിയൊന്നാം മൈലിൽ കാറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ വേലനിലം Read More…
ദുർബല വിഭാഗ വികസന പദ്ധതി: അപേക്ഷ ക്ഷണിച്ചു
പട്ടികജാതി വിഭാഗത്തിൽ തന്നെ അതിദുർബല വിഭാഗമായി പ്രത്യേകം പരിഗണിക്കുന്ന അരുന്ധതിയാർ, ചക്കിലിയൻ, വേടൻ, നായാടി, കള്ളാടി വിഭാഗക്കാർക്കായി പ്രത്യേകം നടപ്പാക്കുന്ന ദുർബല വിഭാഗ വികസന പദ്ധതിയുടെ ഭാഗമായി 2025-26 വർഷം നടപ്പാക്കുന്ന വിവിധ പദ്ധതികളിലേക്ക് പട്ടികജാതി വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. ഭൂമി വാങ്ങൽ, ഭവന നിർമാണം, ഭവന പൂനരുദ്ധാരണം, സ്വയം തൊഴിൽ, കൃഷി ഭൂമി, പഠനമുറി, ടോയ്‌ലറ്റ് നിർമാണം, സ്വയം തൊഴിൽ പരിശീലനം എന്നിങ്ങനെ വിവിധ പദ്ധതികളിലേക്കാണ് അപേക്ഷിക്കേണ്ടത്. ഭൂമി വാങ്ങൽ, ഭവനനിർമാണം എന്നീ പദ്ധതികൾക്ക് Read More…
പാലാ രൂപത പന്തക്കുസ്താ തിരുനാൾ ജൂൺ 8 ന് കത്തിഡ്രലിൽ
കത്തോലിക്ക കരിസ്മാറ്റിക് നവീകരണം പാലാ രൂപത സോണിന്റെ നേതൃത്വത്തിൽ പന്തക്കുസ്ത തിരുനാൾ സമുചിതമായി ആഘോഷിക്കുന്നു. 2025 ജൂൺ 8 ഞായറാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ പാലാ സെന്റ് തോമസ് കത്തിഡ്രലിൽ നടത്തപ്പെടുന്നു. പാലാ രൂപത അധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്ത് അനുഗ്രഹപ്രഭാഷണം നടത്തും. റവ. ഫാ ജിൻസ് ചീങ്കല്ലേൽ HGN ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ശുശ്രൂഷകളുടെ സമയക്രമം : രാവിലെ9.30ന് ജപമാല, 10 ന് സ്തുതി ആരാധന, 10.20 ന് Read More…
ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച് ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു
ഉഴവൂർ ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപെടുത്തി ഉഴവൂർ പഞ്ചായത്ത് ജംഗ്ഷനിൽ സ്ഥാപിച്ച മിനി ഹൈമാസ്റ്റ് ലൈറ്റിൻ്റെ സ്വിച്ച്ഓൺ കർമ്മം ഉഴവൂർ പഞ്ചായത്ത് പ്രസിഡൻ്റ് ഇൻ ചാർജ് കെ എം തങ്കച്ചൻ നിർവ്വഹിച്ചു. തദവസരത്തിൽ ഉഴവൂർ പഞ്ചായത്ത് മുൻ വൈസ് പ്രസിഡൻ്റം എഴാം വാർഡ് മെംബറുമായ ഏലിയാമ്മ കുരുവിള, അഞ്ചാം വാർഡ്, മെംബർ സിറിയക് കല്ലട, ഒട്ടോറിക്ഷാ തൊഴിലാളികൾ, വ്യാപാരി പ്രധിനിധികൾ എന്നിവർ പങ്കെടുത്തു.
ലോക പരിസ്ഥിതി ദിനാഘോഷം
മേലുകാവ് CMS HS സ്കൂളിൽ ലോകപരിസ്ഥിതിദിനാഘോഷം വളരെ ഗംഭീരമായി നടന്നു. അരുവിത്തുറ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ സ്കൂൾ വിദ്യാർഥികൾക്ക് വൃക്ഷതൈ വിതരണവും പഠനോപകരണങ്ങളുടെ വിതരണവും നടത്തപ്പെട്ടു. സ്കൂൾ അസംബ്ലിയിൽ വിദ്യാർഥികൾ കൊണ്ടുവന്ന മരതൈകളും, ചെടികളും ശേഖരിച്ച്, സ്കൂൾ മുറ്റത്ത് നട്ടു. ഉച്ചയ്ക്ക്, സ്കൂൾ ലോക്കൽ മനേജർ റവ: ജോസഫ് മാത്യു അച്ചന്റെ അധ്യക്ഷതയിൽ നടത്തപ്പെട്ട മീറ്റിംഗിൽ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മറിയാമ്മ ഫെർണാണ്ടസ് വൃക്ഷ തൈ നട്ടു ഉദ്ഘാടനം ചെയ്തു. അരുവിത്തുറ ലയൺസ് ക്ലബ്ബ് Read More…
ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ഹോസ്പിറ്റൽ
കാഞ്ഞിരപ്പളളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ചു കാഞ്ഞിരപ്പളളി മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി ജനിച്ച നവജാതശിശുക്കൾക്ക് ഫലവൃക്ഷ തൈകൾ സമ്മാനമായി നൽകി. പരിസ്ഥിതി സൗഹാർദമായ ഒരു പുതിയ തലമുറയെ വാർത്തെടുക്കുന്നത്തിനായി 2019 ൽ ആരംഭിച്ച തളിർ പദ്ധതിയുടെ നാലാം ഘട്ടമാണ് ഫലസമൃദ്ധി എന്ന പേരിൽ ഈ വർഷം നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കൂടാതെ പരിസ്ഥിതി ദിനത്തിൽ ചികിത്സ തേടി ആശുപത്രി സന്ദർശിച്ച വ്യക്തികൾക്കും, വഴി യാത്രക്കാർക്കും വിവിധ ഫലവൃക്ഷ തൈകൾ വിതരണം ചെയ്തു. Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജൂൺ 5 പരിസ്ഥിതി ദിനം ആചരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.മറിയാമ്മ ഫെർണാണ്ടസ് ബ്ലോക്ക് അങ്കണത്തില്‍ വൃഷതൈ നട്ടു. ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ബിന്ദു സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ അജിത് കുമാർ ബി മെമ്പർമാരായ ശ്രീമതി രമാ മോഹന്‍, ജെറ്റോ ജോസ്, അക്ഷയ് ഹരി, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ശ്രീ. സാം ഐസക്, ജീവനക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു
ഉഴവൂർ: ഉഴവൂർ ഗ്രാമപഞ്ചായത്തും കുടുംബശ്രീ സി.ഡി. എ സും സംയുക്തമായി കുടുംബശ്രീ വനിത ക്ഷീര കർഷകരെ ആദരിച്ചു സിഡി എസ് ചെയർപേഴ്സൺ, ശ്രീമതി മോളി രാജുകുമാർ അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ തങ്കച്ചൻ കെ എം ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് സെക്രട്ടറിസുനിൽ എസ്, മെമ്പർ സെക്രട്ടറി സുരേഷ് ,വാർഡ് മെമ്പേർ മാരായ സുരേഷ് V. T, സിറിയക്ക് കല്ലട, റിനി വിൽസൺ മേരി സജി, എന്നിവർ പങ്കെടുത്തു. മരങ്ങാട്ടുപിള്ളി ഡയറി ഫാം ഇൻസ്‌ട്രെക്റ്റർ ജൂലി മാഡം കർഷകർക്ക് Read More…











