Kanjirappally

ലഹരി വിരുദ്ധ ക്ലാസ് നടത്തി

കാഞ്ഞിരപ്പള്ളി ലീഗൽ സർവീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ മുരി ക്കുംവയൽ ഗവ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കുട്ടികൾക്ക് വേണ്ടി ലഹരി വിരുദ്ധ ക്ലാസ് നടത്തി. കാഞ്ഞിരപ്പള്ളി ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് ആൻഡ്രൂസ് ക്ലാസ് നയിച്ചു. ലീഗൽ സർവീസ് സൊസൈറ്റി കോർഡിനേറ്റർ പ്രീത, വിഎച്ച്എസ്ഇ പ്രിൻസിപ്പൽ സുരേഷ് ഗോപാൽ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുനിൽകുമാർ ബി എന്നിവർ സംസാരിച്ചു.

Melukavu

പ്ലാസ്റ്റിക് അവബോധ കവിതാ രചനയിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ ജേതാവ്

മേലുകാവ്: പ്ലാസ്റ്റിക് അവബോധ കവിതാ രചനാ മത്സരത്തിൽ വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിലെ ആൻലിയ ആൻ്റോ കോട്ടയം ജില്ലയിൽ നിന്നും ഹൈസ്കൂൾ വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മാതൃഭൂമി സീഡ് ആണ് ഫൈവ്സ്റ്റാർ മത്സരങ്ങളുടെ ഭാഗമായി പ്ലാസ്റ്റിക്കിനെക്കുറിച്ചുള്ള കവിതാ രചനാ മത്സരം സംഘടിപ്പിച്ചത്. നിരവധി കുട്ടികൾ പങ്കെടുത്ത മത്സരത്തിൽ മനുഷ്യനെയും മൃഗങ്ങളെയും സസ്യങ്ങളെയും എന്തിന് പ്രകൃതിയെത്തന്നെ പ്ലാസ്റ്റിക് എപ്രകാരം മലീമസമാക്കുന്നു; വിനാശകരമാക്കുന്നു എന്ന് ചൂണ്ടിക്കാണിക്കുന്ന കവിതയാണ് അൻലിയയെ സമ്മാനാർഹ ആക്കിയത്. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ വച്ച് Read More…

Kanjirappally

കാഞ്ഞിരപ്പളളി മേരീക്വീൻസിൽ ഹെർണിയ & തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ്

കാഞ്ഞിരപ്പളളി : മേരീക്വീൻസ് മിഷൻ ആശുപത്രിയിലെ ജനറൽ ആൻഡ് ലാപ്രോസ്കോപ്പിക് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഹെർണിയ, തൈറോയിഡ് രോഗ / സർജറി നിർണ്ണയ ക്യാമ്പ് 2025 സെപ്റ്റംബർ 11, 12, 13 തീയതികളിൽ നടത്തപ്പെടുന്നു. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൾട്ടേഷൻ, സൗജന്യ ഡിജിറ്റൽ എക്സ് റേ സേവനം, വിവിധ ലാബ്, അൾട്രാ സൗണ്ട്, സി ടി, എം ആർ ഐ സ്കാനിംഗ് സേവനങ്ങൾക്കും, ശസ്ത്രക്രിയ അടക്കമുള്ള തുടർ ചികിത്സയ്ക്കും പ്രത്യേക നിരക്കിളവ് ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ +91 Read More…

Obituary

വെട്ടികുളത്തുപാറക്കൽ ഭാർഗ്ഗവി ഭാസ്കരൻ നിര്യാതയായി

പൂഞ്ഞാർ: പെരിങ്ങുളം വെട്ടികുളത്തുപാറക്കൽ പരേതനായ ഭാസ്കരന്റെ (കൊച്ച്) ഭാര്യ ഭാർഗ്ഗവി ഭാസ്കരൻ (92) നിര്യാതയായി. സംസ്കാരം നാളെ (10-09-2025 ബുധൻ) 10 ന് വീട്ടുവളപ്പിൽ. പരേത ചേന്നാട് പാറടിയിൽ കുടുംബാംഗം. മക്കൾ: ശോഭന, ഗോപാലകൃഷ്ണൻ (മാനി), ലളിത, പ്രസാദ്, മോഹൻദാസ്, മിനിമോൾ, ബിജു, ഷാജി (കെ.എസ്.ഇ.ബി പൂഞ്ഞാർ) മരുക്കൾ: ദാമോദരൻ തുണ്ടത്തിൽ കടലാടിമറ്റം, സിന്ധു തെക്കേടത്ത് കുന്നോന്നി, വി.ആർ ഗോപി വാഴപ്പള്ളിൽ പമ്പാവാലി, സുമ കള്ളിപ്പാറയിൽ ഇടമല, ബീന താന്നിയ്ക്കൽ ഇടനാട്, വിജി പൈക്കാട്ടിൽ തീക്കോയി, രജനി Read More…

Pala

ഫ്രണ്ട്സ് ആർട്ട്സ് ക്ലബ്ബ് (ജലമേള -25) ഓണത്തിനോട് അനുബഡിച്ച് മീനച്ചിലാറ്റിൽ കുട്ടവഞ്ചി കയാക്കിംഗ് പരിപാടികൾ നടത്തി

പാലാ: ഫ്രണ്ട്സ് ആർട്ട്സ് ക്ലബ്ബ് (ജലമേള -25) ഓണത്തിനോട് അനുബഡിച്ച് മീനച്ചിലാറ്റിൽ ചെത്തിമറ്റം തൃക്കയിൽ കടവിൽ മുതിർന്നവർക്കും, കുട്ടികൾക്കും പ്രയോജനകരമായ രീതിയിൽ കുട്ടവഞ്ചി കയാക്കിംഗ് പരിപാടികൾ നടത്തി. വാട്ടർ സ്പോർട്ടസ് പരിപാടികൾക്ക് ക്ലബ്ബ് പ്രസിഡൻ്റ് ബിനു പെരുമന ,ആൻ്റണി എള്ളുംകലായിൽ , റോയി തോമസ്TJ കുര്യൻ, ‘ മനോജ് മാത്യു എന്നിവർ നേതൃതം നൽകി

Aruvithura

അധ്യാപകരെ ആദരിച്ച്‌ അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: അധ്യാപക ദിനത്തോടനുബന്ധിച്ച് അരുവിത്തുറ സെന്റ് മേരീസ് എൽ.പി.സ്കൂളിൽ അധ്യാപകരെ പൊന്നാടയണിയിച്ച് ആദരിച്ചു. സ്കൂളിൽ ഇപ്പോഴുള്ള അധ്യാപകർക്കൊപ്പം പൂർവാധ്യാപകരേയും പ്രത്യേകം ആദരിച്ചു. PTA പ്രസിഡന്റ് ശ്രീ. ഷിനു മോൻ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. മിനി സാവിയോ യോഗം ഉദ്ഘാടനംചെയ്യുകയും അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിക്കുകയും ചെയ്തു. കുട്ടികൾ പൂവും ഗ്രീറ്റിംഗ് കാർഡുമൊക്കെയായി വന്ന് അവരുടെ പ്രിയപ്പെട്ട അധ്യാപകരെ അഭിവാദനം ചെയ്തു. അധ്യാപകർ കുട്ടികൾക്ക് മധുരം നല്കിയത്, ആഘോഷങ്ങൾക്ക് മധുരിമ പകർന്നു.

Obituary

അഡ്വ. പ്രിൻസ് ലൂക്കോസിൻ്റെ സംസ്കാരം ബുധനാഴ്ച

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം നേതാവ് പ്രിന്‍സ് ലൂക്കോസിന്റെ സംസ്കാരം ബുധനാഴ്ച നടക്കും. നാളെ (09-09-2025) 2 pm ന് കാരിത്താസ് ആശുപത്രിയിൽ നിന്നും വിലാപയാത്ര ആരംഭിക്കും. 2.30 PM ഏറ്റുമാനൂർ പ്രൈവറ്റ് ബസ് സ്റ്റാൻഡിന് സമീപം പൊതുദർശനം. തുടർന്ന് വിലാപയാത്ര അതിരമ്പുഴ യൂണിവേഴ്സിറ്റി മെഡിക്കൽ കോളജ്, പനമ്പാലം, ബേക്കർ ജംഗ്ഷൻ, ശാസ്ത്രീ റോഡ് വഴി 3 pm കോട്ടയം ബാർ അസോസിയേഷനിൽ പൊതു ദർശനം, തുടർന്ന് കെ.കെ. റോഡ് വഴി കോട്ടയം ജില്ലാ ആശുപത്രിക്ക് മുന്നിൽ Read More…

General

ചരിത്രം സൃഷ്ടിച്ച മദ്യവില്പന; ‘വിമുക്തി മിഷന്‍’ പിരിച്ചുവിടണം: പ്രസാദ് കുരുവിള

ഓണക്കാലത്ത് മദ്യവില്പനയില്‍ 826 കോടിയുടെ സമാനതകളില്ലാത്ത ചരിത്രം സൃഷ്ടിച്ച പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ‘വിമുക്തി മിഷന്‍’ സമ്പൂര്‍ണ്ണ പരാജയവും പ്രഹസനവുമായിരുന്നെന്ന് വ്യക്തമായിരിക്കുകയാണെന്നും വിമുക്തി മിഷനെ പിരിച്ചുവിടണമെന്നും കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. സര്‍ക്കാരിന്റെ വിമുക്തി മിഷന്‍ ഉദ്ദേശിച്ച ഫലം കണ്ടില്ലെന്നാണ് മദ്യോപയോഗത്തിന്റെ കുതിച്ചുകയറ്റം സൂചിപ്പിക്കുന്നത്. ലഭ്യത വര്‍ദ്ധിപ്പിച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണം നടത്തുകയാണ് സര്‍ക്കാര്‍. മറ്റൊരു ദേശത്തും കേട്ടുകേള്‍വിയില്ലാത്ത കാര്യമാണിത്. മദ്യോപയോഗത്തിന്റെ നിശ്ചിത വരുമാനത്തില്‍ നിന്നും ബോധവത്കരണത്തിനായി ഫണ്ട് വിനിയോഗിക്കുന്ന വിരോധാഭാസവും ദയനീയ നയവും Read More…

General

വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും ആചരിച്ചു

വെള്ളികുളം: ചെറുപുഷ്പ മിഷൻലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ മിഷൻ ലീഗിൻ്റെ സ്ഥാപക ഡയറക്ടറായ ഫാ. ജോസഫ് മാലിപ്പറമ്പിൽ അനുസ്മരണവും അധ്യാപക ദിനവും സംയുക്തമായി ആചരിച്ചു. ഡോണാ ആൻറണി അവിരാകുന്നേൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു. ഫാ.സ്കറിയ വേകത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. അലീനാ ടോണി തോട്ടപ്പള്ളിൽ അധ്യാപക ദിന സന്ദേശം നൽകി. മതാധ്യാപകർക്ക് പൂച്ചെണ്ടും ഉപഹാരവും നൽകി ആദരിച്ചു. ഗ്രീൻ ഹൗസിൻ്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. ജോമോൻ കടപ്ളാക്കൽ,മിലൻ മൈലക്കൽ ആൽബിൻ സാജൻ തോട്ടപ്പള്ളിൽ,മെറീന കടപ്ലാക്കൽ,സിസ്റ്റർ Read More…

Obituary

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ. പ്രിൻസ് ലൂക്കോസ് അന്തരിച്ചു; അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

കേരള കോൺഗ്രസ് ജോസഫ് വിഭാഗം നേതാവ് അഡ്വ.പ്രിൻസ് ലൂക്കോസ് അന്തരിച്ചു. 53 വയസ്സായിരുന്നു. ജോസഫ് വിഭാഗത്തിൻ്റെ ഉന്നതാധികാരസമിതി അംഗമായിരുന്നു. വേളാങ്കണ്ണിയിൽ നിന്നും കോട്ടയത്തേയ്ക്കുള്ള യാത്രയ്ക്കിടെ ട്രെയിനിൽ വെച്ചാണ് ഹൃദയാഘാതം ഉണ്ടായത്. ഉടൻ തന്നെ തെങ്കാശിയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 2021 ൽ മന്ത്രി വി.എൻ വാസവനെതിരെ ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാവായിരുന്ന ഒ.വി ലൂക്കോസിന്റെ മകനാണ് പ്രിൻസ് ലൂക്കോസ്. യൂത്ത് ഫ്രണ്ട്, കെ എസ് സി സംസ്ഥാന പ്രസിഡന്റ്‌ ആയിരുന്നു.