അരുണാപുരം : സെൻ്റ് തോമസ് സൺഡേ സ്കൂളിൻ്റെ ‘ലൂമെൻ ക്രിസ്റ്റി’ 2025 ന്റെ അഞ്ചാം ദിനം സീറോ മലബാർ സഭ കൂരിയ ബിഷപ്പ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരക്കലിൻ്റെ സന്ദർശനത്താൽ അനുഗ്രഹീതമായി. വിശ്വാസത്തിന്റെ ദീപശിഖ കെടാതെ സൂക്ഷിക്കാൻ വിശ്വാസ പരിശീലനം വഹിക്കുന്ന പങ്ക് വലുതാണ്. ആടിയും പാടിയും കളിച്ചും പഠിച്ചും വിശ്വാസത്തിന്റെ വ്യത്യസ്ത തലങ്ങൾ മനസ്സിലാക്കാൻ വിശ്വാസ ഉത്സവങ്ങൾ വലിയ പങ്കു വഹിക്കുന്നു. വിശ്വാസം ഏത് കാലത്തേക്കാൾ ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ തന്റെ വിശ്വാസത്തെ ഉത്സവമായി ആഘോഷിച്ച് Read More…
Author: Web Editor
പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോട് അനുബന്ധിച്ച് നാല്പതാം വെള്ളി ആചരണം നടത്തി
പൂവത്തോട് സെൻ്റ് തോമസ് സൺഡേ സ്കൂളിൽ വിശ്വാസോത്സവത്തോട് അനുബന്ധിച്ച് നാല്പതാം വെള്ളി ആചരണം നടത്തി. കുരിശിൻ്റെ വഴിയിൽ ഓരോ സ്ഥലങ്ങളും കുട്ടികൾ നിശ്ചല ദൃശ്യം ഒരുക്കി വൃത്യസ്തമാക്കി. വികാരി റവ. ഫാ. ജേക്കബ് പുതിയാപറമ്പിൽ , ഹെഡ്മാസ്റ്റർ റെജി കാക്കാനിയിൽ, അധ്യാപകർ എന്നിവർ കുരിശിൻ്റെ വഴിയ്ക്ക് നേതൃത്വം നൽകി.
എരുമേലിയില്‍ വീടിന് തീപിടിച്ച് മരിച്ചവരുടെ എണ്ണം മൂന്നായി
എരുമേലി കനകപ്പലത്ത് വീടിന് തീപിടിച്ച സംഭവത്തിൽ മരണം മൂന്നായി. കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സത്യപാലന്റെയും മകൾ അഞ്ജലിയുടെയും മരണം സ്ഥിരീകരിച്ചു. സത്യപാലന്റെ ഭാര്യ സീതമ്മ സംഭവ സ്ഥലത്ത് വച്ചുതന്നെ മരിച്ചിരുന്നു. ശ്രീനിപുരം കോളനിക്കു സമീപം വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നതായി പറയപ്പെടുന്നുണ്ട്. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായതായും തുടർന്ന് വീട്ടിനുള്ളിൽ തീ പടരുകയായിരുന്നുവെന്നുമാണ് വിവരം. തീ പടർന്നത് Read More…
തീർത്ഥാടന കേന്ദ്രമായ കുരിശുമലയിൽ വഴിവിളക്കുകൾ പ്രകാശിപ്പിച്ചു
തീക്കോയി : തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തീർത്ഥാടന കേന്ദ്രമായ വാഗമൺ കുരിശുമലയിലേക്ക് വഴിവിളക്കുകൾ സ്ഥാപിച്ചു. ദിനംപ്രതി ആയിരക്കണക്കിന് തീർത്ഥാടകരാണ് കുരിശുമലയിൽ എത്തിച്ചേരുന്നത്. കുരിശുമലയുടെ പ്രധാന കവാടമായ കല്ലില്ലാ കവലയിൽ നിന്നും ഏകദേശം ഒന്നര കിലോമീറ്റർ ദൂരമുണ്ട് മലമുകളിൽ എത്തുവാൻ. ഈ വഴികളിലാണ് സ്ട്രീറ്റ് ലൈൻ വലിച്ച് വഴിവിളക്കുകൾ സ്ഥാപിച്ചത്. വഴിവിളക്കുകളുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സി ജെയിംസിന്റെ അധ്യക്ഷതയിൽ പാലാ രൂപത വികാരി ജനറാൾ റവ. ഫാ. ഡോ. ജോസഫ് കണിയോടിക്കൽ Read More…
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; 16 പേർക്ക് ആരോഗ്യപ്രശ്നങ്ങൾ
കാഞ്ഞിരപ്പള്ളിയിൽ കുഴിമന്തി കഴിച്ച 16 പേർക്ക് ഭക്ഷ്യവിഷബാധ. 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് എന്ന കുഴിമന്തി കടയിൽ നിന്ന് മന്തി കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ഇവിടെ നിന്നും ഭക്ഷണം കഴിച്ച16 പേർക്കാണ് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്. ഇവരെയെല്ലാം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഹോട്ടലിൽ ഭക്ഷ്യസുരക്ഷ വകുപ്പ് പരിശോധന നടത്തി. പരിശോധനയ്ക്കുശേഷം കട അടച്ചുപൂട്ടി. അതേസമയം, ഭക്ഷവിഷബാധയേറ്റവർ ചികിത്സയിൽ തുടരുകയാണ്.
താമരശ്ശേരി ഷഹബാസ് കൊലക്കേസ്; പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി
താമരശ്ശേരി പത്താം ക്ലാസ്സ് വിദ്യാർഥിയായ മുഹമ്മദ് ഷഹബാസ് കൊലക്കേസിൽ പ്രതികളായ വിദ്യാർഥികളുടെ ജാമ്യാപേക്ഷ തള്ളി. കോഴിക്കോട് ജില്ലാ സെഷൻസ് കോടതിയാണ് ജാമ്യം തള്ളിയത്. പ്രതികളായ 6 വിദ്യാർഥികളുടെയും റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് കോടതി നീട്ടി. പ്രതികൾക്ക് പ്രായപൂർത്തിയാകാത്ത കാര്യം കേസിൽ പരിഗണിക്കരുത്, ആസൂത്രണത്തിലൂടെയാണ് കൊലപാതകം നടത്തിയത്. പ്രതികളുടെ സാമൂഹ്യ മാധ്യമത്തിലെ ചാറ്റുകൾ ഇതിന് തെളിവാണെന്നും പ്രോസിക്യുഷൻ കോടതിയിൽ വാദിച്ചു. ഈ വാദങ്ങൾ അംഗീകരിച്ചുകൊണ്ടായിരുന്നു ജില്ലാ സെഷൻസ് കോടതിയുടെ വിധി. നിലവിൽ പ്രതികളായ 6 വിദ്യാർത്ഥികളും പേരും Read More…
നാൽപതാം വെള്ളി ആചരിച്ചു
പാമ്പൂരാംപാറ: നാൽപതാം വെള്ളി ആചരണത്തോടനുബന്ധിച്ച് കവീക്കുന്ന് പാമ്പൂരാംപാറ തീർത്ഥാടന കേന്ദ്രത്തിലെ വ്യാകുലമാതാ പള്ളിയിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തി. ധന്യൻ കദളിക്കാട്ടിലച്ചൻ്റെ ഭവനത്തിങ്കൽ നിന്നാരംഭിച്ച കുരിശിൻ്റെ വഴിയ്ക്ക് ഫാ ജോസഫ് മൈലാപ്പറമ്പിൽ നേതൃത്വം നൽകി. തുടർന്ന് വ്യാകുലമാതാ തീർത്ഥാടനകേന്ദ്രത്തിൽ മൂന്നാനി സെൻ്റ് പീറ്റേഴ്‌സ് പള്ളി വികാരി ഫാ കുര്യൻ ആനിത്താനം വിശുദ്ധ കുർബാന അർപ്പിച്ചു. തിരുക്കർമ്മങ്ങൾക്കുശേഷം നേർച്ചക്കഞ്ഞി വിതരണവും നടത്തി. 18ന് ദുഃഖവെള്ളിയാഴ്ച രാവിലെ 11ന് കവീക്കുന്ന് പള്ളിയിൽ നിന്നും പാമ്പൂരാംപാറ തീർത്ഥാടനകേന്ദ്രത്തിലേയ്ക്ക് കുരിശിൻ്റെ വഴി നടത്തുമെന്ന് വികാരി Read More…
കെഎസ്ആര്‍ടിസി ബസ് റോഡരികിലെ മരത്തിലിടിച്ച് കയറി; 6 പേർക്ക് പരിക്ക്
ഏറ്റുമാനൂര്‍ – പാലാ റോഡില്‍ കുമ്മണ്ണൂരിന് സമീപം കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍പ്പെട്ടു. 6 യാത്രക്കാർക്ക് അപകടത്തിൽ പരിക്കേറ്റു. പരിക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇടുക്കി സ്വദേശി എബിൻ ജെയിംസ് (22 ) തൊടുപുഴ സ്വദേശി ഡിയോണ ജോസ് (14 ) പാക്കിൽ സ്വദേശിനി വിജയകുമാരി (58 ) കൂത്താട്ടു കുളം സ്വദേശി ജോർജ് ( 60 ) തുടങ്ങാനാട് സ്വദേശികളും അമ്മയും മകനുമായ അജിത (43 ) അനന്ദു ( 12 ) എന്നിവർക്കാണ് Read More…
കാറുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം
പാലാ : കാറുകൾ തമ്മിൽ കൂട്ടിയിടിച്ചു പരുക്കേറ്റ വെച്ചൂച്ചിറ സ്വദേശികളായ നെബു ജേക്കബ് ( 52) ആശിഷ് റജി (17 ) മഞ്ജു സജു (42 ) റോൺ ( 17 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രണ്ട് മണിയോടെ വെച്ചൂച്ചിറ ഭാഗത്ത് വച്ചായിരുന്നു അപകടം.
എരുമേലിയിൽ വീടിന് തീപിടിച്ച് ഗൃഹനാഥ മരിച്ചു; ഭർത്താവിനും 2 മക്കൾക്കും ഗുരുതര പരുക്ക്
എരുമേലിയിൽ വീടിനു തീപിടിച്ച് ഒരാൾ മരിച്ചു. മൂന്നുപേർക്കു ഗുരുതരപരുക്കേറ്റു. കനകപ്പലം ശ്രീനിപുരം കോളനിക്കു സമീപം പുത്തൻപുരക്കൽ വീട്ടിൽ സീതമ്മ(50) ആണ് മരിച്ചത്. തീപിടിത്തത്തിൽ ഭർത്താവ് സത്യപാലൻ(53), മകൾ അഞ്ജലി (26), മകൻ ഉണ്ണിക്കുട്ടൻ(22) എന്നിവർക്ക് പരുക്കേറ്റിട്ടുണ്ട്. ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം. ഇന്നു രാവിലെ ഒരു യുവാവ് സുഹൃത്തുക്കൾക്കൊപ്പം വീട്ടിലെത്തി അഞ്ജലിയെ വിവാഹം കഴിച്ചു നൽകണമെന്ന് ആവശ്യപ്പെട്ട് ബഹളമുണ്ടാക്കിയിരുന്നു. ഇവർ പോയതിനു പിന്നാലെ ഇതു സംബന്ധിച്ച് വീട്ടിൽ തർക്കമുണ്ടായി. പിന്നാലെ വീട്ടിനുള്ളിൽ തീ പടരുകയായിരുന്നു. തീ പടർന്നത് എങ്ങനെയെന്നു Read More…











