Education

പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ട്: എന്‍സിഇആര്‍ടി തീരുമാനം പുന:പരിശോധിക്കണമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങള്‍ക്ക് ഹിന്ദി തലക്കെട്ടുകള്‍ നല്‍കാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമാണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. ഇത് പൊതു യുക്തിയുടെ ലംഘനമാണെന്ന് മാത്രമല്ല, നമ്മുടെ ദേശത്തിന്റെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേല്‍പ്പിക്കലിന്റെ ഉദാഹരണവുമാണെന്നും അദ്ദേഹം പ്രസ്താവനയില്‍ വ്യക്തമാക്കി. പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസില്‍ സംവേദനപരമായ സമീപനം വളര്‍ത്താനും ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകള്‍ മാറ്റി, മൃദംഗ്, സന്തൂര്‍ പോലുള്ള ഹിന്ദി തലക്കെട്ടുകളിലേയ്ക്ക് വഴിമാറ്റിയത് തീര്‍ത്തും ശരിയല്ല. കേരളം, ഹിന്ദി Read More…

Crime

ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

ചങ്ങനാശേരി: 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. ചങ്ങനാശ്ശേരി പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് ഹുസൈൻ എം റ്റി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരിഡി വൈ എസ് പി A.K.വിശ്വനാഥന്റെ നിർദ്ദേശാനുസരണം ചങ്ങനാശ്ശേരി പോലീസ് സ്റ്റേഷൻ എസ്‌ ഐ സന്ദീപിന്റെ നേതൃത്വത്തിൽ എസ്‌ ഐ രാജേഷ്.ആർ, സി പി ഓ തോമസ് സ്റ്റാൻലി, സി പി ഓ നിയാസ്.എം എ എന്നിവരടങ്ങുന്ന പോലീസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് Read More…

Obituary

പനച്ചിനാനി (കുരുവൻമാക്കൽ) കെ.ഒ.ഉലഹന്നാൻ അന്തരിച്ചു

ഭരണങ്ങാനം: പ്ലാശനാൽ സെന്റ് ആന്റണീസ് എച്ച്എസ് റിട്ട. പ്രധാനാധ്യാപകൻ പനച്ചിനാനി (കുരുവൻമാക്കൽ) കെ.ഒ.ഉലഹന്നാൻ (89) അന്തരിച്ചു. സംസ്കാരം നാളെ (15/ 4/ 2025) 11മണിക്ക് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറോനാ പള്ളിയിൽ. ഭാര്യ: അമ്പാറ തെങ്ങുംപള്ളിൽ ടി.ടി.അന്നമ്മ (റിട്ട. ഡപ്യൂട്ടി തഹസിൽദാർ). മക്കൾ: ഡോ. ടെസി ജോൺ (ഓസ്ട്രേലിയ), പരേതനായ ജോഷി ജോൺ. മരുമക്കൾ: സണ്ണി ജോസഫ് (ഓസ്ട്രേലിയ), പെരിങ്ങളം വരകുകാലാപറമ്പിൽ ഡോ. അജിൻ ജോസ് (സീനിയർ വെറ്ററിനറി സർജൻ ഈരാറ്റുപേട്ട).

Accident

മൈസൂരുവിൽ ബൈക്ക് അപകടത്തിൽ മരിച്ച എരുമേലി സ്വദേശി കാർത്തികയുടെ സംസ്കാരം ഇന്ന്

എരുമേലി: മൈസൂരുവിൽ ബൈക്ക് തെന്നിമറിഞ്ഞ് ഡിവൈഡറിലിടിച്ച് എരുമേലി സ്വദേശിയായ യുവതിക്ക് ദാരുണാന്ത്യം. ഒപ്പമുണ്ടായിരുന്ന യുവാവിനെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എരുമലി മുക്കൂട്ടുതറ പാണപിലാവ് എരുത്വാപ്പുഴ കളത്തൂർ ബിജു സുനിത ദമ്പതിക ളുടെ ഏക മകൾ കാർത്തിക ബിജു (25) ആണ് മരിച്ചത്. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒന്നിന് വീട്ടുവളപ്പിൽ നടക്കും. ബംഗളൂരുവിലെ ഒരു സ്വകാര്യ കമ്പനിയിൽ ജിയോളജി സ്റ്റായി ജോലി ചെയ്തിരുന്ന കാർത്തിക അവധിക്ക് നാട്ടിലേക്ക് സുഹൃത്തിന്റെ ബൈക്കിൽ വരുമ്പോഴായിരുന്നു അപകടം. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് Read More…

Aruvithura

ഫ്യൂച്ചർ സ്റ്റാർസ്-ലീഡർഷിപ്പ് ക്യാമ്പ് അരുവിത്തുറയിൽ

അരുവിത്തുറ : അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി ഒരു അവധിക്കാല നേതൃപരിശീലന ക്യാമ്പ് നടത്തുന്നു. അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ ഏപ്രിൽ 15 ന് ആണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ വിവിധ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂളുകളിൽ നിന്നും മാനദണ്ഡങ്ങൾ പ്രകാരം തെരഞ്ഞെടുത്ത Read More…

Mundakayam

മുണ്ടപ്പള്ളി ടോപ്പ് റോഡ് ഉദ്ഘാടനം ചെയ്തു

മുണ്ടക്കയം : കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് 4-)o വാർഡിലെ മുണ്ടപ്പള്ളി ടോപ്പ് റോഡ് എംഎൽഎ ഫണ്ടിൽ നിന്നും 4 ലക്ഷം രൂപ അനുവദിച്ച് കോൺക്രീറ്റിംഗ് നടത്തി ഗതാഗതയോഗ്യമാക്കിയതിന്റെ ഉദ്ഘാടനം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജോയ് ജോസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ രജനി സലിലൻ,വിവിധ രാഷ്ട്രീയകക്ഷി നേതാക്കന്മാരായ എ.ജെ ജോസഫ് അറയ്ക്കപ്പറമ്പിൽ, പുരുഷോത്തൻ പാലൂർ, പയസ് വാലുമ്മേൽ, ബേബിച്ചൻ ആറ്റുചാലിൽ, വി.വി സോമൻ, ടോമി വെള്ളാത്തോട്ടം,സെബാസ്റ്റ്യൻ ഇടയോടി, ബിനു മുഞ്ഞനാട്ട്, സന്തോഷ്‌ ടി. Read More…

General

ഡി സി എൽ പ്രവിശ്യാ ക്യാമ്പ് : രജി : 16 വരെ

മൂവാറ്റുപുഴ : മൂന്നാമത് ഡി സി എൽ തൊടുപുഴ പ്രവിശ്യാ ക്യാമ്പ് മുവാറ്റുപുഴ സെൻറ് അഗസ്റ്റിൻസ് ജി എച്ച് എസ്.എസിൽ ഏപ്രിൽ 22 മുതൽ 24 വരെ നടക്കും. കൊച്ചേട്ടൻ ഫാ : റോയി കണ്ണൻചിറ സംഘാടക സമിതി യോഗം ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയ സി.എം സി അധ്യക്ഷത വഹിച്ചു . പ്രവിശ്യാ കോ – ഓർഡിനേറ്റർ റോയ് ജെ കല്ലറങ്ങാട്ട് വിഷയാവ തരണം നടത്തി . സംസ്ഥാന റിസോഴ്സ് ടീം കോ Read More…

Crime

തൊടുപുഴ ബിജു വധക്കേസ് : ജോമോന്റെ ഭാര്യയും അറസ്റ്റിൽ

തൊടുപുഴ: ബിജു വധക്കേസിൽ ഒന്നാം പ്രതി ജോമോൻ ജോസഫിന്റെ ഭാര്യയുടെ അറസ്റ്റ് രേഖപ്പെടുത്തി. കലയന്താനി തേക്കുംകാട്ടിൽ സീന (45) ശനിയാഴ്ച തൊടു പുഴ പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു. സീനയ്ക്കെതിരെ മുന്നൊരുക്കത്തിന് സഹായം, തെളിവ് നശിപ്പിക്കൽ, കൊലപാത ക വിവരമറിഞ്ഞിട്ടും മറച്ചുവയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. കൊലപാത കത്തെക്കുറിച്ച് അറിവുണ്ടെന്ന സംശയത്തിൽ ചോദ്യംചെയ്യാൻ പോലീസ് നോട്ടീസ് നൽകി ദിവസങ്ങൾ കഴിഞ്ഞിട്ടും ഇവർ ഹാജരായിരുന്നില്ല. മുട്ടം നീലൂരുള്ള അകന്ന ബന്ധുവിന്റെ വീട്ടിൽ ഒളിവിലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ചുങ്കം സ്വദേശി Read More…

Crime

പട്ടികുരച്ചു; കോട്ടയത്ത് യുവതിയെ വീട്ടിൽ കയറി മർദിച്ച് അയൽവാസികൾ

കോട്ടയം :വൈക്കത്ത് പട്ടികുരച്ചെന്ന കാരണം പറഞ്ഞ് യുവതിയെ വീട്ടിൽ കയറി മർദ്ദിച്ചതായി പരാതി. വൈക്കം സ്വദേശിനിയായ പ്രജിത ജോഷിക്കാണ് മർദ്ദനമേറ്റത്. അയൽവാസിയായ അച്ഛനും മകനും ചേർന്ന് ആക്രമിച്ചെന്നാണ് പരാതി. ഇരുവരും മദ്യപിച്ചെത്തിയാണ് മർദിച്ചെന്നാണ് വിവരം. യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വൈക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദനത്തിൽ പ്രജിതയുടെ തലയ്ക്കും കണ്ണിനും പരിക്കേറ്റു. യുവതി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Pala

ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്ന ഫ്ലാഷ് മോബുമായി മിഷൻ ലീഗ് പൂവരണി യൂണിറ്റ്

പാലാ: പൂവരണി തിരുഹൃദയ സൺഡേ സ്കൂളിലെ വിശ്വാസോത്സവത്തിൻ്റെ സമാപനത്തോടനുബന്ധിച്ച് മിഷൻ ലീഗിൻ്റെ നേതൃത്വത്തിൽ ലഹരിവിരുദ്ധ റാലി നടത്തപ്പെട്ടു.റാലി വിളക്കുംമരുത് ജംഗ്ഷനിൽ എത്തിയപ്പോൾ കുട്ടികൾ അവതരിപ്പിച്ച ഫ്ലാഷ് മോബ് ലഹരിയുടെ അപകട സാധ്യതകളിലേക്ക് വിരൽ ചൂണ്ടുന്നതായിരുന്നു. ലഹരി സമൂഹത്തിൽ സൃഷ്ടിക്കുന്ന ഭയാനകരമായ അവസ്ഥയെ കുറിച്ച് കുട്ടികൾക്ക് ബോദ്ധ്യമുണ്ടാകണമെന്നും ലഹരിയുടെ അപകട സാധ്യത തിരിച്ചറിയാനുള്ള ബുദ്ധിയും കഴിവും കുട്ടികൾ ആർജ്ജിച്ചെടുക്കണമെന്നും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ പറഞ്ഞു. ലഹരിയെക്കുറിച്ച് കുട്ടികൾക്കും കുട്ടികളിലൂടെ സമൂഹത്തിനും അവബോധം കൊടുക്കുന്നതിനാണ് Read More…