Pala

എസ്.എം.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു

പൂഞ്ഞാർ : മിശിഹായുടെ പീഡാനുഭവത്തിൻ്റെയും കുരിശുമരണത്തിൻ്റെയും പാവനമായ സ്മരണയിൽ പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. – കെ.സി.വൈ.എം. പാലാ രൂപതയുടെ നോമ്പുകാല കുരിശുമല തീർത്ഥാടനം നടത്തപ്പെട്ടു. എസ്.എം.വൈ.എം. പൂഞ്ഞാർ ഫൊറോനയുടെയും, എസ്.എം.വൈ.എം. പെരിങ്ങുളം യൂണിറ്റിൻ്റെയും സഹകരണത്തോടെ പെരിങ്ങുളം കാൽവരി മൗണ്ട് കുരിശുമലയിലേയ്ക്കാണ് തീർത്ഥാടനം നടത്തപ്പെട്ടത്. രൂപതയുടെ കീഴിലുള്ള വിവിധ ഫൊറോനകളിൽ നിന്നായി നിരവധി യുവജനങ്ങൾ പങ്കെടുത്തു. എസ്.എം.വൈ.എം. പാലാ രൂപതാ ഡയറക്ടർ റവ. ഫാ. മാണി കൊഴുപ്പൻകുറ്റി, പെരിങ്ങുളം പള്ളി വികാരി റവ. ഫാ. ജോർജ് മടുക്കാവിൽ, Read More…

Ramapuram

രാമപുരം കോളേജിൽ സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ്

രാമപുരം മാർ ആഗസ്തീനോസ് കോളേജിന്റെ ആഭിമുഖ്യത്തിൽ 20 വയസ്സിൽ താഴെ പ്രായമുള്ളവർക്കായി സംഘടിപ്പിക്കുന്ന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റ് ഏപ്രിൽ 29, 30 തീയതികളിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് ഗ്രൗണ്ടിൽ നടത്തപ്പെടുന്നു. വിജയികൾക്ക് ഒന്നാം സമ്മാനം പതിനായിരം രൂപയും എവർ റോളിങ്ങ് ട്രോഫിയും, രണ്ടാം സമ്മാനം അയ്യായിരം രൂപയും ലഭിക്കുന്നതാണ്. പങ്കെടുക്കുവാൻ താല്പര്യമുള്ള ടീമുകൾ ബന്ധപ്പെടുക ഫോൺ 9947163448.

Entertainment

ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് 2024: ഫെമിനിച്ചി ഫാത്തിമ മികച്ച ചിത്രം; ടൊവിനോ തോമസ് മികച്ച നടന്‍

48-ാമത് സംസ്ഥാന ഫിലിം ക്രിട്ടിക്‌സ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ഫെമിനിച്ചി ഫാത്തിമ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടി. ഇന്ദുലക്ഷ്മി ആണ് മികച്ച സംവിധായക (അപ്പുറം). അജയന്റെ രണ്ടാം മോഷണം, അന്വേഷിപ്പിന്‍ കണ്ടെത്തുംഎന്നീ ചിത്രങ്ങളിലെ അഭിനയത്തിത്തിലൂടെ ടൊവിനോ തോമസ് മികച്ച നടനായി. നസ്രിയ നസീം (സൂക്ഷ്മദര്‍ശനി), റീമ കല്ലിങ്കല്‍ (തീയറ്റര്‍: മിത്ത് ഓഫ് റിയാലിറ്റി) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും. കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച,് ജൂറി കണ്ട് നിര്‍ണയിക്കുന്ന Read More…

Aruvithura

സാധ്യതകളുടെ അക്ഷയഖനി തുറന്ന് അരുവിത്തുറ കോളേജിൽ സമീക്ഷ -2025 മുഖാമുഖം

അരുവിത്തുറ : ബിരുദ പഠനത്തിൽ സാധ്യതകളുടെ അക്ഷയ ഖനി തുറന്ന് അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ സമീക്ഷ – 2025 മുഖാമുഖം പരിപാടി സംഘടിപ്പിച്ചു. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച ഡിഗ്രി ഓണേഴ്സ് കോഴ്സുകളിൽ വിജയകരമായി ബിരുദ പഠനം ആഗ്രഹിക്കുന്ന വിദ്യാർത്ഥികൾക്കും അവരുടെ മാതാപിതാക്കൾക്കുമായാണ് പരിപാടി സംഘടിപ്പിച്ചത്. ഡിഗ്രി ഓണേഴ്സ് കോഴ്സുകൾ സംബന്ധിച്ച് അറിയേണ്ടതെല്ലാം ഉൾപ്പെടുത്തി സംഘടിപ്പിച്ച പരിപാടിയുടെ ഉദ്ഘാടനം എംജി യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ഡോ ജോജി അലക്സ് നിർവ്വഹിച്ചു. ചടങ്ങിൽ Read More…

Accident

നേര്യമംഗലത്ത് കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞു; അടിയിൽപെട്ട 15 വയസ്സുകാരി മരിച്ചു

മണിയമ്പാറയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് തെന്നി നീങ്ങിയുണ്ടായ അപകടത്തിൽ 15 വയസ്സുകാരി മരിച്ചു. കട്ടപ്പനയിൽനിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തിൽപെട്ടത്. ഡിവൈഡറിൽ കയറിയ ബസ് റോഡിൽനിന്നു തെന്നി താഴേക്ക് നീങ്ങുകയായിരുന്നു. ബസിൽനിന്നു തെറിച്ചുവീണ ഇടുക്കി കീരിത്തോട് സ്വദേശിയായ 15 വയസ്സുകാരി അടിയിൽപെടുകയായിരുന്നു. ഉടൻ പുറത്തെടുത്ത് ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടുകാരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്..

General

മാസപ്പടിക്കേസ്: എസ്എഫ്‌ഐഒ കുറ്റപത്രത്തിന്റെ പകര്‍പ്പ് ഇഡിക്ക് കൈമാറും

മാസപ്പടി കേസിലെ എസ് എഫ് ഐ ഒ കുറ്റപത്രം ഇഡിയ്ക്ക് കൈമാറും.എറണാകുളം അഡീഷണൽ സെഷൻസ് കോടതിയുടേതാണ് നിർദേശം.കുറ്റപത്രം ആവശ്യപ്പെട്ട് ഇഡി അപേക്ഷ നൽകിയിരുന്നു. മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട ഇടപാടിൽ എസ്എഫ്ഐഒ സമർപ്പിച്ച കുറ്റപത്രത്തിൽ വിചാരണ കോടതി കേസെടുത്തരുന്നു. സൂക്ഷ്മ പരിശോധന പൂർത്തിയാക്കി കുറ്റപത്രം പ്രഥമദൃഷ്ട്യഎറണാകുളം അഡീഷണൽ സെഷൻ ഏഴാം നമ്പർ കോടതിയാണ് സ്വീകരിച്ചത്.. ഇനി ജില്ലാ കോടതിയിൽ നിന്ന് ഈ കുറ്റപത്രത്തിന് നമ്പർ ലഭിക്കുന്നതോടെ വിചാരണയ്ക്ക് മുൻപായുള്ള പ്രാരംഭ നടപടികൾ കോടതി തുടങ്ങും. അടുത്ത ആഴ്ചയോടെ വീണ Read More…

Accident

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം; മരിച്ചത് വാഴച്ചാല്‍ സ്വദേശികള്‍

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടു മരണം. വാഴച്ചാല്‍ ശാസ്താം പൂവം ഉന്നതിയിലെ സതീഷ്, അംബിക എന്നിവരാണ് കൊല്ലപ്പെട്ടത്. ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ് മരിച്ച രണ്ടുപേരും. അതിരപ്പള്ളി വഞ്ചികടവില്‍ വനവിഭവങ്ങള്‍ ശേഖരിക്കാന്‍ കുടില്‍കെട്ടി പാര്‍ക്കുകയായിരുന്നു ഇവര്‍ അടങ്ങുന്ന കുടുംബം. മൂന്നു കുടുംബങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. ഇന്നലെ വൈകിട്ട് 7 മണിയോടെ അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപത്തുള്ള വഞ്ചിക്കടവില്‍ വച്ചാണ് ഇവര്‍ക്കു നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. ഇവര്‍ക്കുനേരെ കാട്ടാനകൂട്ടം പാഞ്ഞടുത്തപ്പോള്‍ ചിതറിയോടുകയായിരുന്നു. മുന്നിലകപ്പെട്ട സതീഷനെയും അംബികയെയും കാട്ടാന ആക്രമിക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ നടത്തിയ Read More…

Accident

വിവിധ അപകടങ്ങളിൽ 5 പേർക്ക് പരുക്ക്

പാലാ : വിഷുദിനത്തിൽ ഉണ്ടായ വത്യസ്ത അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കിടങ്ങൂരിൽ വച്ച് കാറും സ്കൂട്ടറും കൂട്ടിയിടിച്ചു സ്കൂട്ടറിൽ സഞ്ചരിച്ച കുടുംബാം​ഗങ്ങൾക്കു പരുക്കേറ്റു. പൊൻകുന്നം സ്വദേശികളായ ധനേഷ്.എം.വിജയൻ ( 37),ഭാര്യ സൗമ്യ (31), മക്കളായ അക്ഷിത് ( 8), അക്ഷയ ( 7) എന്നിവർക്കാണ് പരുക്കേറ്റത്. ഇടുക്കി പെരിയംകവല ഭാ​ഗത്ത് വച്ച് ബൈക്ക് നിയന്ത്രണം വിട്ടു കുഴിയിലേക്ക് മറിഞ്ഞ് മാത്യു സെബാസ്റ്റ്യന് (39) പരുക്കേറ്റു. രാത്രിയിലായിരുന്നു അപകടം.

Kanjirappally

ദേശീയ അഗ്നി സുരക്ഷാ ദിനം ആചരിച്ചു

കാഞ്ഞിരപ്പള്ളി: ദേശീയ അഗ്നി സുരക്ഷാ ദിനത്തോട് അനുബന്ധിച്ച് പൊതുജനങ്ങൾക്ക് അഗ്നിബാധ ഉണ്ടാകുമ്പോഴും അപകടങ്ങൾ സംഭവിക്കുമ്പോഴും സ്വീകരിക്കേണ്ട മുൻകരുതുകളെകുറിച്ചുള്ള ബോധവൽക്കരണ പരിപാടിയും, ബ്രോഷർ വിതരണവും കാഞ്ഞിരപ്പള്ളി അഗ്നി സുരക്ഷാ നിലയത്തിന്റെ ആഭിമുഖ്യത്തിൽ കാഞ്ഞിരപ്പള്ളി , ബസ്സ്റ്റാൻഡ്, ജനറൽ ആശുപത്രി എന്നിവിടങ്ങളിൽ സംഘടിപ്പിച്ചു. കാഞ്ഞിരപ്പള്ളി അഗ്നി രക്ഷാ നിലയം അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അനിൽ ജോർജ് , ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ റിന്റു, എം ജോസഫ് ഹോം കാർഡ് ബോബിൻ മാത്യൂസ് ,സിവിൽ ഡിഫൻസ് അംഗങ്ങൾ തുടങ്ങിയവർ പരിപാടികളിൽ Read More…

Obituary

ഊട്ടുപുഴയിൽ ജോണിക്കുട്ടി അഗസ്റ്റിൻ നിര്യാതനായി

രാമപുരം : ഊട്ടുപുഴയിൽ ജോണിക്കുട്ടി അഗസ്റ്റിൻ (76) നിര്യാതനായി. സംസ്കാരം ബുധനാഴ്ച (16/ 4/ 2025) 1.30 pm ന് രമപുരം സെന്റ് അഗസ്റ്റിൻസ് ഫൊറോനാ പള്ളിയിൽ.