General

ശബരിമല കണമല ദുരന്തത്തിന് കാരണം പോലീസിന്റെ അലംഭാവം; അട്ടിവളവിൽ അടിയന്തിര സുരക്ഷാ നടപടികൾ ആവശ്യം: ആന്റോ ആന്റണി എം. പി

ശബരിമല തീർത്ഥാടന പാതയിലെ കണമല അട്ടിവളവിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ കർണാടകത്തിൽ നിന്ന് ശബരിമല ദർശനത്തിനായി വന്ന തീർത്ഥാടക സംഘത്തിലെ ഒരാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെടുകയും, മറ്റുള്ളവർക്കു ഗുരുതര പരിക്കുപറ്റുകയും ചെയ്തു എന്ന വാർത്ത ഏറെ ദുഃഖകരമാണെന്ന് ആന്റോ ആന്റണി എംപി പറഞ്ഞു. വാഹനം 25 അടിയോളം സ്കിഡ് ചെയ്ത്, റോഡിന്റെ ക്രാഷ് ബാരിയർ തകർത്തതിനു ശേഷമാണ് കുഴിയിലേക്കു മറിഞ്ഞത്. താഴെ ഉണ്ടായിരുന്ന റബ്ബർ മരത്തിൽ വാഹനം തടഞ്ഞതുമൂലം വലിയൊരു ദുരന്തമാണ് ഒഴിവായത്. മുമ്പ് ഇതേസ്ഥലത്ത് മറ്റൊരു അപകടത്തിൽ Read More…

Kottayam

കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കുവാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സത്വര നടപടികൾ സ്വീകരിക്കണം

കോട്ടയം: ആലപ്പുഴ -കോട്ടയം ജില്ലകളെയും ദേശീയപാതകളെയും ബന്ധിപ്പിച്ചുകൊണ്ട് ആവിഷ്കരിച്ചിട്ടുള്ള നിർദിഷ്ട കോട്ടയം -കുമരകം- ചേർത്തല ഗ്രീൻഫീൽഡ് ഹൈവേ യാഥാർത്ഥ്യമാക്കാൻ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സത്വര നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് കോട്ടയം ജില്ല നേതൃത്വ ക്യാമ്പ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. 2000 ആണ്ടിൽ പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന പിജെ ജോസഫ് എംഎൽഎ മുൻകൈയെടുത്ത് വിദേശ സഹായത്തോടെ നടപ്പാക്കാൻ ആവിഷ്കരിച്ച റോഡ് വികസന പദ്ധതിക്ക് വേണ്ടി സർവ്വേ നടത്തുകയും അതിർത്തി കല്ലുകൾ സ്ഥാപിക്കുകയും ചെയ്തതാണ്. എന്നാൽ ഭൂമി ഏറ്റെടുക്കൽ നടപടി Read More…

Obituary

സിസ്റ്റർ ആലീസ് തോമസ് നിര്യാതയായി

കങ്ങഴ: തിരുഹൃദയ സന്യാസിസമൂഹം ചങ്ങനാശ്ശേരി സെയ്ന്റ് മാത്യൂസ് പ്രൊവിൻസ് മുടിയൂർക്കര എസ്എച്ച് ജ്യോതിസ് മഠാംഗം സിസ്റ്റർ ആലീസ് തോമസ് കിഴക്കേൽ(72) അന്തരിച്ചു. കങ്ങഴ മുണ്ടത്താനം കിഴക്കേൽ പരേതരായ തോമസിന്റെയും ഏലിക്കുട്ടിയുടെയും മകളാണ്. മായം, കൂവപ്പള്ളി, ചേന്നങ്കരി, കണയങ്കവയൽ, ആര്യങ്കാവ്, ആർപ്പൂക്കര, അമ്പൂരി, പുന്നത്തുറ, പാറേൽ, പുതുപ്പള്ളി ജ്യോതിസ് ഭവൻ എന്നിവിടങ്ങളിൽ സുപ്പീരിയറായി പ്രവർത്തിച്ചു. സഹോദരങ്ങൾ: ജോസ്(ഉദയഗിരി), ജോർജുകുട്ടി(കണ്ണൂർ), ബാബു തോമസ്(പത്തനാട്), സാബു തോമസ്(ഡൽഹി). സംസ്‌കാരം ശനിയാഴ്ച 11-ന് പാറേൽമഠം സെമിത്തേരിയിൽ.

Kottayam

കോട്ടയത്ത് അഭിഭാഷകയും മക്കളും ജീവനൊടുക്കിയ സംഭവം ; ഭർത്താവിനും ബന്ധുക്കൾക്കുമെതിരെ യുവതിയുടെ വീട്ടുകാർ

കോട്ടയം : നീറിക്കാട് അഭിഭാഷകയും മക്കളും മരിച്ച സംഭവത്തില്‍ ദുരൂഹതയുണ്ട് എന്ന് ആരോപണവുമായി ജിസ്‌മോളുടെ കുടുംബം. ഭര്‍തൃവീട്ടില്‍ നിന്നും ക്രൂരമായ ഗാര്‍ഹിക പീഡനം ഉണ്ടായെന്ന് ജിസ്‌മോളുടെ പിതാവ് തോമസും സഹോദരന്‍ ജിറ്റോയും പറഞ്ഞു. മരണത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം വേണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. വിവാഹം കഴിഞ്ഞ് രണ്ടുമാസം പിന്നിട്ടപ്പോള്‍ തന്നെ ഭര്‍തൃവീട്ടില്‍ നിന്നും മാനസിക പീഡനം ഉണ്ടായി എന്നാണ് അച്ഛന്‍ തോമസും സഹോദരന്‍ ജിറ്റോയും പറയുന്നത്. പലതവണ ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിച്ചു. കുടുംബബന്ധം തകരാതിരിക്കാന്‍ വേണ്ടി അതെല്ലാം Read More…

Obituary

വാളക്കയം കുളങ്ങരമുറിയിൽ ലളിത സി. ടോമി നിര്യാതയായി

കാഞ്ഞിരപ്പള്ളി: വാളക്കയം കുളങ്ങരമുറിയിൽ ടോമി ഫിലിപ്പിന്‍റെ (റിട്ട: എൻജിനിയർ, കുവൈറ്റ്) ഭാര്യ ലളിത സി. ടോമി (72) അന്തരിച്ചു. സംസ്കാരം 19.04.2025 (ശനി) രാവിലെ 10 മണിക്ക് ഭവനത്തിൽ ആരംഭിച്ച്‌ ചിറക്കടവ് താമരക്കുന്ന് സെന്‍റ് ഇഫ്രേംസ് പള്ളിയിൽ. പരേത മുണ്ടക്കയം പൈങ്ങന ചേരാംപേരിൽ കുടുംബാംഗം. മക്കൾ : റോബിൻ ടോമി (എക്സിക്യൂട്ടീവ് ഡയറക്ടർ, കേരള ഡെവലപ്മെന്‍റ് ആൻഡ് ഇന്നോവേഷൻ സ്ട്രാറ്റജിക് കൗൺസിൽ & ഇന്നോവേഷൻ ഹെഡ്, ടാറ്റ കൺസൾട്ടൻസി സർവീസസ്), രാഖി ടോമി (എൻജിനിയർ, ഐ ബി Read More…

Accident

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ എവറസ്റ്റ് വളവിന് സമീപം ടൂറിസ്റ്റ് ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തിൽ പരുക്കേറ്റ വിനോദ സഞ്ചാരികളായ ബംഗളൂരു സ്വദേശികൾ സുഭാഷ് (57 ) അനു ( 50 ) അംനോൻ മാത്യു (22 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു അപകടം.

Pala

പാലാ അൽഫോൻസാ കോളേജിൽ പെൺകുട്ടികൾക്കായി സമ്മർ ക്യാമ്പ്

പാലാ: പാലാ അൽഫോൻസാ കോളജിൻറയും ലയൺസ് 318 യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലിയോ ക്ലബ്ബുകളിലൊന്നായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടേയും നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിയ്ക്കുന്ന പെൺകുട്ടികൾക്കായിഏപ്രിൽ 22 മുതൽ മെയ് മൂന്നാം തീയതി വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സമ്മർ ക്യാമ്പ് നടത്തുന്നു. പെൺകുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ദശദിന ക്യാമ്പിൽ വിവിധ കലാ കായിക പരിശീലനങ്ങളോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം Read More…

General

ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച് അന്വേഷണം വേണം : പ്രസാദ് കുരുവിള

അഹങ്കാരവും ധിക്കാരവും ലഹരികൊണ്ടും ദുര്‍മാതൃകയായ ഷൈന്‍ ടോം ചാക്കോ കേസില്‍ പഴുതടച്ച അന്വേഷണം നടത്തി ഷൈന്‍ ടോം ചാക്കോയ്‌ക്കെതിരെ കര്‍ക്കശ നിയമനടപടികള്‍ സ്വീകരിക്കണമെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള. ഇദ്ദേഹത്തെ ഫിലം ഫീല്‍ഡില്‍ നിന്നും പുറത്താക്കാന്‍ സിനിമാ സംഘടനകള്‍ തയ്യാറാകണമെന്നും അല്ലാത്തപക്ഷം ഇയാളുടെ സിനിമകള്‍ ബഹിഷ്‌കരിക്കാന്‍ പൊതുസമൂഹം തയ്യാറാകണം. ഷൈന്‍ ടോം ചാക്കോ മാരക ലഹരിയുടെ ബ്രാന്‍ഡ് അംബാസിഡറാകാന്‍ ശ്രമിക്കുകയാണ്. ഫിലിം ഫീല്‍ഡ് സമ്പൂര്‍ണ്ണമായും ലഹരിശുദ്ധീകരണം നടത്തണം.

Accident

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് സമീപം വാൻ മറിഞ്ഞു, ഒരു മരണം

ഈരാറ്റുപേട്ട വാഗമൺ റോഡിൽ വേലത്തുശ്ശേരിക്ക് സമീപം വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് ഒരാൾ മരിച്ചു. കമ്പിച്ചിറയിൽ ധന്യ (43) ആണ് മരിച്ചത്. ആറോളം പേർക്ക് പരുക്ക്. ഇന്നലെ വൈകുന്നേരം കുമരകത്തുനിന്ന് വന്ന 12 പേരടങ്ങുന്ന സംഘം തിരിച്ചുപോകുമ്പോഴാണ് ഒറ്റയീട്ടിയിൽ അപകടത്തിൽപെട്ടത്. പരിക്കേറ്റവരിൽ ആറു പേരെ സൺറൈസ് ആശുപത്രിയിലും രണ്ടു പേരെ പി.എം.സി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഈരാറ്റുപേട്ട ഫയർഫോഴ്സ്, പോലീസ് എന്നിവരോടൊപ്പം ഈരാറ്റുപേട്ടയിൽനിന്നുള്ള നന്മക്കൂട്ടം, ടീം എമർജൻസി സന്നദ്ധ പ്രവർത്തകരും രക്ഷാ പ്രവർത്തനത്തിന് രംഗത്തുണ്ട്.

Aruvithura

ഫ്യൂച്ചർ സ്റ്റാർസ്-ലീഡർഷിപ്പ് ക്യാമ്പ് നടന്നു

അരുവിത്തുറ :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ കീഴിലുള്ള വിദ്യാഭ്യാസ ഗുണമേന്മാ പദ്ധതിയായ ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൂഞ്ഞാർ നിയോജകമണ്ഡലത്തിലെ ഹൈസ്കൂൾ, ഹയർസെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടി അവധിക്കാല നേതൃപരിശീലന ക്യാമ്പ് അരുവിത്തുറ സെന്റ് ജോർജ് കോളേജ് സെമിനാർ ഹാളിൽ നടന്നു. പ്രമുഖ വിദ്യാഭ്യാസ വിചക്ഷണനും ലേബർ ഇന്ത്യ സ്കൂൾ ചെയർമാനുമായ ജോർജ് കുളങ്ങര ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്ട് ഡയറക്ടർ ഡോ. Read More…