പാലാ: പാലാ അൽഫോൻസാ കോളജിൻറയും ലയൺസ് 318 യൂത്ത് എംപവർമെൻറ് പ്രോഗ്രാമിൻറ ഭാഗമായി ലിയോ ക്ലബ്ബുകളിലൊന്നായ ജൂവൽസ് ഓഫ് പത്തനംതിട്ടയുടേയും നേതൃത്വത്തിൽ എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെ പഠിയ്ക്കുന്ന പെൺകുട്ടികൾക്കായിഏപ്രിൽ 22 മുതൽ മെയ് മൂന്നാം തീയതി വരെ രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 3.30 വരെ സമ്മർ ക്യാമ്പ് നടത്തുന്നു.
പെൺകുട്ടികളുടെ സമഗ്ര വികസനത്തെ ലക്ഷ്യം വച്ചുകൊണ്ടുള്ള ഈ ദശദിന ക്യാമ്പിൽ വിവിധ കലാ കായിക പരിശീലനങ്ങളോടൊപ്പം വ്യക്തിത്വ വികസനം, പ്രസംഗ പരിശീലനം നേതൃത്വ പരിശീലനം,
കൗൺസിലിങ് ഫീൽഡ് ട്രിപ്പ്, പാചക പരിശീലനം, ഹാൻഡ് എംബ്രോയിഡറി, ഫോട്ടോഗ്രഫി, കണ്ടൻഡ് ക്രിയേഷൻ തുടങ്ങി വിവിധ വിഷയങ്ങളിൽ പ്രഗൽഭർ ക്ലാസുകൾ നയിക്കും. കൂടുതൽ വിവരങ്ങൾക്ക്..9447213027 എന്ന നമ്പറിൽ ബന്ധപ്പെടുക.