General

പെട്രോള്‍ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രം, പൊതുജനങ്ങള്‍ക്കുള്ളതല്ലെന്ന് ഹൈക്കോടതി ഉത്തരവ്

പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാവില്ലെന്ന നിർണായക ഉത്തരവുമായി ഹൈക്കോടതി. ഉപഭോക്താക്കൾക്ക് മാത്രമേ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കാനാകൂ എന്നാണ് നിലപാട്. പെട്രോളിയം ട്രേഡേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് ഉത്തരവ്. പമ്പുകളിലെ ശുചിമുറി പൊതുജനാവശ്യത്തിന് ഉപയോഗിക്കാമെന്ന് നേരത്തെ സർക്കാർ വിജ്ഞാപനം ചെയ്തിരുന്നു. ഇത് ചോദ്യം ചെയ്താണ് പെട്രോളിയം ട്രേഡേഴ്സ് ആൻഡ് ലീഗൽ സ‍ർവീസ് സൊസൈറ്റി ഹൈകോടതിയെ സമീപിച്ചത്. സ്വകാര്യ പമ്പുടമകൾ വൃത്തിയാക്കി പരിപാലിക്കുന്ന ശുചിമുറികൾ പൊതു ശുചിമുറിയായി മാറ്റാൻ നിർബന്ധിക്കുന്ന സാഹചര്യമാണ് നിലവിലുള്ളതെന്ന് ഹർജിക്കാർ വാദിച്ചു. വാഹനങ്ങളിൽ ഇന്ധനം Read More…

General

പ്ലസ് വൺ പ്രവേശനോത്സവം നടത്തി

മുരിക്കുoവയൽ ഗവൺമെൻറ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ പ്ലസ് വൺ പ്രവേശനോത്സവം നടത്തി. പിടിഎ പ്രസിഡണ്ട് കെടി സനിൽ അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വക്കേറ്റ് ശുഭേഷ് സുധാകരൻ ഉദ്ഘാടനം ചെയ്തു. അഖിലേന്ത്യ സിവിൽ സർവീസ് പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ നസ്രീൻ പി ഫാസിമിനെ ആദരിച്ചു. മുണ്ടക്കയം ഗ്രാമപഞ്ചായത്ത് അംഗം കെ എൻ സോമരാജൻ , എസ് എം സി ചെയർമാൻ രാജേഷ് മലയിൽ,ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഡോക്ടർ ഡിജെ സതീഷ്, വിഎച്ച്എസ്ഇ Read More…

General

സ്കൂൾ സമയമാറ്റം; സർക്കാർ തീരുമാനം പുന:പരിശോധിക്കുക: സമസ്ത

കോട്ടയം: ഈ അധ്യയന വർഷം മുതൽ സ്കൂൾ സമയക്രമം പുതുക്കി നിശയിച്ച സർക്കാർ നടപടി പുന: പരിശോധിക്കണമെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കോട്ടയം ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പ്രാബല്യത്തിൽ വന്ന സമയ മാറ്റം ലക്ഷക്കണക്കിന് മദ്രസാ വിദ്യാർത്ഥികളുടെ ധാർമിക പഠനത്തെ ബാധിക്കും. പതിറ്റാണ്ടുകളായി കേരളത്തിൽ ഉൾപ്പെടെ കാര്യക്ഷമമായി രാവിലെയും വൈകുന്നേരവും മദ്രസ പഠനം നടക്കുന്നുണ്ട്. രാവിലെ മദ്രസ ക്ലാസുകൾക്ക് ശേഷമാണ് സ്കൂളുകളിലേക്ക് കുട്ടികൾ എത്തുന്നത്. പുതിയ സമയക്രമം അവരുടെ മതപഠനത്തെ ബാധിക്കുകയും, ആവശ്യമായ സമയം ലഭിക്കാത്തതുമൂലം Read More…

pravithanam

മലയാളത്തിന്റെ പ്രിയ തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലസ്സി പ്രവിത്താനം സെന്റ് മൈക്കിൾസിൽ

പ്രവിത്താനം : സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഈ വർഷത്തെ പി. ടി. എ. വാർഷിക പൊതുയോഗവും, വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനവും ജൂൺ 20 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് സെന്റ് അഗസ്റ്റിൻ പാസ്റ്ററൽ സെന്ററിൽ വച്ച് നടക്കും. പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ ബ്ലസി സമ്മേളനം ഉദ്ഘാടനം ചെയ്യും. സ്കൂൾ മാനേജർ വെരി. റവ. ഫാ. ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹെഡ്മാസ്റ്റർ ജിനു ജെ. വല്ലനാട്ട്,പി.ടി.എ. പ്രസിഡണ്ട് ജിസ്മോൻ Read More…

Mundakayam

വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് നിര്യാതനായി

മുണ്ടക്കയം: വടക്കേമലപുല്ലുമറ്റത്തിൽ തോമസ് ജോസഫ് (അപ്പച്ചൻ- 80) നിര്യാതനായി. സംസ്ക്കാര ശുശ്രൂഷകൾ ഇന്ന് (18-6-25) ഉച്ചക്ക് 12.30 ന് കാഞ്ഞിരപ്പള്ളിയിലെ വീട്ടിൽ ആരംഭിച്ച് ഉച്ച കഴിഞ്ഞ് മൂന്നിന് വടക്കേമല സെൻ്റ് സെബാസ്റ്റ്യൻസ്പള്ളി സെമിത്തേരിയിൽ

Obituary

പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ്) നിര്യാതനായി

കൊണ്ടൂർ : പുല്ലാട്ട് പി.റ്റി. മാത്യു (കുഞ്ഞ് -70) നിര്യാതനായി.  മൃതസംസ്കാര ശുശ്രുഷകൾ നാളെ (ബുധനാഴ്ച) രാവിലെ 10 ന് കൊണ്ടൂരുള്ള മകൻ രഞ്ജിത്ത് മാത്യുവിന്റെ ഭവനത്തിൽ ആരംഭിച്ച് അരുവിത്തുറ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ സംസ്കരിക്കുന്നതാണ്.

Pala

ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടുന്നു

പാലാ: ജില്ലാ ആരോഗ്യവകുപ്പിൻ്റെയും ആരോഗ്യ കേരളത്തിൻ്റെയും പാലാ ബ്ലഡ് ഫോറത്തിന്റെയും പാലാ സെന്റ് തോമസ് കോളേജ് എൻ എസ് എസ് യൂണിറ്റിൻ്റേയും ലയൺസ് ഇൻ്റർനാഷണൽ 318 B യുടേയും നേതൃത്വത്തിൽ ജില്ലാതല ലോക രക്തദായക ദിനാചരണവും മെഗാ രക്തദാന ക്യാമ്പും പാലായിൽ നടന്നു. രക്തം നൽകൂ… പ്രതീക്ഷ നൽകൂ… “ഒരുമിച്ച് നമ്മൾ ജീവൻ രക്ഷിക്കുന്നു ” എന്നതാണ് ഈ വർഷത്തെ ഔദ്യോഗിക പ്രമേയം . ഈ പ്രമേയം രക്തദാനം ജീവിതത്തെ മാറ്റിമറിക്കുന്ന സ്വാധീനം എടുത്തുകാണിക്കുകയും സ്വമേധയാ ഉള്ള Read More…

General

വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൻ്റെ വിജയദിനാഘോഷം നടത്തി

വെള്ളികുളം: വെള്ളികുളം സെൻ്റ് ആൻ്റണീസ് സ്കൂളിൽ എസ്.എസ്.എൽ.സി പരീക്ഷയിൽ 100% വിജയം നേടിയതിനോടനുബന്ധിച്ച് വിജയദിനാഘോഷം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടത്തപ്പെട്ടു. സ്കൂൾ മാനേജർ ഫാ.സ്കറിയ വേകത്താനം അധ്യക്ഷത വഹിച്ച യോഗത്തിൽ അരുവിത്തുറ സെൻ്റ് ജോർജ് കോളേജ് ബർസാർ ഫാ. ബിജു കുന്നക്കാട്ട് വിജയ ദിനാഘോഷം ഉദ്ഘാടനം ചെയ്തു. കഠിനാധ്വാനത്തിലൂടെയാണ് ജീവിതവിജയം നേടുന്നത്. കഠിനാധ്വാനത്തിന് പകരമൊന്നില്ല. മനസ്സിൻ്റെ ഉറച്ച തീരുമാനമാണ് ജീവിത വിജയത്തിന് നിദാനം എന്ന് ഫാ. ബിജു വിദ്യാർത്ഥികളെ ഉദ്ബോധിപ്പിച്ചു. സാഹചര്യങ്ങളെക്കാൾ ഉപരിയായി ഓരോ വിദ്യാർത്ഥിയും തങ്ങളുടെ Read More…

General

രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു

ഒരാളുടെ പുഞ്ചിരിക്ക് കാരണമാകൂ, രക്തം ദാനം ചെയ്യൂ എന്ന സന്ദേശമുയർത്തി സെന്റ് ബെർണർഡ് കത്തോലിക്ക പള്ളി സോഷ്യൽ ആക്ഷൻ കമ്മിറ്റി ജിപ്മർ ബ്ലഡ് ബാങ്കുമായി സഹകരിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ഞായറാഴ്ച രാവിലെ 10 മണി മുതൽ ഉച്ചയ്ക്ക് 1 മണിവരെ ജയനഗർ പള്ളിയിൽ നടന്ന ക്യാമ്പിൽ 80 ഓളം പേർ പങ്കെടുത്തു. 63 യൂണിറ്റ് രക്തം ശേഖരിച്ചു.രക്തദാതാക്കൾക്ക് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു. പങ്കെടുത്തവർക്കെല്ലാം ഉച്ചഭക്ഷണവും ഒരുക്കിയിരുന്നു. ക്യാമ്പിന് ഫാ. എബിൻ പയ്യപ്പിള്ളി, ജോസ് തെങ്ങുംമൂടൻ, വർഗീസ് Read More…

Aruvithura

അരുവിത്തുറ കോളേജിലെ ബിരുദ ദാന ചടങ്ങ് ഡോ രാജു നാരായണ സ്വാമി ഐഎഎസ് ഉദ്ഘാടനം ചെയ്യും

അരുവിത്തുറ :അരുവിത്തുറ സെൻറ് ജോർജ് കോളേജിലെ ബിരുദദാന ചടങ്ങ് ഈ മാസം 19ന് മുൻ ഐഎഎസ് ഉദ്യോഗസ്ഥൻ ഡോ രാജു നാരായണ സ്വാമി ഉദ്ഘാടനം ചെയ്യും. 400 ഓളം വിദ്യാർത്ഥികളാണ് ബിരുദം പൂർത്തിയാക്കി സർട്ടിഫിക്കറ്റുകൾ ഏറ്റുവാങ്ങുന്നത്. കോളേജ് മാനേജർ വെരി റവ. ഫാ സെബാസ്റ്റ്യൻ വെട്ടുകല്ലേൽ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പാലാ രൂപതാ പ്രോട്ടോസിഞ്ചല്യൂസ്സ് മോൺ. റവ ഡോ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തും. കോളേജ് ബർസാർ റവ ഫാ.ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പാൾ ഡോ Read More…