Jobs

ഫാർമസിസ്റ്റ് നിയമനം

സപ്ലൈകോയുടെ കോട്ടയം, ഏറ്റുമാനൂർ എന്നിവിടങ്ങളിലെ മെഡിക്കൽ സ്‌റ്റോറിലേക്ക് രണ്ടു വർഷം പ്രവൃത്തി പരിചയമുള്ള (സർക്കാർ / സ്വകാര്യമേഖല) ബിഫാം /ഡിഫാം യോഗ്യതയുള്ള ഫാർമസിസ്റ്റുമാരെ തെരഞ്ഞെടുക്കുന്നു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. താൽപര്യമുള്ളവർ മാർച്ച് പത്തിന് പതിനൊന്നു മണിക്കും മൂന്നുമണിക്കിമിടയിൽ അസൽസർട്ടിഫിക്കറ്ററുകളും, തിരിച്ചറിയൽ രേഖകളുമായി കോട്ടയം തിരുനക്കരയിലുള്ള സപ്ലൈകോ മേഖലാ മെഡിസിൻ ഡിപ്പോയിൽ എത്തണം. വിശദവിവരത്തിന് ഫോൺ :9446569997.

Erattupetta

രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരും : പിസി ജോർജ്

ഈരാറ്റുപേട്ട : രാജ്യവിരുദ്ധ തീവ്രവാദ സംഘടനകൾക്കെതിരെ പോരാട്ടം തുടരുമെന്ന് പി സി ജോർജ്. ജാമ്യം ലഭിച്ചശേഷം മാധ്യമപ്രവർത്തകരോട് മെഡിക്കൽ കോളേജിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും അദ്ദേഹത്തിനെ പാലാ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.

Aruvithura

അരുവിത്തുറ കോളേജിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ്

അരുവിത്തുറ : അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ കേരള സ്റ്റാർട്ടപ്പ് മിഷൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ഇന്നോവേഷൻ ആൻ്റ് ഓൻട്രിപ്രെന്യൂർഷിപ് ഡെവലപ്പ്മെൻ്റ് സെൻ്ററിൻ്റെയും കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇൻസ്റ്റിറ്റ്യൂഷൻ ഇന്നവേഷൻ കൗൺസിൽ എന്നിവയുടെ ആഭിമുഖ്യത്തിൽ ദ്വിദിന സംരംഭകത്വ വികസന ബൂട്ട് ക്യാമ്പ് സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പൽ പ്രൊഫ.ഡോ സിബി ജോസഫ് അധ്യക്ഷത വഹിച്ച ബൂട്ട്ക്യാമ്പ് അജ്മി ഫ്ലോർമിൽസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എംഡി ഫൈസൽ കണ്ടത്തിൽ ഉദ്ഘാടനം ചെയ്തു. സംരംഭകത്വത്തിലൂടെ സാധ്യതകളുടെ വലിയ ലോകമാണ് വിദ്യാർത്ഥികൾക്കുമുൻപിൽ തുറക്കപ്പെടുന്നത്. സംരംഭകത്വ Read More…

Kottayam

ജില്ലാ പഞ്ചായത്ത് വികസന കരട് പദ്ധതികൾക്ക് അംഗീകാരം

കോട്ടയം : കാർഷിക, സാമൂഹികക്ഷേമ, ആരോഗ്യ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള വിവിധ പദ്ധതി നിർദേശങ്ങൾക്ക് ജില്ലാ പഞ്ചായത്ത് വികസനസമിതി യോഗത്തിന്റെ അംഗീകാരം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേം സാഗറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തുഹാളിൽ ചേർന്ന യോഗത്തിൽ ജില്ലാ കളക്ടർ ജോൺ വി. സാമുവൽ കരട് പദ്ധതിരേഖ പ്രകാശനം ചെയ്തു. പട്ടികവർഗ വികസനത്തിനായി ഊരുകൂട്ട വോളണ്ടിയർമാരെ നിയോഗിക്കുക, സിവിൽ സർവീസ് പരിശീലനം നൽകുക, Read More…

weather

കേരളത്തിൽ ഇന്നും നാളെയും ഉയർന്ന താപനില മുന്നറിയിപ്പ്

കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്നും നാളെയും (28/02/2025 & 01/03/2025) സാധാരണയെക്കാൾ 2 °C മുതൽ 4 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ: ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്. പകൽ 11 am മുതല്‍ Read More…

Kottayam

ക്രൈം സ്പോട്ട് കണ്ടെത്തൽ: കുടുംബശ്രീ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു

കോട്ടയം : സ്ത്രീകൾക്കും കുട്ടികൾക്കും എതിരേയുള്ള കുറ്റകൃത്യം തടയാനായി കുടുംബശ്രീ ജില്ലാ മിഷൻ,ജെൻഡർ വികസന വിഭാഗം എന്നിവയുടെ നേതൃത്വത്തിൽ ക്രൈം മാപ്പിങ് ജില്ലാതല കോൺക്ലേവ് സംഘടിപ്പിച്ചു. കോട്ടയം സീസർ പാലസ് ഹോട്ടലിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷൻ സെക്രട്ടറി അജയൻ കെ. മേനോൻ ഉദ്ഘാടനം ചെയ്തു. കുറ്റകൃത്യങ്ങളിൽ കുടുംബശ്രീക്ക് എങ്ങനെ ഇടപെടാമെന്നുള്ളതിന്റെ തെളിവാണ് ക്രൈം മാപ്പിങ് എന്ന് അദ്ദേഹം പറഞ്ഞു. തദ്ദേശ സ്ഥാപനങ്ങളിലെ ഓരോ വാർഡിലും സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടന്നിട്ടുള്ള അതിക്രമങ്ങൾ സ്പോട്ട് ചെയ്ത് Read More…

General

കുട്ടിക്കാനം മരിയൻ കോളേജിൽ മെഗാ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം നടത്തപ്പെട്ടു

ലയൺസ് ഇന്റർനാഷണലിന്റെ പ്രധാന പ്രൊജക്ടുകളിൽ ഒന്നായ യൂത്ത് എമ്പവർമെന്റ് പ്രോഗ്രാം ലയൺസ് 318Bയുടെ നേതൃത്വത്തിൽ കുട്ടിക്കാനം മരിയൻ കോളേജിൽ നടത്തപ്പെട്ടു. പരിപാടിയുടെ ഉത്ഘാടനം കോളേജ് അഡ്മിനിസ്ട്രേറ്റർ റവ: ഫാദർ തോമസ് ഞള്ളിയിലിന്റെ അധ്യക്ഷതയിൽ മുൻ കിൻഫ്രാ ചെയർമാനും, നാഷണൽ ഫാക്കൽറ്റിയുമായ ശ്രീ ജോർജ്ജ്കുട്ടി ആഗസ്തി നിർവഹിച്ചു. ലയൺസ് ഡിസ്ട്രിക്ട് 318B ചീഫ് പ്രൊജക്റ്റ്‌ കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. ഡിപ്പാർട്മെന്റ് ഹെഡ് ഡോക്ടർ രൂപാ ആർ, ദേവികാ എം, ആഷ്‌ലി മാത്യു, ടിനോ തോമസ് Read More…

Kanjirappally

ബിജു ചക്കാല കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്ത് അംഗം

കാഞ്ഞിരപ്പള്ളി: മുൻ എം.എൽ.എ. ശ്രീ.തോമസ് കല്ലംപള്ളിയുടെ 23ാം ചരമവാർഷികത്തോടനുബന്ധിച്ച് തോമസ് കല്ലംപള്ളി ഫൗണ്ടേഷൻ ഏർപ്പെടുത്തിയ കാഞ്ഞിരപ്പള്ളി താലൂക്കിലെ മികച്ച ജനപ്രിയ ഗ്രാമപഞ്ചായത്തംഗങ്ങൾക്കുള്ള പുരസ്കാരത്തിന് കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്തംഗം ബിജു ചക്കാലഅർഹനായി. രണ്ടു ദശാബ്ദത്തിലേറെയായി പൊതു പ്രവർത്തനത്തിൽ സജീവനായ ശ്രീ ബിജു ചക്കാല ഇപ്പോൾ കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത് അഞ്ചാം വാർഡായ ആനക്കല്ലിൽ നിന്നുള്ള വാർഡ് അംഗവും കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷനുമാണ്. രണ്ടാം തവണയാണ് അദ്ദേഹം ഈ വാർഡിനെ പ്രതിനിധീകരിക്കുന്നത്. വാർഡിലെ സാധാരണക്കാരന്റെ ശബ്ദമായി മാറിയ Read More…

Erattupetta

പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി

ഈരാറ്റുപേട്ട : മതവിദ്വേഷ പരാമർശ കേസിൽ പിസി ജോർജിന് ജാമ്യം അനുവദിച്ച് കോടതി. ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. പിസി ജോർജ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ്. പിസി ജോർജിൻ്റെ ജാമ്യത്തെ പ്രോസിക്യൂഷൻ എതിർത്തിരുന്നു.

Accident

അമ്മയും 2 മക്കളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു

ഏറ്റുമാനൂർ മനക്കപ്പാടത്തിനു സമീപം റെയിൽവേ ട്രാക്കിൽ അമ്മയും 2 പെൺകുട്ടികളും ട്രെയിനിനു മുന്നിൽ ചാടി ആത്മഹത്യ ചെയ്തു. ഇന്ന് രാവിലെ അഞ്ചരയോടെയാണ് സംഭവം. ചിന്നിച്ചിതറിയ നിലയിൽ മൂന്നുപേരുടെയും മൃതദേഹം റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെത്തി. പാറോലിക്കൽ സ്വദേശി ഷൈനി കുര്യൻ, മക്കളായ ഇവാന (10) അലീന (11) എന്നിവരാണ് മരിച്ചത്. തൊടുപുഴ സ്വദേശിയായ ഭർത്താവുമായി പിണങ്ങിക്കഴിഞ്ഞിരുന്ന ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്. ഷൈനിയുടെ ഭർത്താവ് ഇറാഖിലാണ്. കുടുംബപ്രശ്നമാണ് ആത്മഹത്യയ്ക്ക് പിന്നിലെന്നാണ് നിഗമനം. നിർത്താതെ ഹോണടിച്ചെങ്കിലും Read More…