തിടനാട് : കന്നുകാലികൾക്കുള്ള കുളമ്പ് രോഗ പ്രതിരോധ കുത്തിവയ്പ്പ് ആരംഭിച്ചിരിക്കുന്നു. വാക്‌സിനേറ്റർമാർ കർഷകരുടെ വീടുകളിൽ എത്തുമ്പോൾ അവരുമായി സഹകരിച്ചു എല്ലാ കന്നുകാലികളെയും കുത്തിവയ്പ്പിന് വിധേയമാക്കണമെന്ന് തിടനാട് വെറ്ററിനറി സർജൻ അറിയിച്ചു.
Author: Web Editor
തെരുവ് നായ്ക്കളെ നിർമ്മാർജനം ചെയ്യണം: സജി മഞ്ഞക്കടമ്പിൽ
കോട്ടയം: ദിനംപ്രതി അലഞ്ഞുതിരിഞ്ഞ് നടക്കുന്ന തെരുവുനായ്ക്കളുടെ കടിയേറ്റ് പേവിഷബാധ ഏറ്റ് കുട്ടികളും മുതിർന്നവരും ധാരുണമായി നാട്ടിൽ കൊലചെയ്യപ്പെടുമ്പോൾ ത്രിതല പഞ്ചായത്തുകളാണ് ഉത്തരവാധികൾ എന്ന് പറഞ്ഞ് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മുഖം തിരിച്ച് നിൽക്കുകയാണെന്ന് തൃണമൂൽ കോൺഗ്രസ് ചീഫ് കോർഡിനേറ്റർ സജി മഞ്ഞക്കടമ്പിൽ ആരോപിച്ചു. പേവിഷബാധ ബോധവൽക്കരണത്തിനും, വന്ദ്യങ്കരണത്തിനും പ്രതിരോധ കുത്തിവയ്പ്പിനുമായി സർക്കാർ മാറ്റിവയ്ക്കുന്ന കോടികൾ കട്ടുമുടിക്കുകമാത്രമാണ് നടക്കുന്നതെന്നും സജി കുറ്റപ്പെടുത്തി. ഏക പരിഹാരമാർഗ്ഗം തെരുവുനായ നിർമ്മാർജനം മാത്രമാണെന്നും കേരളത്തിലെ പൊതുമുതലുകൾ തല്ലി തകർക്കുകയും, പോലീസിനെ അക്രമിക്കുകയും ചെയ്യുന്ന യുവജന Read More…
അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എംപിയും അഡ്വ. മോൻസ് ജോസഫ് എംഎൽഎയും സയൻസ് സിറ്റി ആസ്ഥാനത്ത് ഔദ്യോഗിക സന്ദർശനം നടത്തി
കുറവിലങ്ങാട്: കേരള സയൻസ് സിറ്റിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കാൻ കഴിയാതെ ഉണ്ടായിരിക്കുന്ന ഗുരുതരമായ അനാസ്ഥയെക്കുറിച്ചും കാലതാമസത്തെക്കുറിച്ചും അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഇടപ്പെട്ട് അടിയന്തര നടപടി സ്വീകരിക്കണമെന്ന് സയൻസ് സിറ്റിയിൽ സന്ദർശനം നടത്തിയ അഡ്വ. മോൻസ് ജോസഫ് എംഎൽഎയും അഡ്വ.കെ. ഫ്രാൻസിസ് ജോർജ് എംപിയും സർക്കാരിനോട് ആവശ്യപ്പെട്ടു. മെയ് മാസം അവസാനിക്കുന്നതിനു മുമ്പ് സയൻസ് സിറ്റി ഉദ്ഘാടനം ചെയ്യാൻ കഴിയുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി കഴിഞ്ഞ ആഴ്ചയിൽ പറയുകയുണ്ടായി. മെയ് 11ന് ഉദ്ഘാടനം നടത്തുമെന്ന് രാജ്യസഭാംഗം പ്രസ്താവന ഇറക്കിയതാണ്. Read More…
സ്പോർട്സ് കിറ്റും ജേഴ്സിയും വിതരണം ചെയ്തു
പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂൾ സ്പോർട്സ് ക്ലബ്ബിന് വിവിധ ഇനങ്ങൾക്ക് ആവശ്യമായ സ്പോർട്സ് ഉപകരണങ്ങൾ അടങ്ങിയ സ്പോർട്സ് കിറ്റും, കായികതാരങ്ങൾക്കാവശ്യമായ ജേഴ്സിയും പൂർവ്വ വിദ്യാർത്ഥി സമ്മാനമായി നൽകി. സ്കൂളിൽ നടന്നുവരുന്ന അവധിക്കാല കായിക പരിശീലനത്തെ കുറിച്ച് അറിഞ്ഞ് പൂർവ വിദ്യാർത്ഥി ഷിന്റോ മൈക്കിൾ വല്ലനാട്ട് ആണ് വിവിധ ഗെയിമുകൾക്കായി സ്പോർട്സ്കിറ്റും, ജേഴ്സിയും സംഭാവന ചെയ്തത്. സ്കൂൾ മാനേജർ ഫാ. ജോർജ് വേളൂപറമ്പിലിന്റെ അധ്യക്ഷതയിൽ കൂടിയ ചാടങ്ങ് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രവിത്താനം യൂണിറ്റ് Read More…
നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു
ഇരുമാപ്രമറ്റം :നാലുദിവസമായി ഇരുമാപ്രമറ്റം എം ഡി സി എം എസ് ഹൈസ്കൂളിൽ നടന്നുവന്ന അൺ ബോക്സിങ് സമ്മർ ക്യാമ്പ് സമാപിച്ചു. സമാപനദിവസം ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ അതിഥി ആയിരുന്നു. കുട്ടികളുടെ മാനസിക ശാരീരിക ആരോഗ്യത്തിനായി സമാപന ദിവസം സുംബാ ഡാൻസും ക്യാമ്പിനോട് അനുബന്ധിച്ച് ഉണ്ടായിരുന്നു.ട്രെയിനേഴ്സ് ആയ അനീറ്റ,വിഷ്ണു എന്നിവർ നേതൃത്വം നൽകി. സമഗ്ര വികസനം ലക്ഷ്യമാക്കി വിദ്യാർത്ഥികൾക്കായി ഫുട്ബോൾ കോച്ചിംഗ് , ചിത്രരചന, ഗെയിംസ് ,ആർച്ചറി ,യോഗാ, ഫോട്ടോഗ്രഫി, Read More…
കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണം: പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ
കോട്ടയം: കോട്ടയം – നീണ്ടൂർ സ്കീമിലെ പക്കാ പെർമിറ്റുകൾ തിരിച്ചു നൽകണമെന്ന് പ്രൈവറ്റ് ബസ് ഓണേഴ്സ് ഓർഗനൈസേഷൻ സംസ്ഥാന കമ്മറ്റി ആവശ്യപ്പെട്ടു. വർഷങ്ങളായി സർവീസ് നടത്തിക്കൊണ്ടിരിക്കുന്ന, കോട്ടയം – നീണ്ടൂർ സ്കീമിലെ അഞ്ചു വർഷ പക്കാ പെർമിറ്റുകൾക്ക് പകരം നാല് മാസ താൽകാലിക പെർമിറ്റുകളാണ് ഇപ്പോൾ നൽകുന്നത്. ചില സ്വകാര്യ ബസ് ഉടമകളുടെ പ്രവർത്തനം മൂലം അനാവശ്യമായി കെ എസ് ആർ റ്റി സി യിലെ ഭരണകക്ഷി യൂണിയനെ ഇടപെടുത്തി ഹൈക്കോടതിയിൽനിന്നും അനുകൂലമായ ഉത്തരവ് നേടിയാണ് പക്കാ Read More…
ട്രഷറികളിൽ അത്യാധുനിക സൗകര്യങ്ങൾ ഒരുക്കും: മന്ത്രി കെ.എൻ. ബാലഗോപാൽ
മുണ്ടക്കയം: ആധുനികമായ എല്ലാ സൗകര്യങ്ങളോടെയുമാണ് സംസ്ഥാനത്ത് പുതിയ ട്രഷറികൾ നിർമിക്കുന്നതെന്ന് ധനകാര്യ വകുപ്പുമന്ത്രി കെ.എൻ. ബാലഗോപാൽ പറഞ്ഞു. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപം നിർമിക്കുന്ന സബ് ട്രഷറി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീർഘകാലം സേവനമനുഷ്ഠിച്ചു വിരമിച്ചവർക്ക് ഒത്തുകൂടാനുള്ള സ്ഥലം എന്ന പ്രാധാന്യംകൂടി കണക്കിലെടുത്താണ് ട്രഷറികളിൽ സൗകര്യങ്ങളൊരുക്കുന്നത്. മിനി ഹാൾ, കുടിവെള്ളം തുടങ്ങിയവ എല്ലായിടത്തും ഒരുക്കുന്നത് അതിനാണ്. ഇരുപത്തിയഞ്ചോളം പുതിയ ട്രഷറി ഓഫീസുകൾ അടുത്ത ഘട്ടത്തിൽ നിർമിക്കും. ഏതു ബാങ്കിനേക്കാളും സുരക്ഷിതത്വമുള്ളതാണ് ട്രഷറിയിലെ നിക്ഷേപം. എ.ടി.എം. Read More…
കെഎസ്ആര്‍ടിസി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ചു
കെ.എസ്.ആര്‍.ടി.സി സ്ഥിരം ജീവനക്കാര്‍ക്ക് ഇന്‍ഷുറന്‍സ് പാക്കേജ് പ്രഖ്യാപിച്ച് ഗതാഗത വകുപ്പ് മന്ത്രി കെ.ബി.ഗണേഷ് കുമാര്‍. സ്ഥിരം ജീവനക്കാരായ 22095 പേര്‍ക്കും ഗുണം കിട്ടുന്ന പദ്ധതിയാണിതെന്ന് മന്ത്രി ഗണേഷ് കുമാര്‍ പറഞ്ഞു. എസ്ബിഐയുമായി ചേര്‍ന്നാണ് പദ്ധതിയൊരുക്കുന്നത്. എസ്ബിഐയിൽനിന്ന് ഓവർഡ്രാഫ്റ്റ് എടുത്താണ് ഒന്നാം തീയതി തന്നെ ശമ്പളം നൽകുന്നത്. അതിനോടൊപ്പമാണ് അവരുമായി ഇൻഷുറൻസ് പദ്ധതിയുടെ കരാറിലേർപ്പെട്ടതെന്നും ഗണേഷ് കുമാർ പറഞ്ഞു. വ്യക്തിഗതമായ അപകടത്തിൽ മരിക്കുന്ന കെഎസ്ആർടി ജീവനക്കാരുടെ കുടുംബത്തിന് ഒരു കോടി രൂപയുടെ ഇൻഷുറൻസ് കവറേജാണ് കിട്ടുക. സ്ഥിരമായ പൂർണ്ണ Read More…
ഏറ്റുമാനൂരിൽ ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിൽ
കോട്ടയം: ഏറ്റുമാനൂർ പ്രാവട്ടത്ത് 4.5 ഗ്രാം ബ്രൗൺഷുഗറുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമബംഗാൾ ഉത്തർ ദിനജ്പൂർ സ്വദേശി ഇല്യാസ് അലി (35) ആണ് പിടിയിലായത്. പട്രോളിംഗിനിടെ പോലീസ് ജീപ്പ് കണ്ട ഇയാൾ പരിഭ്രമിച്ച് ഓടിപ്പോകാൻ ശ്രമിക്കുകയായിരുന്നു. ഇതോടെ പോലീസ് ഇയാളെ പിന്തുടർന്ന് പിടികൂടി. തുടർന്നു നടത്തിയ പരിശോധനയിലാണ് വിൽപ്പനയ്ക്കായി സൂക്ഷിച്ച ബ്രൗൺ ഷു ഗർ കണ്ടെത്തിയത്. ഇയാളിൽനിന്നും വിൽപ്പന നടത്തി സമ്പാദിച്ച പണവും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
പുന്നത്തറയിൽ അരുൺ ഇഗ്‌നേഷ്യസ് നിര്യാതനായി
ഇഞ്ചിയാനി : പുന്നത്തറയിൽ അരുൺ ഇഗ്‌നേഷ്യസ് (18) നിര്യാതനായി. മൃത സംസ്കാര ശുശ്രൂഷകൾ നാളെ (6/5/ 2025)രാവിലെ 9 മണിക്ക് കാളകെട്ടിയിലുള്ള വീട്ടിൽ ആരംഭിച്ച് 11.15 ന് ഇഞ്ചിയാനി ഹോളി ഫാമിലി ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ്.











