Erumeli

എരുമേലി മാസ്റ്റർ പ്ലാൻ ; സർവ്വകക്ഷിയോഗം വിളിക്കും :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ

എരുമേലി : ശബരിമല തീർത്ഥാടനത്തിന്റെ പ്രവേശന കവാടമായ എരുമേലിയിൽ തീർത്ഥാടകരുടെ ക്ഷേമവും സൗകര്യവും കണക്കിലാക്കിയും നിർദിഷ്ട ശബരി ഗ്രീൻഫീൽഡ് എയർപോർട്ട് സ്ഥാപിക്കപ്പെടുന്നതിനു മുന്നോടിയായും നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന എരുമേലി മാസ്റ്റർ പ്ലാൻ സംബന്ധിച്ച് വിശദമായ കൂടിയാലോചനകൾ നടത്തുന്നതിനും പൊതുജനഭിപ്രായം തേടുന്നതിനും ഐക്യകണ്‌ഠേന തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനുമായി ഓഗസ്റ്റ് 2 ഉച്ചകഴിഞ്ഞ് 2.30 ന് എരുമേലി ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ജനപ്രതിനിധികളുടെയും, ദേവസ്വം ബോർഡിന്റെയും,എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും മറ്റ് ബന്ധപ്പെട്ട സാമൂഹിക, സാംസ്കാരിക,വ്യാപാര സംഘടനകളുടെ എല്ലാം ഒരു സംയുക്ത യോഗം വിളിച്ചുചേർത്ത് Read More…

Pala

ഹാഗിയ സോഫിയ ദിനം ആചരിച്ച് എസ്എംവൈഎം പാലാ രൂപത

പാലാ: വർത്തമാനകാല സാമൂഹ്യ – സാമുദായിക തലങ്ങളിലെ നിരവധി പുനർവിചിന്തനങ്ങൾക്ക് കാരണമായ തുർക്കിയിലെ ഹാഗിയ സോഫിയ ക്രിസ്ത്യൻ പള്ളി , മോസ്ക് ആക്കി മാറ്റിയ ഉണങ്ങാത്ത മുറിവിന് അഞ്ചു വർഷം പൂർത്തിയായതിൻ്റെ ഓർമ്മ പുതുക്കി പാലാ രൂപത യുവജനപ്രസ്ഥാനം എസ്എംവൈഎം – കെസിവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ പാലാ ഫൊറോനയുടെ സഹകരണത്തോടെ ഹാഗിയ സോഫിയ ദിനം ആചരിച്ചു. ലോകമെമ്പാടും ആക്രമിക്കപ്പെടുന്ന ക്രൈസ്തവരെയും ക്രൈസ്തവ സ്ഥാപനങ്ങളെയും അനുസ്മരിച്ച് യുവജനങ്ങൾ ഒന്നുചേർന്ന് ദീപം തെളിച്ചു. പാലാ ളാലം സെൻ്റ്. മേരീസ് Read More…

Obituary

തെക്കേടത്ത് ഭാനുമതിയമ്മ നിര്യാതയായി

കുന്നോന്നി: തെക്കേടത്ത് പരേതനായ പരമുവിന്റെ ഭാര്യ ഭാനുമതിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് (25-07-25, വെള്ളി) 3 ന് വീട്ടുവളപ്പിൽ. പരേത കുന്നോന്നി ആപ്പാന്താനത്ത് കുടുംബാംഗം. മകൻ: മോഹനൻ (സി.പി.ഐ.എം കുന്നോന്നി വെസ്റ്റ് ബ്രാഞ്ച് അംഗം) മരുമകൾ: രമണി പൂവത്താനിയിൽ വെള്ളികുളം

General

കടുത്തുരുത്തിയിൽ വി.എസ് അച്യുതാനന്ദൻ അനുസ്മരണവും, മൗനജാഥയും നടത്തി

കടുത്തുരുത്തി: സി.പി.എം സ്ഥാപകനേതാവും, മുൻ മുഖ്യമന്ത്രിയുമായ വി.എസ് അച്ചുതാനന്ദന് ആദരാഞ്ജലി അർപ്പിച്ചുകൊണ്ട് കടുത്തുരുത്തിയിൽ സർവ്വകക്ഷി മൗനജാഥയും,അനുസ്മരണയോഗവുംനടത്തി. അനുസ്മരണ യോഗത്തിൽ സി.പി.എം ജില്ലാസെക്രട്ടറിയേറ്റ് മെമ്പർ പി.വി. സുനിൽ അദ്ധ്യക്ഷത വഹിച്ചു. ഏരിയാ സെക്രട്ടറി കെ.ജയകൃഷ്ണൻ അനുശോചനപ്രമേയം അവതരിപ്പിച്ചു. മുതിർന്ന നേതാവ് സി.ജെ ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി എം.കെ.സാംബജി , സി.പി.ഐ ഏരിയാ സെക്രട്ടറി പി.ജി ത്രിഗുണ സെൻ, കേരളാ കോൺഗ്രസ് നേതാവ് സഖറിയാസ് കുതിരവേലി, ജനാധിപത്യ കേരളാ കോൺഗ്രസ് നിയോജക മണ്ടലം പ്രസിഡന്റ് സന്തോഷ് കുഴിവേലി, Read More…

Crime

ഗോവിന്ദചാമി പിടിയിൽ; ജയിൽ ചാടിയ കൊടുംകുറ്റവാളി കണ്ണൂർ നഗരത്തിൽ നിന്ന് പിടിയിലായി

സൗമ്യ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ ജയിൽ ചാടിയ ഗോവിന്ദചാമിയെ കണ്ണൂരിൽ നിന്ന് തന്നെ പിടികൂടാൻ സാധിച്ചു. കറുത്ത പാൻ്റും കറുത്ത ഷർട്ടും ധരിച്ചയാളെ കണ്ടെന്ന ഒരാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്.

Accident

വാഗമൺ റോഡിലെ ചാത്തൻപാറ വ്യൂപോയിന്റിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണ് മരിച്ചു

വാഗമൺ റോഡിൽ വിനോദ സഞ്ചാരി കൊക്കയിൽ വീണു മരിച്ചു. എറണാകുളം സ്വദേശി തോബിയാസാണ് (58) മരിച്ചത്. വാഗമൺ റോഡിലെ ചാത്തൻപാറയിൽ ഇറങ്ങുന്നതിനിടെ കാൽ വഴുതി കൊക്കയിൽ വീഴുകയായിരുന്നു. സുഹൃത്തുക്കൾ വിവരം അറിയിച്ചതിനെ തുടർന്ന് മൂലമറ്റം, തൊടുപുഴ ഫയര്‍‌സ്റ്റേഷനുകളിൽ നിന്നും ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയായിരുന്നു. കോടമഞ്ഞായതിനാൽ രക്ഷാപ്രവർത്തനം ദുഷ്‌കരമായിരുന്നു. ഏറെ പണിപ്പെട്ടാണ് മൃതദേഹം പുറത്തെടുത്തത്. നിലവില്‍ മൃതദേഹം ഇടുക്കി ജില്ലാ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.

Crime

സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി

കോളിളക്കം സൃഷ്ടിച്ച സൗമ്യ കൊലക്കേസ് പ്രതി ഗോവിന്ദച്ചാമി ജയിൽ ചാടി. കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നാണ് ഇയാൾ ചാടിയത്. ജയിൽ അധികൃതർ ഇന്ന് രാവിലെ സെൽ പരിശോധിച്ചപ്പോളാണ് ഇയാളെ കാണാനില്ലെന്ന് മനസ്സിലായത്. 2011 ഫെബ്രുവരി ഒന്നിന് എറണാകുളത്തു നിന്നും ഷൊർണൂരേക്ക് പോയ ട്രെയിനിലെ വനിതാ കമ്പാർട്ട്‌മെന്റിൽ വെച്ചാണ് സൗമ്യ ആക്രമിക്കപ്പെട്ടത്. തമിഴ്നാട് സ്വദേശിയായ ഗോവിന്ദസ്വാമി സൗമ്യയെ ട്രെയിനിൽ നിന്നും പുറത്തേക്ക് തള്ളിയിട്ട് ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയെന്നായിരുന്നു പൊലീസ് കണ്ടെത്തൽ. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ സൗമ്യ ഫെബ്രുവരി ആറിന് Read More…

Pala

മഹാത്മാഗാന്ധിയെ അധിക്ഷേപിച്ച നടൻ വിനായകനെതിരെ അന്വേഷണത്തിന് മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി

പാലാ: മഹാത്മാഗാന്ധിയെയും അന്തരിച്ച നേതാക്കളെയും അധിക്ഷേപിച്ചു സാമൂഹ്യ മാധ്യമത്തിൽ പോസ്റ്റിട്ട നടൻ വിനായകനെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകി. പാലായിലെ മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് നൽകിയ പരാതിയെത്തുടർന്നാണ് മുഖ്യമന്ത്രി ഡി ജി പി യ്ക്ക് നിർദ്ദേശം നൽകിയത്. മഹാത്മാഗാന്ധി, അന്തരിച്ച മുന്‍ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍, ഉമ്മന്‍ ചാണ്ടി, ജവഹര്‍ലാല്‍ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ. കരുണാകരന്‍, ജോര്‍ജ് Read More…

Kottayam

കോട്ടയം ജില്ലയിൽ ജൂലൈ 28 വരെ ഖനനം നിരോധിച്ചു; വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പ്രവേശനമില്ല

കോട്ടയം: അതിശക്തമായ മഴ മുന്നറിയിപ്പുള്ളതിനാൽ ജൂലൈ 28 വരെ കോട്ടയം ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള പ്രവേശനം നിരോധിച്ച് ജില്ലാ കളക്ടർ ഉത്തരവായി. ജൂലൈ 28 വരെ ജില്ലയിലെ എല്ലാവിധ ഖനന പ്രവർത്തനങ്ങളും നിരോധിച്ചു. ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

Kottayam

കോട്ടയം ജില്ലയിലെ മൂന്നു താലൂക്കുകളിലെവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: ശക്തമായ മഴ തുടരുന്നതിനാലും വരും ദിവസങ്ങളിൽ കോട്ടയം ജില്ലയിൽ അതിശക്തമായ മഴ, കാറ്റ് എന്നിവയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നതിനാലും കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കുകളിലെ പ്രൊഫഷണൽ കോളജുകൾ, അങ്കണവാടികൾ എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (ജൂലൈ 25) അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ജോൺ വി. സാമുവൽ ഉത്തരവായി. മുൻ നിശ്ചയിച്ച പരീക്ഷകൾക്ക് അവധി ബാധകമല്ല.