General

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കൂ” എന്ന സന്ദേശവുമായി നീന്തൽ നടത്തി

“ഇനി ഒരു മുങ്ങിമരണം സംഭവിക്കാതിരിക്കാൻ എല്ലാവരും നീന്തൽ പരിശീലിക്കു” എന്ന ഒരു സന്ദേശം സമൂഹത്തിലേക്ക് എത്തിക്കുന്നതിന് വേണ്ടി കഴിഞ്ഞ 17 വർഷമായി ആലുവ മണപ്പുറം ദേശം കടവിൽ സൗജന്യമായി നീന്തൽ പരിശീലിപ്പിക്കുന്ന ശ്രീ സജി വാളശ്ശേരിയും ശിഷ്യന്മാരായ 6 വയസു മുതൽ 70 വയസുവരേയുള്ള 184 പേർ (90ഓളം സ്കൂൾ കുട്ടികളും 50ഓളം വനിതകളും ഉൾപ്പടെ ) വാളശ്ശേരിൽ റിവർ സ്വിമ്മിങ് ക്ലബംഗങ്ങൾ (VRSC) 2026 ഫെബ്രുവരി ഞായറാഴ്ച്ച രാവിലെ 7 മണിയ്ക്ക് ആലപ്പുഴ വടക്കുംകര അമ്പലക്കടവിൽ Read More…

Accident

വിവിധ അപകടങ്ങളിൽ 2 പേർക്ക് പരുക്ക്

പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാമപുരം കൊണ്ടാട് സ്വദേശി കെ. എൻ പ്രകാശിന് രാമപുരം ഭാഗത്ത് വച്ച് റോഡ് കുറുകെ കടക്കുന്നതിനിടെ സ്കൂട്ടർ ഇടിച്ച് വീഴ്ത്തി പരുക്കേറ്റു. ചേർപ്പുങ്കൽ ഭാഗത്ത് വച്ച് സ്കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് കെഴുവംകുളം സ്വദേശി സഞ്ജോ സെബാസ്റ്റ്യന് ( 40 ) പരുക്കേറ്റു. ഉച്ചകഴിഞ്ഞായിരുന്നു അപകടം.

Erattupetta

കാരുണ്യ ഭവനം താക്കോൽ കൈമാറ്റം നിർവഹിച്ചു

ഈരാറ്റുപേട്ട :അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ നേതൃത്വം നൽകുന്ന എംഎൽഎ സർവീസ് ആർമി പൂഞ്ഞാറിന്റെ നേതൃത്വത്തിലുള്ള നിർധന കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ പദ്ധതിയായ കാരുണ്യ ഭവന നിർമ്മാണ പദ്ധതി പ്രകാരം ഈരാറ്റുപേട്ട കടുവാമൂഴിയിൽ നിർമ്മിച്ച വീടിന്റെ താക്കോൽദാന കർമ്മം ഗവ.ചീഫ് വിപ്പ് ഡോ.എൻ.ജയരാജ്‌ നിർവഹിച്ചു. ഈ പദ്ധതി പ്രകാരമുള്ള പതിനഞ്ചാമത്തെ വീടിന്റെ താക്കോൽദാനമാണ് നിർവഹിക്കപ്പെട്ടത്. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ കടുവാമൂഴി നൂർ മസ്ജിദ് ഇമാം ഇബ്രാഹിംകുട്ടി മൗലവി അനുഗ്രഹ പ്രഭാഷണം നടത്തി. Read More…

Obituary

കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) കെ.ആർ സോമൻ നിര്യാതനായി

പൂഞ്ഞാർ: കടലാടിമറ്റം കൊച്ചാനിമൂട്ടിൽ (നരിക്കുഴിയിൽ) പരേതനായ കെ.കെ രാഘവന്റെ മകൻ കെ.ആർ സോമൻ (66) (നരിക്കുഴിയിൽ ഹാർഡ് വെയേഴ്സ്, പൂഞ്ഞാർ ) നിര്യാതനായി. സംസ്കാരം നാളെ (16-02-2026 തിങ്കൾ) ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പിൽ. ഭാര്യ: ശശികല പ്രവിത്താനം പാറശ്ശേരിൽ കുടുംബാംഗം. മക്കൾ: അഞ്ചു (ബാംഗ്ലൂർ), ചിന്നു. മരുമകൻ: നിഖിൽ (ബാംഗ്ലൂർ – ചെരുവിൽ കുറുപ്പുംന്തറ).

Aruvithura

അരുവിത്തുറ പള്ളിയിൽ വിഭൂതിയും നോമ്പാചരണവും

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് ഫൊറോന ദേവാലയത്തിൽ അമ്പത് നോമ്പാചരണത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള വിഭൂതിയുടെ തിരുക്കർമ്മങ്ങൾ നാളെ (16-02-26) രാവിലെ 6.30 ന് കുർബാനയോടെ കൂടി ആരംഭിക്കും. അമ്പത് നോമ്പു ദിനങ്ങളിൽ വൈകുന്നേരം നാല് മണിക്കുള്ള വിശുദ്ധ കുർബാന ശേഷം വല്യച്ചൻ മലയടിവാരത്തേയ്ക്ക് ജപമാല പ്രദക്ഷിണവും 5.15 ന് മലമുകളിലേക്ക് കുരിശിന്റെ വഴിയും 6 മണിക്ക് തിരുവചന സന്ദേശവും 6.15 ന് വിശുദ്ധ കുർബാനയും ഉണ്ടായിരിക്കും ദേവാലയത്തിൽ രാവിലെ 5.30 നും 6.30 നും 7.30 Read More…

Obituary

കുളംമ്പള്ളിൽ രാജമ്മ ബേബി നിര്യാതയായി

ഭരണങ്ങാനം: ഓശാനമൗണ്ട് കുളംമ്പള്ളിൽ കെ.ആർ ബേബിയുടെ ഭാര്യ രാജമ്മ ബേബി (63) നിര്യാതയായി. പരേത മൂന്നാംതോട് പനമൂട്ടിൽ കുടുംബാംഗം. സംസ്കാരം നാളെ (16-02-26 തിങ്കൾ) രാവിലെ 11.00 ന് വീട്ടുവളപ്പിൽ. മക്കൾ: അരുൺ കുളംമ്പള്ളിൽ (എസ്.എൻ.ഡി.പി യോഗം മീനച്ചിൽ യൂണിയൻ യൂത്ത് മൂവ്മെൻ്റ് ചെയർമാൻ, എസ്.എൻ.ഡി.പി യോഗം മീനച്ചിൽ ശാഖാ ചെയർമാൻ, CEOA സംസ്ഥാന ജോയിൻ്റ് സെക്രട്ടറി, ലയൺസ് ക്ലബ് ഓഫ് അരുവിത്തുറ മുൻ പ്രസിഡൻ്റ്, കുളംമ്പള്ളിൽ ഗ്രൂപ്പ്), അർച്ചന സുബാഷ്. മരുമക്കൾ: സുബാഷ് സുധാകരൻ (പുത്തൻപുരയ്ക്കൽ Read More…

Kottayam

ഹെല്‍ത്തികേരള ക്യാമ്പയിന് ജില്ലയിൽ തുടക്കം

കോട്ടയം :ആരോഗ്യപരിപാലന രംഗത്ത് ആഗോളതലത്തിൽ കേരള മാതൃക സൃഷ്ടിക്കാൻ ആധുനിക വൈദ്യശാസ്ത്രത്തോടൊപ്പം ആയുർവേദവും ഹോമിയോപ്പതിയും നിർണായക പങ്കു വഹിച്ചെന്ന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എന്‍. വാസവന്‍. ഹെല്‍ത്തി കേരള ആരോഗ്യം ആനന്ദം വൈബ് ഫോർ വെൽനെസ്സ് കാമ്പയിനിന്റെ കോട്ടയം ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.കോട്ടയം ഐ.എം.എ ഹാളില്‍ നടന്ന ചടങ്ങില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജോഷി ഫിലിപ്പ് മുഖ്യപ്രഭാഷണം നടത്തി.ചടങ്ങിൽ ആയുഷ് ഹെല്‍ത്ത് കാര്‍ഡിന്റെ ആദ്യ വിതരണവും കാമ്പയിനിന്റെ Read More…

Erattupetta

ക്രിയേറ്റീവ് കോർണർ ഫെസ്റ്റ് – 2026

ഈരാറ്റുപേട്ട: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന തൊഴിൽ പരിശീലന പദ്ധതിയായ ക്രിയേറ്റീവ് കോർണർ പ്രവർത്തിക്കുന്ന ഈരാറ്റുപേട്ടയിലെ ഏക സ്കൂളാണ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ . 2025 -26 അധ്യയന വർഷത്തിലെ ക്രിയേറ്റീവ് കോർണർ പ്രവർത്തനങ്ങളുടെ പ്രദർശനം 13/ 2 /2026 വെള്ളിയാഴ്ച രാവിലെ 10 30 ന് ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ അഡ്വക്കേറ്റ് വി.പി നാസർ നിർവഹിച്ചു. വാർഡ് കൗൺസിലർ ശ്രീ.അഫ്സൽ ഇജാസ് , വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ ശ്രീമതി. ബീമ നാസർ Read More…

Erattupetta

ഇ.ജി.എ പ്രവാസി സേവാ കേന്ദ്രം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

ഈരാറ്റുപേട്ട: പ്രവാസികൾക്കും മുൻ പ്രവാസികൾക്കും വിവിധ സേവനങ്ങൾ നൽകുക എന്ന ലക്ഷ്യത്തോടെ ഈരാറ്റുപേട്ടയിൽ ആരംഭിച്ച പ്രവാസി സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം കേരള ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. വിവിധ രാജ്യങ്ങളിലായി വ്യാപിച്ചു കിടക്കുന്ന ഈരാറ്റുപേട്ടക്കാരായ പ്രവാസികളുടേയും മുൻ പ്രവാസികളുടേയും കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷന്റെ ഈരാറ്റുപേട്ടയിലെ ഓഫീസിന്റേയും പ്രവാസി സേവാ കേന്ദ്രത്തിന്റേയും ഉദ്ഘാടനം ജല വിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു. മുനിസിപ്പൽ ഓഫീസിനു സമീപം പുളിക്കീൽ ബിൽഡിംഗിൽ പ്രവർത്തനമാരംഭിച്ച പ്രവാസി സേവാ Read More…

Erattupetta

എസ്. ഡി. പി. ഐ. പൗരാവകാശജാഥ സമാപിച്ചു

ഈരാറ്റുപേട്ട :അവകാശ നിഷേധങ്ങൾക്കെതിരെ പൗരാവകാശജാഥ എന്ന പ്രമേയത്തിൽ എസ്.ഡി.പി.ഐ. പൂഞ്ഞാർ നിയോജക മണ്ഡലം കമ്മിറ്റി നേതൃതത്തിൽ സംഘടിപ്പിച്ച വാഹന പ്രചാരണ ജാഥയുടെ ഭാഗമായി റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറി പി.കെ. ഉസ്മാൻ ഉത്ഘാടനം ചെയ്തു. എസ്. ഐ. ആർ (SIR) പോലുള്ള ജനവിരുദ്ധ നിയമങ്ങളിലൂടെ രാജ്യത്തെ പൗരൻമാരുടെ മൗലികാ അവകാശങ്ങൾ കവർന്നെടുക്കാനുള്ള ഫാസിസ്റ്റ് ഭരണകൂട നീക്കങ്ങൾക്കെതിരേ ശക്തമായ ജനകീയ പ്രതിരോധം രാജ്യത്ത് ഉയർന്ന് വരണമെന്ന് ഉത്ഘാടനം ചെയ്ത് കൊണ്ട് പി.കെ. ഉസ്മാൻ പറഞ്ഞു. ജാഥാ Read More…