തീക്കോയി: കൊച്ചുപുരക്കൽ വർക്കി ഏബ്രാഹം (വക്കൻ-81) അന്തരിച്ചു. സംസ്‌കാരം ഇന്ന് 2.30ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ് ഫൊറാനാ പള്ളിയിൽ. ഭാര്യ: പൂഞ്ഞാർ വാണിയപ്പുരയിൽ സിസിലി വർക്കി. മക്കൾ: സോണിയ, സോബി, സോളി, സോജി. മരുമക്കൾ: സാജു ഈറ്റത്തോട്ട് പൂവരണി, ഷീജ വെള്ളിയാംകണ്ടത്തിൽ മേലുകാവുമറ്റം, നീതു പുഞ്ചക്കരയിൽ വെള്ളികുളം, പരേതനായ സാജു അറക്കകണ്ടത്തിൽ പയപ്പാർ.
Author: Web Editor
മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമം
മേലുകാവ്: മേലുകാവ് ഹെൻട്രി ബേക്കർ കോളേജിൽ 2026 ജനുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 4 മണിവരെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമവും മരണമടഞ്ഞവരെ അനുസ്മരിക്കലും കോളേജിൻറ തുടക്കം മുതലുള്ള ഏഴു ബാച്ചുകളുടെ മെഗാ പൂർവ്വ വിദ്യാർത്ഥി സംഗമമാണ് നടക്കുന്നത്. 1981-83, 1982- 84, 1983-85,1984-86, 1985-87,1986-88,1987-89 എന്നീ ഏഴു ബാച്ചുകളുടെ പൂർവ്വ വിദ്യാർത്ഥി സംഗമവും മരണമടഞ്ഞവരെ അനുസ്മരിക്കലുമാണ് നടക്കുന്നത്. പരിപാടിയുടെ ഉദ്ഘാടനം 2026 ജനുവരി മാസം രണ്ടാം തീയതി വെള്ളിയാഴ്ച Read More…
വിശ്വാസത്തിൻ്റെ തലത്തിലേക്കുള്ള വളർച്ചയാണ് ക്രിസ്തീയ ജീവിതത്തിൻ്റെ അടിസ്ഥാനം: മോൺ.സെബാസ്റ്റ്യൻ വേത്താനത്ത്
പാലാ: പ്രതിസന്ധികളെ മറികടന്ന് വിശ്വാസത്തിൻ്റെ ഉന്നതമായ തലത്തിലേക്ക് വളരുന്നതിലാണ് ക്രിസ്തീയ ജീവിതത്തിൻ്റെ കാതൽ അടങ്ങിയിരിക്കുന്നതെന്ന് മോൺ. സെബാസ്റ്റ്യൻ വേത്താനത്ത് വ്യക്തമാക്കി. പാലാ രൂപത 43-ാമത് ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തിൽ വിശുദ്ധ കുർബ്ബാന മദ്ധ്യേ സന്ദേശം നൽകുകയായിരുന്നു വികാരി ജനറൽ. ഭയത്തിന് അടിമപ്പെടാതെ ദൈവത്തിൽ പൂർണ്ണമായി ശരണപ്പെടുന്നതാണ് വിശ്വാസത്തിൻ്റെ അടിസ്ഥാനം. വിശുദ്ധ യൗസേപ്പിൻ്റെ മാതൃക ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിൻ്റെ വാക്കുകൾ. നിശബ്ദതയുടെ വിശുദ്ധനായ യൗസേപ്പിനെപ്പോലെ, ദൈവത്വത്തിൻ്റെ അടിസ്ഥാനമായ കാരുണ്യം സഹജീവികളിൽ പങ്കുവെച്ച് നാമോരോരുത്തരും നീതിമാന്മാരായി ജീവിക്കാൻ ശ്രദ്ധിക്കണം. വിശുദ്ധ Read More…
കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം ഒരു ക്രൈസ്തവൻ്റെ ജീവിതം :ഫാ. ഡൊമിനിക് വാളമ്മനാൽ
പാലാ :ഓരോ ക്രിസ്ത്യാനിയുടെയും ആത്മീയ ജീവിതം കർത്താവിൻ്റെ ബലിപീഠത്തിൽ കേന്ദ്രീകൃതമായിരിക്കണം. സഭയുടെ പരമമായ നിധിയായ വിശുദ്ധ കുർബ്ബാന, കാൽവരിയിലെ ബലിയുടെ പുനരവതരണമാണ്. അതിനാൽ ബലിയർപ്പണത്തെ കൃത്യമായ ആത്മീയ ഒരുക്കത്തോടെയും പ്രാർത്ഥനയോടെയും സമീപിക്കണം. ദൈവത്തോടുള്ള അനുസരണവും സഹോദരങ്ങളോടുള്ള സമ്പൂർണ്ണ ക്ഷമയും ഈ ആരാധനയുടെ അവിഭാജ്യ ഘടകങ്ങളാണ്. ഒരുക്കമില്ലാത്ത പങ്കാളിത്തം ബലിപീഠത്തോടുള്ള ഗുരുതരമായ അനാദരവാണെന്നും ഡൊമനിക്കച്ചൻ പറഞ്ഞു. 43 മത് പാലാ രൂപത ബൈബിൾ കൺവെൻഷൻ്റെ മൂന്നാം ദിനത്തെ വചനശുശ്രൂഷ മധ്യേ ഡൊമിനിക് അച്ചൻ ഉദ്ബോധിപ്പിച്ചു. “കർത്താവാണ് ദൈവം” എന്ന് Read More…
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 – 2030) സത്യപ്രതിജ്ഞ ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയുടെ (2025 – 2030) സത്യപ്രതിജ്ഞ ചടങ്ങ് ഇന്ന് (ഞായർ) രാവിലെ 10.00 മണിക്ക് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തപ്പെട്ടു. വരണാധികാരി ശ്രീ. സാജു ജേക്കബ്, (ജില്ലാ പട്ടികജാതി വികസന ഓഫീസർ, കോട്ടയം) തെരെഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളിൽ ഏറ്റവും മുതിർന്ന അംഗമായ ശ്രീ. പ്രേംജി.ആർ (12 തലപ്പലം) ന് സത്യവാചകം ചൊല്ലിക്കൊടുത്തു. തുടർന്ന് മറ്റ് അംഗങ്ങളായ ശ്രീ.ജോയി സ്കറിയ (01 – മേലുകാവ് ), ശ്രീ.സ്റ്റാൻലി മാണി (02-മൂന്നിലവ്), ശ്രീമതി.സോളി ഷാജി Read More…
അൽമനാർ പബ്ലിക് സ്കൂൾ വാർഷികം 23 ന്
ഈരാറ്റുപേട്ട: അൽ മനാർ പബ്ലിക് സ്‌കൂൾ 38-ാം വാർഷികാഘോഷം ‘മെഹ്‌ഫിലെ മനാർ 2k25’ ചൊവ്വാഴ്ച രാവിലെ ഒമ്പതു മുതൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കും. സ്‌കൂൾ അങ്കണത്തിൽ പി.ടി.എ പ്രസിഡന്റ് ഷാനവാസ് പാലയംപറമ്പിൽ പതാക ഉയർത്തും. വൈകുന്നേരം 6.30 ന് പിന്നണി ഗായകൻ അൻസാർ ഇസ്മായിൽ കലാപരിപാടികൾ ഉദ്ഘാടനം ചെയ്യും. ഐ.ജി.ടി ട്രസ്റ്റ് ചെയർമാൻ എ.എം. അബ്ദുസമദ് അധ്യക്ഷത വഹിക്കും.
കരിനിലം-പശ്ചിമ റോഡ് നിർമ്മാണം ആരംഭിച്ചു
മുണ്ടക്കയം : കോരുത്തോട്, മുണ്ടക്കയം ഗ്രാമപഞ്ചായത്തുകളിലെ 6 വാർഡുകളിലൂടെ കടന്നുപോകുന്ന കരിനിലം- പശ്ചിമ -കുഴിമാവ് റോഡ് 1.25 കോടി രൂപ വിനിയോഗിച്ച് റീ ടാറിങ് ആരംഭിച്ചു. റീ ടാറിങ് പ്രവർത്തികൾ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ സന്ദർശിച്ച് വിലയിരുത്തി. മുൻപ് റോഡ് ഏറെ തകർന്നതിനെ തുടർന്ന് ജനങ്ങൾ വലിയ പ്രതിഷേധത്തിലായിരുന്നു.വിവിധ പ്രകാരങ്ങളിലുള്ള സമരമാർഗ്ഗങ്ങളും അരങ്ങേറിയിരുന്നു. റോഡ് പുനരുദ്ധാരണത്തിനായി നേരത്തെ ഒരു കോടി രൂപ അനുവദിച്ചിരുന്നു എങ്കിലും പ്രവർത്തി ആരംഭിച്ച ശേഷം കരാറുകാരൻ പണി ഉപേക്ഷിച്ച് പോയിരുന്നു. തുടർന്ന് Read More…
പാലാ രൂപത എസ്എംവൈഎം പ്രവർത്തകരായ ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി
പാലാ : പാലാ രൂപത എസ്എംവൈഎം ന്റെ ആഭിമുഖ്യത്തിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ വിജയം നേടിയ സംഘടനാ പ്രവർത്തകർക്ക് സ്വീകരണം നൽകി. തദ്ദേശ തെരഞ്ഞെടുപ്പിൽ ജനവിധി തേടിയ ഒമ്പത് സംഘടനാ പ്രവർത്തകരിൽ എട്ടുപേരും വിജയിച്ചിരുന്നു. കോട്ടയം ജില്ലാ പഞ്ചായത്ത് കടുത്തുരുത്തി ഡിവിഷനിൽ നിന്ന് വിജയിച്ച ആൻ മരിയ ജോർജ്, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് കടത്തൂക്കടവ് ഡിവിഷനിൽ നിന്ന് വിജയിച്ച ആൻമരിയ അമൽ, മീനച്ചിൽ ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച അഞ്ജന തെരേസ് മാത്യു, രാമപുരം ഗ്രാമപഞ്ചായത്തിൽ നിന്ന് വിജയിച്ച ആൻസ്മരിയ Read More…
ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ആഘോഷമായ ക്രിസ്തുമസ് കരോൾ റാലി
വെള്ളികുളം: ക്രിസ്തുമസിനായി നാടും നഗരവും ഒരുങ്ങി കഴിഞ്ഞു. ക്രിസ്തുമസ് വരവറിയിച്ച് വെള്ളിക്കുളത്ത് ഇടവകയിലെ വിവിധ ഭക്ത സംഘടനകളുടെ ആഭിമുഖ്യത്തിൽ ആഘോഷമായ കരോൾറാലി നടത്തപ്പെട്ടു. വാർഡുകൾ കേന്ദ്രീകരിച്ചുള്ള കരോൾ റാലി വർണ്ണശമ്പളവും ആഘോഷവും ആയിരുന്നു.നാടിനു ഉത്സവപ്രതീതിയും ആവേശവും ജനിപ്പിച്ച പരിപാടിയായിരുന്നു ക്രിസ്തുമസ് കരോൾ .ജാതി-മത വ്യത്യാസമില്ലാതെ എല്ലാ മതസ്ഥരും കരോൾ പരിപാടിയിൽ പങ്കെടുത്തു. കരോൾ റാലി, ക്രിസ്തുമസ് സന്ദേശം, കരോൾ ഗാനം, കരോൾ ഡാൻസ്, ചെയിൻ സോങ്ങ്, പ്രാർത്ഥന, കേക്ക് മുറിക്കൽ,മധുരപലഹാര വിതരണം, എന്നിവ നടത്തപ്പെട്ടു.വികാരി ഫാ. സ്കറിയ Read More…
ടൂറിസം സർക്യൂട്ട് പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചു : അഡ്വ.ഷോൺ ജോർജ്
കോട്ടയത്തിന്റെ കിഴക്കൻ മലയോര മേഖലയിലെ മുഴുവൻ ടൂറിസ്റ്റ് കേന്ദ്രങ്ങളെയും കോർത്തിണക്കി കോട്ടയം ഈസ്റ്റ് ടൂറിസം സർക്യൂട്ട് പ്രാഥമിക പഠന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചതായി കോട്ടയം ജില്ല പഞ്ചായത്ത് മെമ്പറും ബിജെപി സംസ്ഥാന ഉപാധ്യക്ഷനുമായ അഡ്വ ഷോൺ ജോർജ് അറിയിച്ചു. റിപ്പോർട്ട് കേന്ദ്ര ടൂറിസം സഹമന്ത്രി ശ്രീ.സുരേഷ് ഗോപിക്കും, സംസ്ഥാനസർക്കാരിനും, സംസ്ഥാന ടൂറിസം ഡിപ്പാർട്ട്മെന്റിനുമാണ് സമർപ്പിച്ചത്. മീനച്ചിൽ താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ വെള്ളച്ചാട്ടങ്ങൾ ഉൾപ്പെടെ 40 കിലോമീറ്റർ ഉള്ളിൽ 22 ടൂറിസം കേന്ദ്രങ്ങളുടെ വികസനമാണ് ഈ പദ്ധതി Read More…











