Erattupetta

ആവേശം വാനോളം ഉയർത്തി അരുവിത്തുറ വോളി

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജസ്സ് കോളേജിൽ തിങ്കളാഴ്ച്ച അരംഭിച്ച അരുവിത്തുറ വോളിയുടെ രണ്ടാം ദിനത്തിൽ മൽസര ആവേശം വാനോളം ഉയർന്നു. ടൂർണമെന്റിൽ വോളിബോൾ ഫെഡറേഷൻ ഓഫ് ഇന്ത്യ ജോയിന്റ് സെക്കട്ടറി ചാർളി ജേക്കബ്ബ് ഇരാറ്റുപേട്ട സി.ഐ ബാബു സെബാസ്‌റ്റ്യൻ, തിടനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിജി ജോർജ് വെള്ളൂക്കുന്നേൽ, എന്നിവർ വിശിഷ്ടാഥിതികകളായിരുന്നു.

നിലവിൽ പാലാ അൽഫോൻസാ കോളേജ് അലുവാ സെന്റ് സേവ്യേഴ്സ്സ് കോളേജിനേയും അരുവിത്തുറ സെന്റ് ജോർജ് കോലഞ്ചേരി സെന്റ് തോമസ് കോളേജിനേയും ,ബി.പി.സി പിറവം കോട്ടയം സി.എം.എസ്സ് കോളേജിനേയും തേവര എസ്സ്.എച്ച് കോളേജ് സെന്റ് സ്‌റ്റീഫൻസ്സ് കോളേജ് പത്തനാപുരത്തേയും പരാജയപ്പെടുത്തി. ടൂർണമെന്റിന്റെ സെമി ഫൈനൽ മത്സരങ്ങൾ ബുധനാഴ്ച നടക്കും.

Leave a Reply

Your email address will not be published.