Aruvithura

പരിസ്ഥിതിദിനം അവിസ്മരണീയമാക്കി അരുവിത്തുറ സെന്റ് മേരീസ്

അരുവിത്തുറ: സെന്റ്.മേരീസ് എൽ.പി.സ്കൂൾ അരുവിത്തുറയിൽ ജൂൺ 5. പരിസ്ഥിതി ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന അസംബ്ലിയിൽ കുട്ടികൾക്ക് പ്രതിജ്ഞ ചൊല്ലി ക്കൊടുത്തു. പരിസ്ഥിതിദിനവുമായി ബന്ധപ്പെട്ട വിവിധ പരിപാടികൾ നടത്തപ്പെട്ടു.

ഹെഡ് മിസ്ട്രസ് ശ്രീമതി ഡെയ്സി മാത്യു പരിസ്ഥിതിദിന സന്ദേശം നല്കി. ഈരാറ്റുപേട്ട കൃഷിഭവൻ അസി. ഓഫീസറുടെ നേതൃത്വത്തിൽ അസി. സ്കൂൾ മാനേജർ ഫാ.ജോയൽ കുഴിവേലിത്തടത്തിൽ, മുൻസിപ്പൽ കൗൺസിലർ ശ്രീമതി ലീന ജയിംസ്, സക്ഷമ സംഘടന പ്രസിഡന്റ് ശ്രീമതി അനു സുഭാഷ് എന്നിവർ സ്കൂളിൽ ഫലവൃക്ഷത്തൈകൾ നട്ടു.

അരുവിത്തുറ സെന്റ് ജോർജ് കോളേജ് ഫിസിക്സ് വിഭാഗം അധ്യാപകരും സ്കൂളിലെത്തി കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നല്കുകയും നാലാം ക്ലാസിലെ കുട്ടികൾക്ക് പേപ്പർ പേനയും മധുരപലഹാരവും വിതരണം ചെയ്യുകയും ചെയ്തു. കൂടാതെ കുട്ടികൾക്കായി പോസ്‌റ്റർ നിർമ്മാണം, ക്വിസ് തുടങ്ങിയ മത്സരങ്ങളും നടത്തപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *