Aruvithura

ശാസ്ത്ര ജനകീയവൽകരണ സമ്പർക്ക പരിപാടിയുമായി അരുവിത്തുറ കോളജിലെ വിദ്യാർഥികൾ

അരുവിത്തുറ: ശാസ്ത്ര ജനകീയവൽക്കരണ സമ്പർക്ക പരിപാടിയുമായി അരുവിത്തുറ സെന്റ് ജോർജസ് കോളജിലെ കെമിസ്ടി വിഭാഗം വിദ്യാർഥികൾ. പരിപാടിയുടെ ഭാഗമായി പൂഞ്ഞാർ സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർഥികളുമായി സമ്പർക്ക സെമിനാർ നടത്തി.

‘ന്യൂക്ലിയർ എനർജിയുടെ ഗുണദോഷങ്ങൾ’ എന്ന വിഷയത്തിൽ പിജി വിദ്യാർഥികളായ വർഷ, ദേവു, ഭാവന എന്നിവർ സംവദിച്ചു. പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ പ്രിൻസിപ്പൽ വിൽസൺ, അരുവിത്തുറ സെന്റ് ജോർജ് കോളജ് കെമിസ്ട്രി വിഭാഗം മേധാവി ഡോ. ഗ്യാബിൾ ജോർജ്, പ്രോഗ്രാം കോർഡിനേറ്റർ ഡോ. നിഹിത ലിൻസൺ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *