വലവൂർ : കണ്ണൻ (വിപിൻ 37)കരൂക്കര നിര്യാതനായി. ശനിയാഴ്ച പനയ്ക്കപ്പാലത്ത് ബസും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ കണ്ണന് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിത്സയിലിരിക്കെയാണ് മരണം. സംസ്കാരം ഇന്ന് 3 മണിക്ക് വീട്ടുവളപ്പിൽ. പിതാവ് : പരേതനായ വാസുദേവൻ നായർ.മാതാവ് :പുഷ്പ കുമാരി, ഭാര്യ :അശ്വതി പോളക്കൽ പോണാട്, മക്കൾ : ദുർഗ, ധ്രുവ്.
ഇടപ്പാടി: ഓമ്പള്ളിൽ മേരി മാത്യു (70) അന്തരിച്ചു. സംസ്കാരം നാളെ 3ന് വസതിയിൽ ശുശ്രൂഷയ്ക്ക് ശേഷം ഇടപ്പാടി സെന്റ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. രാമപുരം തൊണ്ണങ്കുഴിയിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ മാത്യു തോമസ്. മക്കൾ: ബെന്നി, ബെറ്റി, ബീന. മരുമക്കൾ: ജൂലി കുന്നത്തുമാക്കൽ (കാഞ്ഞിരമറ്റം), ജോമി നെല്ലിത്താനത് (ഇടവെട്ടി), ജിന്റോ നന്തികാട്ടുപടവിൽ (മരങ്ങാട്ടുപിള്ളി).
പാതാമ്പുഴ: മണ്ണിപ്പാക്കൽ പരേതനായ രവീന്ദ്രൻ നായരുടെ ഭാര്യ ദേവകിയമ്മ (ചെല്ലമ്മ 82) നിര്യാതനായി. സംസ്കാരം ഇന്ന് (31-05-25, ശനി) 3.30 ന് ആരംഭിച്ച് 4 മണിക്ക് കണിയാറപറയിലുള്ള വീട്ടുവളപ്പിൽ. പരേത പാതാമ്പുഴ മേലേട്ട് കുടുംബാംഗം. മക്കൾ: പ്രസന്നകുമാർ (ബാബു) (കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് പൂഞ്ഞാർ തെക്കേക്കര യൂണിറ്റ് സെക്രട്ടറി, സി.പി.ഐ.എം പാതാമ്പുഴ ബ്രാഞ്ച് അംഗം), ഉഷാദേവി മരുമക്കൾ: സുഭദ്രാമ്മ (എടാട്ട് പാതാമ്പുഴ), പരേതനായ ബാലചന്ദ്രൻ നായർ (പാറ്റിക്കൽ പാതാമ്പുഴ).