പാലാ: മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിലിൻ്റെ ആഭിമുഖ്യത്തിൽ പാലാ ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിൽ സംഘടിപ്പിച്ച സർഗ്ഗോൽത്സവം – 2022-23 പാലാ മുനിസിപ്പൽ ചെയർപേഴ്സൺ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി കൗൺസിൽ താലൂക്ക് പ്രസിഡൻ്റ് ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു. കോട്ടയം ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് ബാബു കെ ജോർജ് മുഖ്യപ്രഭാഷണം നടത്തി.

അഡ്വ സണ്ണി ഡേവിഡ്, സി കെ ഉണ്ണി കൃഷ്ണൻ, ജോൺസൺ ജോസഫ്, ജോൺ കെ ജെ, അഡ്വ ഗോപീകൃഷ്ണ, കെ ആർ പ്രഭാകരൻപിള്ള, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി റോയി ഫ്രാൻസിസ്, കെ ആർ മോഹനൻ, കെ എസ് രാജു എന്നിവർ പ്രസംഗിച്ചു.
വിവിധ മത്സരങ്ങളിൽ ഒന്നാംസ്ഥാനം നേടിയ ലൈബ്രറിക്ക് വി കെ കുമാരകൈമൾ സ്മാരക എവർറോളിംഗ് ട്രോഫിയും, രണ്ടാം സ്ഥാനം നേടിയ ലൈബ്രറിക്ക് ഇ എം തോമസ് ഈറ്റത്തോട് സ്മാരക ട്രോഫിയും സമ്മാനിച്ചു.
കാവ്യാലാപനം, ചലച്ചിത്രഗാനം, നാടൻപാട്ട്, പ്രസംഗം, ആസ്വാദനകുറിപ്പ്, ഉപന്യാസം, കഥാരചന, കവിതാരചന, മോണോആക്ട്, ചിത്രീകരണം, കാർട്ടൂൺ എന്നീ വിഭാഗങ്ങളിലായിരുന്നു മത്സരങ്ങൾ സംഘടിപ്പിച്ചത്.
സമാപന സമ്മേളനം ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോൺസൺ പുളിക്കീൽ ഉദ്ഘാടനം ചെയ്തു. ഡോ സിന്ധുമോൾ ജേക്കബ് അധ്യക്ഷത വഹിച്ചു.
ഫോട്ടോ അടിക്കുറിപ്പ്
മീനച്ചിൽ താലൂക്ക് ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സർഗ്ഗോൽത്സവം പാലാ നഗരസഭാധ്യക്ഷ ജോസിൻ ബിനോ ഉദ്ഘാടനം ചെയ്യുന്നു. ഡോ സിന്ധുമോൾ ജേക്കബ്, റോയി ഫ്രാൻസീസ്, ബാബു കെ ജോർജ് തുടങ്ങിയവർ സമീപം