വെള്ളികുളം: ചെറുപുഷ്പ മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ അൽഫോൻസാമ്മ അനുസ്മരണ സമ്മേളനവും വൈസ് ഡയറക്ടേഴ്സിനെ ആദരിക്കൽ ചടങ്ങും നടത്തപ്പെട്ടു.ബോബി ജിബി തോട്ടപ്പള്ളിൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു.
ജിയാ .ജി . എലിസബത്ത് വളയത്തിൽ ആമുഖപ്രഭാഷണം നടത്തി. ഫാ.സ്കറിയ വേകത്താനം അനുഗ്രഹപ്രഭാഷണം നടത്തി. ജെന്നാ. ജി. വളയത്തിൽ അൽഫോൻസാ അനുസ്മരണ സന്ദേശം പങ്കുവെച്ചു. അൽഫോൻസിയൻ ക്വിസ് മത്സരം നടത്തി വിജയികൾക്ക് സമ്മാനം നൽകി.അൽഫോൻസാ നാമധാരികളെ സമ്മേളനത്തിൽ ആദരിച്ചു.സമ്മേളനത്തിൽ ശാഖാ വൈസ് ഡയറക്ടർ സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്തിനെ ആദരിച്ചു.
ആൽബിൻ സാജൻ തോട്ടപ്പള്ളിൽ. സിസ്റ്റർ ദിവ്യാ എലിസബത്ത് കീലത്ത് സി.എം.സി.തുടങ്ങിയവർ പ്രസംഗിച്ചു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സമ്മേളനത്തിൽ എല്ലാവർക്കും മധുര പലഹാരം വിതരണം ചെയ്തു.
മരീനാ ജോമി കടപ്ലാക്കൽ, സാന്ദ്രാ മാത്യു ആനക്കല്ലുങ്കൽ, ടിനു എൽസാ ബേബി മുണ്ടാട്ടു ചുണ്ടയിൽ, ജിയാ ജി .എലിസബത്ത് വളയത്തിൽ, റസോണ റെജി ചെരുവിൽ, സ്റ്റെഫി ജോസ് മൈലാടൂർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.





