മാനത്തൂർ: കെപിസിസി ജനറൽ സെക്രട്ടറിയും കോട്ടയം ഡിസിസി മുൻ പ്രസിഡന്റുമായ അഡ്വ. ടോമി കല്ലാനിയുടെ മാതാവ് അച്ചാമ്മ ജോസഫ് (88) നിര്യാതയായി. പരേതനായ കല്ലാനിക്കവയലിൽ കെ.എസ്. ജോസഫിന്റെ (അപ്പച്ചൻ) ഭാര്യയാണ്. പരേത കടനാട് തച്ചാംപുറം കുടുംബാംഗമാണ്.
സംസ്കാരം ഇന്ന് (ഏപ്രിൽ 16, വ്യാഴം) വൈകുന്നേരം നാല് മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം മാനത്തൂർ സെന്റ് മേരീസ് പള്ളിയിലെ കുടുംബകല്ലറയിൽ നടക്കും.
മക്കൾ: അഡ്വ. ടോമി കല്ലാനി (കെ.പി.സി.സി ജനറൽ സെക്രട്ടറി, വത്സ തോമസ് (വാഴക്കുളം), ബെന്നി ജോസഫ് (പിഴക്), ഷേർലി ജെയിംസ് (മൈലക്കൊമ്പ്), സാജു ജോസഫ് (പിഴക്).
മരുമക്കൾ: ജെയ്നി പുളിക്കൽ (മുണ്ടക്കയം), ജോസ് തോമസ് പെരിയക്കോട്ടിൽ (വാഴക്കുളം), ഷൈനി ബെന്നി വേരുങ്കൽ (തട്ടക്കുഴ), ജയിംസ് ചാക്കോ വഴുതലക്കാട്ട് (മൈലക്കൊമ്പ്), ലിസ സാജു മോനിപ്പള്ളിൽ (ഇടമറുക്).





