Bharananganam

സീപ് ഇൻ്റർ സ്കൂൾ സൂപ്പർ ലീഗ് ഫുട്ബോൾ സീസൺ 2

പാലാ:പാലാ രൂപത കോർപ്പറേറ്റ് എഡ്യൂക്കേഷണൽ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളിൽ പാലാ സെൻ്റ് തോമസ് കോളേജിന്റെ ആഭിമുഖ്യത്തിൽ ഫെഡറൽ ബാങ്ക് സഹകരണത്തോടെ സി. ഇ .എ . പി . സൂപ്പർ ഇന്റർ സ്കൂൾ ഫുട്ബോൾ ലീഗ് സംഘടിപ്പിക്കുന്നു. ലീഗിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നരയ്ക്ക് ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂളിൽ ശ്രീ. ജോസ് കെ .മാണി എംപി നിർവഹിക്കും.

പാലാ കോർപ്പറേറ്റ് എജ്യുക്കേഷണൽ ഏജൻസി സെക്രട്ടറി റവ .ഫാ. ജോർജ് പുല്ലു കാലായിൽ മുഖ്യപ്രഭാഷണം നടത്തുന്ന യോഗത്തിൽ സ്കൂൾ മാനേജർ റവ. ഫാ.സഖറിയാസ്‌ ആട്ടപ്പാട്ട് അധ്യക്ഷത വഹിക്കും. സ്കൂൾ പ്രിൻസിപ്പൽ ശ്രീ ജോബി സെബാസ്റ്റ്യൻ, ഹെഡ്മാസ്റ്റർ ശ്രീ ബെന്നിച്ചൻ പി.ഐ, പഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി സുധ ഷാജി, പി.ടി.എ പ്രസിഡൻ്റ് ശ്രീ.ജോസ് ജെ തയ്യിൽ, സ്റ്റാഫ് സെക്രട്ടറി ശ്രീ. റോബിൻ പോൾ തുടങ്ങിയവർ പ്രസംഗിക്കും.

പാലാ കോർപ്പറേറ്റ് എഡ്യൂക്കേഷൻ ഏജൻസിയുടെ കീഴിലുള്ള സ്കൂളുകളെ രണ്ട് സോണുകളായി തിരിച്ച് നോക്കൗട്ട് മത്സരങ്ങൾ നടത്തി. അതിൽ നിന്ന് യോഗ്യത നേടിയ എട്ട് ടീമുകൾ പരസ്പരം ഹോം — എവേ ക്രമത്തിൽ രണ്ട് തവണ വീതം ലീഗ് റൗണ്ടിൽ ഏറ്റുമുട്ടും.

ഭരണങ്ങാനം സെൻ്റ് മേരീസ് ഹയർസെക്കൻഡറി സ്കൂൾ, പാലാ സെൻ്റ് തോമസ് ഹയർ സെക്കന്ററി സ്കൂൾ, അറക്കുളം സെൻ്റ് മേരിസ് ഹയർ സെക്കൻഡറി സ്കൂൾ, രാമപുരം സെൻ്റ് അഗസ്റ്റ്യൻ ഹയർ സെക്കൻഡറി സ്കൂൾ, കാഞ്ഞിരത്താനം സെൻ്റ് ജോൺസ് ഹൈസ്കൂൾ, വടകര എൽ എഫ് ഹൈസ്കൂൾ, വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ,കൂട്ടിക്കൽ സെൻ്റ് ജോർജ് ഹൈസ്കൂൾ ടീമുകളാണ് ലീഗ് റൗണ്ടിലേക്ക് യോഗ്യത നേടിയത്.

Leave a Reply

Your email address will not be published. Required fields are marked *