Crime

ഈരാറ്റുപേട്ടയിൽ വൻ രാസ ലഹരി വേട്ട; ഏകദേശം 100 ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേർ പിടിയിൽ

ഈരാറ്റുപേട്ട : ഇന്നലെ (24/11/26) വൈകുന്നേരം 3.30 മണിയോടെ നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ടുപേരെ ഈരാറ്റുപേട്ട പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് ഡാൻസാഫ് (DANSAF) ടീമും ഡിവൈഎസ്പിയുടെ തൂഫാൻ ടീമും ചേർന്ന് നടത്തിയ പരിശോധനയിൽ പിടികൂടി.

ഈരാറ്റുപേട്ട നടക്കൽ കോസ്‌വേ റോഡ് ഭാഗത്തുനിന്നാണ് ഏകദേശം 100 ഗ്രാം എം.ഡി.എം.എയുമായി പ്രതികളെ പിടികൂടിയത്. ഈരാറ്റുപേട്ട നടയ്ക്കൽ സ്വദേശിയായ ഹഫീസ് (28), പൂഞ്ഞാർ തെക്കേക്കര മയാലിൽ വീട്ടിൽ ഷിജോ ജോസഫ് (42) എന്നിവരാണ് പിടിയിലായത്. പ്രതികളെ തുടർനടപടികൾക്കുശേഷം കോടതിയിൽ ഹാജരാക്കും.

Leave a Reply

Your email address will not be published. Required fields are marked *