pravithanam

പ്രവിത്താനം സെന്റ് മൈക്കിൾസിൽ ‘ടെക് ക്വസ്റ്റ് ‘ സീസൺ 3

പ്രവിത്താനം: സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെയും,ക്വിസ് ക്ലബ്ബിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിവരുന്ന ‘ടെക് ക്വസ്റ്റ്’ സീസൺ 3- അഖില കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ഒക്ടോബർ 23 വെള്ളിയാഴ്ച നടക്കുന്നു. യു.പി., ഹൈസ്കൂൾ വിഭാഗങ്ങളിലായി നടത്തുന്ന മത്സരത്തിന്റെ ഉദ്ഘാടനം രാവിലെ 9. 30 ന് സെന്റ് അഗസ്റ്റിൻ പാസ്റ്ററൽ സെന്ററിൽ സ്കൂൾ മാനേജർ വെരി റവ. ഫാ.ജോർജ് വേളൂപറമ്പിൽ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തിൽ വച്ച് ജോസ് കെ. മാണി എം.പി. നിർവഹിക്കും.

ഇരുവിഭാഗങ്ങളിലും ഒന്ന്,രണ്ട്, മൂന്ന്,നാല് സ്ഥാനങ്ങൾ കരസ്ഥമാക്കുന്ന ടീമുകൾക്ക് യഥാക്രമം 5000, 3000,2000,1000 രൂപ വീതം ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നു. കൂടാതെ 5 മുതൽ 10 വരെ സ്ഥാനങ്ങളിൽ എത്തുന്ന ഇരുവിഭാഗങ്ങളിലെയും ടീമുകൾക്ക് പ്രോത്സാഹന സമ്മാനമായി 500 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും നൽകുന്നു.

ഒക്ടോബർ 20ന് രജിസ്ട്രേഷൻ അവസാനിക്കുന്ന ക്വിസ് മത്സരത്തിന്റെ വിശദവിവരങ്ങൾക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് : 9496 500 280, 9048 521 125, 8129 606 503

Leave a Reply

Your email address will not be published. Required fields are marked *