തീക്കോയി ഗ്രാമ പഞ്ചായത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ വഴി വിളക്കുകൾ കഴിഞ്ഞ ഒരു വർഷമായി പ്രകാശിക്കുന്നില്ല . കഴിഞ്ഞ യു.ഡി.എഫ് ഭരണസമതിയുടെ കാലത്ത് സ്ഥാപിച്ച 2500 സ്ട്രീറ്റ് ലൈറ്റുകൾ ,4 ഹൈമാസ്റ്റ് ,12 മിനി മാസ്റ്റ് എന്നിവയിൽ ഭൂരിഭാഗവും പ്രകാശിക്കുന്നില്ല. വർഷത്തിൽ കുറഞ്ഞത് 2 തവണ മെയിൻ്റനൻസ് ജോലികൾ നടന്നുവന്നിരുന്നതാണ്.
എന്നാൽ പുതിയ എൽ.ഡി.എഫ് ഭരണസമതി അധികാരത്തിൽ വന്നതിന് ശേഷം മെയിൻ്റനൻസ് ജോലികൾ കൃത്യമായി നടക്കാത്തതിനാൽ ഗ്രാമപഞ്ചായത്ത് മുഴുവൻ ഇരുട്ടിലായിരിക്കുന്നു. ഗ്രാമ പഞ്ചായത്തിൻ്റെ ടൂറിസ്റ്റ് പ്രദേശങ്ങൾ ഉൾപ്പെടെമാലിന്യങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുന്നു. മാലിന്യങ്ങൾ നീക്കം ചെയ്യുന്നതിൽ വലിയ അലംഭാവമാണ് ഭരണസമതി കാണിക്കുന്നത്. വഴിവിളക്കുകൾ, മാലിന്യപ്രൾനങ്ങൾ മറ്റ് വികസന പ്രവർത്തനങ്ങൾ തുടങ്ങിയ ജനകീയ പ്രശനങ്ങളിൽ ഭരണസമതിയുടെ കെടുകാര്യസ്ഥതയും ഭരണ പരാജയവുമാണ് കാണിക്കുന്നതെന്ന് തീക്കോയി യു . ഡി . എഫ് മണ്ഡലം കമ്മിറ്റി ആരോപിച്ചു.
ഈ വിഷയങ്ങൾക്ക് അടിയന്തിര പരിഹാരം ഉണ്ടായിലെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് യു.ഡി. എഫ് . തീക്കോയി മണ്ഡലം കമ്മറ്റി ഭാരവാഹികളായ ഹരി മണ്ണു മഠം , പയസ് കവളംമാക്കൽ, ജോയി പൊട്ടനാനിയിൽ എന്നിവർ അറിയിച്ചു .





