General

വെള്ളികുളം മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യ അനുസ്മരണം നടത്തി

വെള്ളികുളം: മിഷൻ ലീഗ് വെള്ളികുളം ശാഖയുടെ ആഭിമുഖ്യത്തിൽ വിശുദ്ധ കൊച്ചുത്രേസ്യാ അനുസ്മരണവും മിഷൻ ലീഗിൻ്റെ 80-ാം സ്ഥാപകദിനാഘോഷവും വെള്ളികുളം സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു.ടിനു എൽസ ബേബി മുണ്ടാട്ടു ചുണ്ടയിൽ മീറ്റിങ്ങിൽ അധ്യക്ഷത വഹിച്ചു.

ജോമോൻ കടപ്ളാക്കൽ ആമുഖപ്രഭാഷണം നടത്തി.ഡയറക്ടർ ഫാ. സ്കറിയ വേകുത്താനം അനുഗ്രഹം പ്രഭാഷണം നടത്തി. അന്ന മരിയ ബിബി ഇളംതുരുത്തിയിൽ അനുസ്മരണ സന്ദേശം നൽകി.ബ്ലൂ ഹൗസിന്റെ നേതൃത്വത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.

മരീനാജോമി കടപ്ലാക്കൽ, ആൽബിൻ സാജൻ തോട്ടപ്പള്ളിൽ, സാന്ദ്ര മാത്യു കൊച്ചുപറമ്പിൽ, അൽഫോൻസാ, തയ്യിൽ, ബോബി ജിബി തോട്ടപ്പള്ളിൽ, ജിയാ എലിസബത്ത് വളയത്തിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *