General

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്

ക്രിസ്തുവിന്‍റെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച റെജി ലൂക്കോസിനെതിരെ പ്രതികരണവുമായി അഡ്വ.ഷോൺ ജോർജ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഷോൺ ജോർജ് പ്രതികരിച്ചത്.

കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച എന്ന പേരില്‍ ക്രിസ്തുവിന്റെ ചിത്രം മോർഫ് ചെയ്ത് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയായിരുന്നു റെജി ലൂക്കോസ്. സുരേഷ് ഗോപിയുടെ ചിത്രം ക്രിസ്തുവിന്‍റെ ചിത്രമാക്കി അവതരിപ്പിച്ചായിരുന്നു റെജി ലൂക്കോസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്.

‘ ഒരു കൃസംഘി ഭവനത്തിലെ പുതിയ കാഴ്ച, സുയേശു ഈ കുടുംബത്തിന്‍റെ നാഥൻ’ എന്ന കുറിപ്പോടെയായിരുന്നു റെജി ലൂക്കോസ് ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. ക്രിസ്തുവിന്റെ മുഖവുമായി സുരേഷ് ഗോപിയുടെ മുഖം ചേർത്ത ചിത്രമാണ് തൃശ്ശൂരിലെ ബിജെപി വിജയത്തെക്കുറിച്ച് ഫെയ്സ്ബുക് പോസ്റ്റ് ഇടാൻ റെജി ലൂക്കോസ് ഉപയോഗിച്ചത്. സംഭവം വിവാദമായതോടെ റെജി ലൂക്കോസ് പോസ്റ്റ് നീക്കം ചെയ്തിരുന്നു.

ഷോൺ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം ചുവടെ :

സി പി എം നേതാവ് റെജി ലൂക്കോസിന്റേതായി ഈ ഒരു പോസ്റ്റ് കാണുവാനിടയായി . ഒട്ടനവധി അന്തം കമ്മി – സുടാപ്പി പ്രൊഫൈലുകൾ പ്രചരിപ്പിച്ച ഒരു ഫോട്ടോയാണ് . അവരോടെല്ലാമായി എനിക്ക് പറയാനുള്ളത് ചുവടെ ചേർക്കുന്നു.

ഞാൻ എല്ലാകാലവും എന്‍റെ പിതാവിൽ നിന്നും വിപരീതമായി വാക്കുകളിൽ മിതത്വം പാലിക്കുവാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട് . എന്നാൽ ഇത് പോലെയുള്ള തലവഴിത്തരങ്ങൾ കാണുമ്പോൾ ഇവനെയൊക്കെ രണ്ടെണ്ണം പറയാൻ പി സി ജോർജിന്റെ ശൈലി തന്നെ കടമെടുക്കുന്നു. തന്തയ്ക്കു പിറന്നവൻ ആണേൽ മറ്റേതെങ്കിലും സമുദായത്തെ വെച്ചു ഇങ്ങനെ ഒരെണ്ണം പടച്ചു വിട്ടിട് വീട്ടിൽ കിടന്നുറങ്ങാൻ സാധിക്കുവോ എന്ന് നോക്ക്.

ഇവന്റെയൊക്കെ വലിയ നേതാവ് പിണറായി ഇന്ന് വിഭ്രാന്തി പൂണ്ടു ഇടതു സഹയാത്രികനായ കുറിലോസ് പിതാവിനെ വിവരദോഷി എന്ന് വിളിച്ചിരിക്കുന്നു .പണ്ടൊരിക്കൽ നികൃഷ്ട ജീവി പ്രയോഗവും നടത്തിയതും പിണറായി തന്നെ.

ക്രിസ്തിയാനി തന്റേടത്തോടെ ഒരു നിലപാടെടുത്തപ്പോൾ ഇവനൊക്കെ പൊള്ളി . എല്ലാ കാലവും ഇവന്റെയൊക്കെ വൺ സൈഡഡ് മതേതരത്വം പറച്ചിലും , പ്രീണന രാഷ്ട്രീയവും, ബാക്കി ഉള്ളത് വല്ലതും ഉണ്ടെങ്കിൽ വാങ്ങി പഞ്ച പുച്ഛമടക്കി നസ്രാണികൾ നിന്നിരുന്ന കാലമൊക്കെ കഴിഞ്ഞു സഖാവേ.

ഒരു സമുദായത്തിലെ ചെറിയൊരു ശതമാനം വരുന്ന തീവ്രവാദികളെ സുഖിപ്പിക്കുവാൻ ഹമാസ് ഐക്യദാർഢ്യങ്ങളും , ഹൈന്ദവ , ക്രിസ്തവ വിശ്വാസങ്ങളെ ആക്ഷേപിക്കലും, ആക്ഷേപിക്കുന്നവർക്കു പ്രശസ്തി പത്രങ്ങൾ നൽകി ആദരിക്കലും നടത്തിയപ്പോൾ ഒന്നും നിങ്ങൾ വിചാരിച്ചില്ല നസ്രാണികൾ ഇങ്ങനെ ഒരു പണി തരുമെന്ന്.

സുരേഷ് ഗോപിയെ അധിക്ഷേപിക്കാവുന്നതിന്റെ പരമാവധി നിങ്ങൾ അധിക്ഷേപിച്ചു. ആ മനുഷ്യൻ അതേ നാണയത്തിൽ തിരിച്ചടിച്ചില്ല , പക്ഷെ നിങ്ങളുടെ നെഞ്ച് പിളർക്കുന്ന വിജയം കൊണ്ടാണ് നിങ്ങൾക്ക് മറുപടി തന്നത് .ബാലറ്റിലൂടെയുള്ള രണ്ടാം വിമോചന സമരത്തിന്റെ ആരംഭമാണ് തൃശൂരിൽ നടന്നത്. ആ വിജയത്തിൽ ഇ എം എസ്സിനെ വലിച്ചു താഴെയിട്ടവരുടെ പിന് തലമുറയ്ക്ക് വ്യക്തമായ പങ്കുമുണ്ട്. ഇ എം എസിലും വലുതല്ലലോ പിണറായി.

https://www.facebook.com/100044340531900/posts/pfbid02Cf41jjpmueXv5dA88GtJypw2xqgfm1CSAVx5VxwWoWx6HmgcETvWMg8GsqEMNHaNl/

Leave a Reply

Your email address will not be published. Required fields are marked *