Accident

പാലാ പൊൻകുന്നം റോഡിൽ വാഹനാപകടം; സ്കൂട്ടർ യാത്രിക മരിച്ചു

പാലാ ∙ പാലാ പൊൻകുന്നം റോഡിൽ പൂവരണിയിൽ വാഹനാപകടം. സ്കൂട്ടർ യാത്രിക മരിച്ചു. ഉരുളികുന്നം സ്വദേശിനി സുജിത കുമാരി (47) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന മകൻ അതുൽ കൃഷ്ണയ്ക്ക് ഗുരുതരമായി പരുക്കേറ്റു. അതുലിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ട് 3.15 നാണ് അപകടം.

പൈകയിൽ നിന്ന് വരികയായിരുന്ന കാറും പാലായിൽ നിന്ന് പൈക ഭാഗത്തേക്ക് പോകുകയായിരുന്ന കാറും തമ്മിൽ ആദ്യം കൂട്ടിയിടിച്ചു. മറ്റൊരു അപകടത്തിൽ പരുക്കേറ്റ ആളുമായി പൈക ഭാഗത്തുനിന്ന് വേഗതയിൽ എത്തിയ കാറും പാലാ ഭാഗത്തുനിന്ന് പോകുകയായിരുന്ന കാറും തമ്മിലാണ് ആദ്യം കൂട്ടിയിടിച്ചത്.

അപകടത്തിൽ നിയന്ത്രണം വിട്ട ഒരു കാർ പാലായിൽ നിന്നും ഉരുളിക്കുന്നത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. സുജിത കുമാരിയാണ് സ്കൂട്ടർ ഓടിച്ചിരുന്നത്. ഇടിയുടെ ആഘാതത്തിൽ സുജിത കുമാരിയും മകനും സ്കൂട്ടറിൽ നിന്ന് തെറിച്ച് റോഡിലേക്ക് വീണു.

Leave a Reply

Your email address will not be published. Required fields are marked *