General

പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി സേക്രട്ട് ഹാർട്ട് സൺഡേസ്കൂളിന് മികവ്

പൂവരണി: പാലാ മേഖല വിശ്വാസ പരിശീലന കലോത്സവത്തിൽ പൂവരണി സേക്രട്ട് ഹാർട്ട് സൺഡേസ്കൂൾ മികച്ച പ്രകടനം കാഴ്ചവച്ചു. 13 ഒന്നാം സ്ഥാനങ്ങളും 17 രണ്ടാം സ്ഥാനങ്ങളും 14 മൂന്നാം സ്ഥാനങ്ങളും ഉൾപ്പെടെ 86 എ ഗ്രേഡുകളും 33 ബി ഗ്രേഡുകളും 12 സി ഗ്രേഡുകളുമായി ആകെ 678 പോയിന്റുകളോടെയാണ് പൂവരണി സൺഡേ സ്കൂൾ വിശ്വാസ പരിശീലന സാഹിത്യോത്സവത്തിൽ ഓവറോൾ ഒന്നാം സ്ഥാനവും കലോത്സവത്തിൽ ഓവറോൾ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയത്.

ബൈബിൾ ദൃശ്യാവതരണത്തിന് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. മിഷൻ ക്വിസ്സിന് ജോസഫ് ഫെലിക്സ്, അൽഫോൻസാ ജോർജ്, ജിബിൻ ജോസഫ് എന്നിവർ ഒന്നാം സ്ഥാനവും ജേക്കബ് അൽഫോൻസ്, കെവിൻ ജോമി, തെരേസ് സജി, ജോർജ്ജ് എം സി എന്നിവർ രണ്ടാം സ്ഥാനവും ജെയ്‌സ് ജോഷി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ലളിതഗാനത്തിന് ഡോ. മാത്യു എബ്രാഹം ഒന്നാം സ്ഥാനവും സിയാൻ സുജിത്ത്, ജിബിൻ ജോസഫ്, ലിബീഷ് മാത്യു എന്നിവർ രണ്ടാം സ്ഥാനവും ഷെറിൻ സെബാസ്റ്റ്യൻ, മനു കെ ജോസ് എന്നിവർ മൂന്നാം സ്ഥാനവും നേടിയെടുത്തു.

പ്രസംഗത്തിന് ഹെൽന പ്രിൻസ്, ആൻഡോൺ ജോർജ്, ആൻസ് മാത്യൂസ് എന്നിവർ ഒന്നാം സ്ഥാനവും അൽഫോൻസാ ഷാജി, ഡോ. മാത്യു എബ്രാഹം, ജെസ്സി ബോബി എന്നിവർ രണ്ടാം സ്ഥാനവും അന്ന ജോമി, എമ്മാനുവൽ എം, ജിനു മാത്യു എന്നിവർ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

ബൈബിൾ വായനക്ക് ജെയ്ക്ക് ലിയോ രണ്ടാം സ്ഥാനവും നാടോടി നൃത്തത്തിന് ഇസബെൽ ലിസ് ഷിജോ മൂന്നാം സ്ഥാനവും, കഥാപ്രസംഗത്തിന് റ്റിസ സജി മൂന്നാം സ്ഥാനവും നേടി. സൺഡേ സ്കൂൾ ആന്തത്തിന് മൂന്നാം സ്ഥാനം കരസ്ഥമാക്കി.

മത്സരങ്ങളിൽ പങ്കെടുത്ത് മികച്ച വിജയം നേടിയെടുത്ത കുട്ടികളെയും അധ്യാപകരെയും പൂവരണി തിരുഹൃദയ പള്ളി വികാരി ഫാ. ജോസഫ് മഠത്തിക്കുന്നേൽ, സൺഡേ സ്കൂൾ ഡയറക്ടർ ഫാ. തോമസ് പുത്തൻപുരക്കൽ, പി റ്റി എ പ്രസിഡൻറ് ജോസ് കെ രാജു, ഹെഡ്മാസ്റ്റർ മനു കെ ജോസ് കൂനാനിക്കൽ, സിഎംഎൽ പ്രസിഡൻറ് ജിബിൻ ജെയിംസ് മണിയൻഞ്ചിറ, വൈസ് പ്രസിഡൻറ് ആൻഞ്ജലീന സജി പന്നിപ്പള്ളിയിൽ, സ്റ്റാഫ് സെക്രട്ടറി ജിയ ജിജി ചുക്കനാനിക്കൽ എന്നിവരുടെ നേതൃത്വത്തിൽ അഭിനന്ദിക്കുകയും മെഡലുകളും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്യുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *