കോട്ടയം: ഗാന്ധിജയന്തി വാരാഘോഷത്തിന്‍റെ ഭാഗമായി ഖാദി ഗ്രാമ വ്യവസായ ബോർഡ് ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർഥികൾക്കായി സെപ്റ്റംബർ 30ന് രാവിലെ ഒൻപതുമുതൽ കോട്ടയം ബി.സി.എം. കോളജിൽ ‘ഗാന്ധിജിയും ഖാദിയും സ്വാതന്ത്ര്യസമരവും പൊതുവിജ്ഞാനവും’ എന്ന വിഷയത്തിൽ ക്വിസ് മത്സരം നടത്തും.
ഒരു സ്‌കൂളിൽനിന്ന് രണ്ടു കുട്ടികൾക്കു പങ്കെടുക്കാം. താൽപര്യമുള്ള സ്‌കൂളുകൾ ഫോൺ നമ്പർ സഹിതം കുട്ടികളുടെ വിവരങ്ങൾ സെപ്റ്റംബർ 26 വൈകുന്നേരം അഞ്ചിനു മുന്‍പ് രജിസ്റ്റർ ചെയ്യണം. ഫോൺ: 0481 2560586, 8848149955, മെയിൽ: poktm@kkvib.org , poktmkhadi@gmail.com





