പാലാ : വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പൈകയിൽ വച്ച് റോഡിൽ കൂടി നടന്നു പോകുന്നതിനിടെ ബൈക്ക് ഇടിച്ച് പൈക സ്വദേശിനി തങ്കം ( 67) ന് പരുക്കേറ്റു. 11. 30 യോടെയാണ് അപകടം.
ഇന്നലെ രാത്രി 10 മണിയോടെ പൈകയിൽ വച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു ഉരുളി കുന്നം സ്വദേശി അഭിഷേകിന് ( 19 ) പരുക്കേറ്റു. കഴിഞ്ഞ ദിവസം തോടനാലിന് സമീപം ബൈക്ക് മതിലിൽ ഇടിച്ച് എലിക്കുളം സ്വദേശി ജോജി ജോസിന് ( 24 ) പരുക്കേറ്റു.





