Aruvithura

അരുവിത്തുറ വോളിയിൽ തീപാറും പോരാട്ടങ്ങൾ ; ഫൈനൽ നാളെ

അരുവിത്തുറ: അരുവിത്തുറ സെന്റ് ജോർജ് കോളേജിൽ നടന്നുവരുന്ന ഓൾ കേരള ഇന്റർ കോളേജിയേറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പ് വോളിബോൾ ആവേശത്തിന്റെ കൊടുമുടി കയറുകയാണ്. തീപാറും പോരാട്ടങ്ങൾക്കാണ് കളിക്കളം സാക്ഷ്യം വഹിക്കുന്നത്.

ഇന്ന് നടന്ന മത്സരങ്ങളിൽ എസ് എൻ ജി കോളേജ് ചേളന്നൂരിനെ പരാജയപ്പെടുത്തി ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട അടുത്ത ഘട്ടത്തിലേക്ക് പ്രവേശിച്ചു. പാലാ സെന്റ് തോമസ് കോളജിനെ പരാജയപ്പെടുത്തി ഡിസ്റ്റ് കോളേജ് അങ്കമാലിയും സെമിഫൈനലിൽ പ്രവേശിച്ചു.

വനിതകളുടെ വിഭാഗത്തിൽ ചങ്ങനാശ്ശേരി അസംപഷൻ കോളേജ് നിലവിൽ ഫൈനൽ യോഗ്യത നേടിയിട്ടുണ്ട്. ടൂർണമെന്റിന്റെ ഫൈനൽ മത്സരങ്ങൾ നാളെ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *