Erattupetta

ദുരന്തങ്ങളെ എങ്ങനെ നേരിടണമെന്ന് ഈരാറ്റുപേട്ട മാതൃക

ഈരാറ്റുപേട്ട: ആഗസ്റ്റ് 1 ന് ഈരാറ്റുപേട്ടയിലുണ്ടായ മഹാപ്രളയത്തിൽ നഗരസഭാ ചെയർപേഴ്സൺ അഡ്വ വി.പി. നാസറിൻ്റെ നേതൃത്വത്തിൽ നഗരസഭയും, ഈരാറ്റുപേട്ട പൗരാവലിയും സംയുക്തമായി ആരംഭിച്ച സൗഹൃദ കിച്ചനിലൂടെയും തുടർന്ന് നടത്തിയ പ്രളയദുരിതാശ്വാസ പ്രവർത്തനങ്ങളിലൂടെയും ഈരാറ്റുപേട്ട തന്നെ ഒരു പുതിയ മാതൃക സൃഷ്ടിച്ചിരിക്കുകയാണ്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ എങ്ങനെ ആയിരിക്കണമെന്ന് ഈരാറ്റുപേട്ട നഗരസഭയും ദുരന്തത്തിൽ ഒരുമിച്ച് നിൽക്കണമെന്ന് ഈരാറ്റുപേട്ടയിലെ ജനങ്ങളും കാണിച്ചു കൊടുത്തു. പ്രളയദുരിദാശ്വാസ പാക്കേജ് ഉൾപ്പെടെയുള്ള സഹായ പ്രവർത്തനങ്ങളുടെ വരവ്–ചെലവ് കണക്കുകൾ ചെയർപേഴ്സൺ അഡ്വ വി.പി. നാസർ പുറത്തുവിട്ടു.

ആകെ വരവ് 37,11,701 4 ദിവസത്തെ ഭക്ഷണം ദുരിതബാധിതർക്ക് കമ്മ്യൂണിറ്റി കിച്ചൻ വഴി നൽകിയ വകയിൽ ചിലവായത് 3,53,423 രൂപായാണ്. ദുരിതബാധിതർക്ക് ബെഡ്, ഗ്യാസ് സ്റ്റൗ, കുക്കർ, അയൺ ബോക്സ് തുടങ്ങിയ വീട്ടുപകരണങ്ങൾ വിതരണം ചെയ്ത വകയിൽ പർച്ചേസ് ചെയ്തത് 30,18,278 രൂപയാണ്. അവശ്യസാധനങ്ങൾ ആവശ്യാനുസരണം പർച്ചേസ് ചെയ്യാൻ വീടുകളിൽ നൽകിയ പർച്ചേസ് കൂപ്പൺ നൽകിയത് 3, 40,000 രൂപക്കാണ്.

വീട്ടുപകരണങ്ങളും മറ്റുമായി തുക കൂടാതെ 20 ലക്ഷത്തിലധികം രൂപയുടെ മെറ്റീരിയൽസ് നഗരസഭയും പൗരാവലിയും ചേർന്ന് നടത്തിയ കമ്യൂണിറ്റി കിച്ചണിലേക്കും, കളക്ഷൻ സെൻററിലേക്കും ലഭിക്കുകയുണ്ടായി.

ഇതുകൂടാതെ വ്യാപാര വ്യാവസായി ഏകോപന സമിതി,ദക്ഷിണ കേരള ജംയ്യത്തുൽ ഉലമാ, മുസ്ലിം ലീഗ് , സി.പി.എം. വെൽഫയർ പാർട്ടി, എസ്.ഡി.പി.ഐ. മുജാഹിദ് വിഭാഗങ്ങൾ, പ്രവാസി സംഘടനകൾ, ഈരാറ്റുപേട്ട കൊച്ചി ചാപ്റ്റർ , വ്യാവസായ ഗ്രൂപ്പായ അജ്മി, കെ.കെ., തൊട്ടുപുഴ അൽഅസ്ഹർ ഗ്രൂപ്പുകൾ ദുരിത ബാധിതരെ സഹായിക്കാനായി ലക്ഷങ്ങളാണ് ചെലവഴിച്ചത്.

ഈരാറ്റുപേട്ടയിലെ ടീം റെസ്ക്യൂ ടീമുകളായ നന്മക്കൂട്ടം, ടീം എമർജൻസി , ടീം റെസ്ക്യൂ ഫോഴ്സ് എന്നീ സംഘടനകൾ പ്രളയത്തിൽ അകപ്പെട്ടവരെ രക്ഷിച്ച് രക്ഷാപ്രവർത്തങ്ങൾക്ക് നേതൃത്വം നൽകി. കൂടാതെ പൂഞ്ഞാർ എംഎൽ.എ എം.ജെ. സെബാസ്റ്റ്യനും ആൻ്റോ ആൻ്റണി എം.പി യും പ്രളയബാധിതർക്ക് ഭക്ഷ്യ കിറ്റുകൾ നൽകുകയുണ്ടായി.

ദുരിതകാലത്ത് ഒപ്പം നിന്ന ഓരോ വ്യക്തികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും ചെയർപേഴ്സൺ അഡ്വ. വി.പി. നാസർ നന്ദി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *