കോട്ടയം: മലയാളികളുടെ ദേശീയ ഉൽസവമായ ഓണാഘോഷവും ആയി ബന്ധപ്പെട്ട് കേരളത്തിലേക്ക് ഡൽഹി,മുംബൈ,ചെന്നൈ,ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് വരുന്നവർ അനുഭവിക്കുന്ന അതിരൂക്ഷമായ യാത്രാ ക്ലേശം പരിഹരിക്കുവാൻ കൂടുതൽ സ്പെഷ്യൽ ട്രയിനുകൾ അനുവദിക്കണമെന്ന് ഫ്രാൻസിസ് ജോർജ് എം.പി.കേന്ദ്ര റയിൽവേ മന്ത്രിക്ക് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയിലെവിവിധ സംസ്ഥാനങ്ങളിൽ ജോലി ചെയ്യുന്നവരും പഠിക്കുന്ന വിദ്യാർത്ഥികളും ഓണത്തോട് അനുബന്ധിച്ച് കേരളത്തിലേക്ക് യാത്ര ചെയ്യുക പതിവാണ്. ഇങ്ങനെയുള്ള ലക്ഷക്കണക്കിന് ആളുകൾ യാത്രാമാർഗ്ഗമില്ലാതെ വലയുകയാണന്ന് അദ്ദേഹം പറഞ്ഞു.
ട്രയിനുകളിൽ പരിമിതമായ സൗകര്യങ്ങളെയുള്ളു. ഇപ്പോൾ പ്രഖ്യാപിച്ച ട്രയിനുകൾ കൊണ്ട് യാത്രാ ക്ലേശം പരിഹരിക്കപ്പെടുകയില്ല. സ്വകാര്യ ബസുകളിലും വിമാന സർവ്വീസുകളിലും ചാർജ് ഭീമമായി വർദ്ധിപ്പിച്ചിരിക്കുകയാണ്. ഇത് യാത്രക്കാർക്ക് താങ്ങാൻ കഴിയാത്തതാണന്ന് ഫ്രാൻസിസ് ജോർജ് കൂട്ടിച്ചേർത്തു.
ട്രയിനുകൾകൂടുതൽ സർവ്വീസ് ആരംഭിക്കുകയും കെ.എസ്.ആർ.ടി.സികൂടുതൽ സർവ്വീസ് നടത്തുകയും ചെയ്താൽ മാത്രമേ നിലവിലുള്ള പ്രതിസന്ധി പരിഹരിക്കുവാൻ കഴിയുകയുള്ളു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.





