പാലാ: കാർ നിയന്ത്രണം വിട്ടു പോസ്സിൽ ഇടിച്ചുണ്ടായ അപകടത്തിൽ പരുക്കേറ്റ കുടുംബാംഗങ്ങളായ ചുങ്കപ്പാറ സ്വദേശികളായ സി. എസ് . ലൈലാ ബീഗം ( 67 ) മൊയ്ദീൻ ( 79 ) കാർ ഡ്രൈവർ കെ. കെ. ഷാജിമോൻ ( 44 ) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 6 മണിയോടെ പാലാ – പൊൻകുന്നം റൂട്ടിൽ കൂരാലിക്കു സമീപമായിരുന്നു അപകടം.
വഴിയിൽ കൂടി നടന്നു പോകുന്നതിനിടെ കാർ ഇടിച്ചു പരുക്കേറ്റ അതിഥി തൊഴിലാളി കൽക്കട്ട സ്വദേശി സൈബുളിനെ ( 23 ) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 10 മണിയോടെ പൊൻകുന്നം ടൗണിൽ വച്ചായിരുന്നു അപകടം.





