General

ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം മാതൃവേദിയുടെ ആഭിമുഖ്യത്തിൽ നേഴ്സുമാരെ ആദരിച്ചു

വെള്ളികുളം: ലോക നേഴ്സസ് ദിനത്തോടനുബന്ധിച്ച് വെള്ളികുളം ഇടവകയിലെ മാതൃവേദിയുടെയും കുടുംബ കൂട്ടായ്മയുടെയും ആഭിമുഖ്യത്തിൽ നേഴ്സ് ദിനം ആചരിച്ചു.ആതുര ശുശ്രൂഷാരംഗത്ത് സേവന മനോഭാവത്തിന്റെയും കാരുണ്യത്തിന്റെയും ഒരു വലിയ പ്രവാചക യാണ് ഫ്ലോറൻസ് നൈറ്റിംഗ് ഗെയിൽ.

ഇവരുടെ ഓർമ്മ നിലനിർത്തുന്നതിന് വേണ്ടി എല്ലാവർഷവും നേഴ്സസ് ദിനം ആചരിച്ചു പോരുന്നു. മരീന ജോമി കടപ്ലാക്കൽ മീറ്റിംഗിൽ അധ്യക്ഷത വഹിച്ചു. കാഞ്ഞിരപ്പള്ളി സെൻ്റ് ഡൊമിനിക്ക് കോളേജ് മുൻ റിട്ട. പ്രിൻസിപ്പൽ ഡോ. ആൻസി ജോസഫ് വടക്കേചിറയാത്ത് നേഴ്സ് ദിനം ഉദ്ഘാടനം ചെയ്തു.

വികാരി ഫാ.സ്കറിയ വേകത്താനം, ഫാ. റോണി മണിയാക്കുപാറയിൽ തുടങ്ങിയവർ അനുഗ്രഹപ്രഭാഷണം നടത്തി. സമ്മേളനത്തിൽ നേഴ്സുമാരായ മഞ്ജു സിജോ താന്നിക്കൽ, മേഴ്സി മാത്യു ആനക്കല്ലുങ്കൽ എന്നിവർക്ക് ഉപഹാരം നൽകി ആദരിച്ചു. ഇതോടനുബന്ധിച്ച് ക്വിസ് മത്സരവും വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു.

ജെസ്സി ഷാജി ഇഞ്ചയിൽ, ബിൻസി സെബാസ്റ്റ്യൻ കരോട്ടു പുള്ളോലിൽ,റീനാ റെജി വയലിൽ, ഫിലോമിന കാലാപറമ്പിൽ ജാൻസി സെബാസ്റ്റ്യൻ കല്ലൂർ, ആൻസി ചാർലി കൊല്ലി കൊളവിൽ,ജോയ്സി നെല്ലിയേകുന്നേൽ, ജൂബി രാജേഷ് വേലിക്കകത്ത് ആഗി ബെന്നി കൊച്ചുവീട്ടിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *