General

വെള്ളികുളം ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി

വെള്ളികുളം: വെള്ളികുളം സെൻറ് ആൻ്റണീസ് ഇടവകയിലെ പാലസ്തീന കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തിൽ ഇടപ്പാടി മരിയസദനത്തിലേക്ക് കാരുണ്യ യാത്ര നടത്തി.”രണ്ടു ഉടുപ്പുള്ളവൻ ഒന്ന് ഇല്ലാത്തവന് കൊടുക്കട്ടെ. ഭക്ഷണമുള്ളവനും അങ്ങനെ ചെയ്യട്ടെ.” (ലൂക്കാ 3:11) എന്ന തിരുവചനം അനർത്ഥമാക്കിക്കൊണ്ട് നടത്തിയ കാരുണ്യ യാത്ര ശ്രദ്ധേയമായി.

സ്ഥാപനത്തിലെഅന്തേവാസികളോടൊത്ത് സമയം ചെലവഴിച്ചുകൊണ്ട് പ്രാർത്ഥന, കലാപരിപാടികൾ,പൊതുസമ്മേളനം എന്നിവ നടത്തി.പലചരക്ക് സാധനങ്ങൾ, നിത്യോപയോഗസാധനങ്ങൾ, സംഭാവന എന്നിവ സ്ഥാപനത്തിന് കൈമാറി.

പാലാ മരിയസദനത്തിന്റെ ഒരു ശാഖയായി ഇടപ്പാടിയിൽ അടുത്തനാളിൽ ആരംഭിച്ച പുതിയ കാരുണ്യ ഭവനമാണിത്. പാലാ മരിയ സദനത്തിന്റെ മേൽനോട്ടത്തിൽ പതിനേഴോളം രോഗികളെ ഈ സ്ഥാപനത്തിൽ ശുശ്രൂഷിച്ചു വരുന്നു.

കുടുംബ കൂട്ടായ്മ സെക്രട്ടറി മരീന കട പ്‌ളാക്കൽ, ജോർജ് ഇരുവേലിക്കുന്നേൽ, പ്രിയാ റോബിൻ വിത്തുകളത്തിൽ, ജോമി കടപ്ളാക്കൽ, സിമി ഇളംതുരുത്തിയിൽ, ജോയ്സി നെല്ലിയേക്കുന്നേൽ, ബിബി ഇളംതുരുത്തിയിൽ, ലൂസി വട്ടോത്ത്, ഷാൻസി ഇരുവലിക്കുന്നേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *